കൈവെട്ടുകേസ്: 13 പേര്‍ കുറ്റക്കാര്‍; 18 പേരെ വെറുതെവിട്ടു, പതിനൊന്നു പേര്‍ക്കെതിരെ തീവ്രവാദ വിരുദ്ധനിയമ പ്രകാരമുള്ള കുറ്റം ചുമത്തി

ചോദ്യപേപ്പര്‍ വിവാദത്തെ തുടര്‍ന്ന് തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകന്‍ ടി.ജെ. ജോസഫിന്റെ കൈപ്പത്തി വെട്ടിയ കേസില്‍ 13 പേര്‍ കുറ്റക്കാരാണെന്ന് കൊച്ചി എന്‍ഐഎ കോടതി. മറ്റു 18 പേര്‍ കുറ്റക്കാരല്ലെന്നും കോടതി കണ്ടെത്തിയിട്ടുണ്ട്. 10,11, 13 മുതല്‍ 24 , 26, 32, 37 വരെയുള്ള പ്രതികളെയാണ് വെറുതെ വിട്ടത്. ഇവര്‍ക്കെതിരെയുള്ള കുറ്റം തെളിയിക്കാന്‍ എന്‍ഐഎക്ക് സാധിച്ചിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു.
പതിനൊന്നു പേര്‍ക്കെതിരെ തീവ്രവാദ വിരുദ്ധനിയമ (യുഎപിഎ) പ്രകാരമുള്ള കുറ്റം ചുമത്തിയത് ശരിവച്ചു. മൂന്നു പേര്‍ക്കെതിരെ യുഎപിഎ ചുമത്തിയില്ല. അബ്ദുല്‍ ലത്തീഫ്, അന്‍വര്‍ സാദിഖ്, റിയാസ് എന്നിവര്‍ക്കെതിരെയാണ് യുഎപിഎ ഇല്ലാത്തത്. പ്രതികളെ സംരക്ഷിച്ചുവെന്ന കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. കേസില്‍ ശിക്ഷ മേയ് അഞ്ചിന് വിധിക്കും.
ഡോ. റെനീഫ്, അബ്ദുസലാം, ഫഹദ്, കെ.എം. അലി, പി.എം. റഷീദ്, മുഹമ്മദാലി, കമറുദ്ദീന്‍, നിയാസ്, മാഹിന്‍കുട്ടി, സിക്കന്ദര്‍ അലിഖാന്‍, ഷിയാസ്, സിയാദ്, അബ്ദുല്‍ ലത്തീഫ്, അന്‍വര്‍ സാദിഖ്, അനസ്, മൊയ്തീന്‍കുട്ടി, മനാഫ്, പി.വി. നൗഷാദ് തുടങ്ങിയവരെയാണ് വെറുതെവിട്ടത്. കേസില്‍ ഒന്നാം പ്രതിയടക്കം അഞ്ചുപേര്‍ ഇപ്പോഴും ഒളിവിലാണ്. അതേസമയം, പ്രതികള്‍ മാപ്പു നല്‍കുന്നുവെന്ന് ടി.ജെ. ജോസഫ് പറഞ്ഞു. മനസാക്ഷിയുടെ കോടതിയില്‍ ഇവര്‍ക്ക് മാപ്പു നല്‍കിയതാണെന്ന് അദ്ദേഹം പറഞ്ഞു.
2010 ജൂലായ് നാലിന് രാവിലെ എട്ടു മണിക്കായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഭാര്യക്കും സഹോദരിക്കുമൊപ്പം മൂവാറ്റുപുഴ നിര്‍മല മാതാ പള്ളിയില്‍നിന്ന് കുര്‍ബാന കഴിഞ്ഞ് മടങ്ങുകയായിരുന്ന ടി.ജെ.ജോസഫിനെ വാനിലെത്തിയ ഏഴംഗ സംഘമാണ് ആക്രമിച്ചത്. കാര്‍ തടഞ്ഞു നിര്‍ത്തി ഗ്ലാസ് അടിച്ച് തകര്‍ത്ത ശേഷം ജോസഫിനെ പിടിച്ചിറക്കി റോഡില്‍ കിടത്തി മഴു കൊണ്ട് കൈകള്‍ വെട്ടുകയായിരുന്നു.
അധ്യാപകനെ ആക്രമിക്കുന്നതിനുവേണ്ടി പ്രതികള്‍ മാര്‍ച്ച് 28 മുതല്‍ നാല് കേന്ദ്രങ്ങളിലായാണ് ഗൂഢാലോചന നടത്തിയത്. വിധി എന്ത് തന്നെയായാലും അത് തന്നെ വ്യക്തിപരമായി ബാധിക്കില്ലെന്നും മനസാക്ഷിയുടെ കോടതിയില്‍ താന്‍ പ്രതികള്‍ക്ക് മാപ്പ് നല്‍കിയതാണെന്നും പ്രൊഫസര്‍ ടി.ജെ.ജോസഫ് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















