ബാര്‍ കോഴക്കേസില്‍ തെളിവ് കിട്ടിയാല്‍ എഫ്.ഐ.ആര്‍ എടുക്കും; മന്ത്രിയാണെന്ന പരിഗണനയൊന്നും ഉണ്ടാകില്ല: ചെന്നിത്തല

ബാര്‍ കോഴക്കേസില്‍ തെളിവ് കിട്ടിയാല്‍ മാത്രമേ എഫ്.ഐ.ആര്‍ എടുക്കൂ എന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഇക്കാര്യത്തില്‍ മന്ത്രിയാണെന്ന പരിഗണനയൊന്നും ഉണ്ടാകില്ല. ആരോപണങ്ങളില്‍ സത്യമുണ്ടോ എന്ന പരിശോധന നടക്കുകയാണെന്നും ഇതില്‍ വിട്ടുവീഴ്ചയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആരോപണം ഉയര്‍ന്നതിന്റെ മന്ത്രി സ്ഥാനത്തുനിന്നും മാറി നില്‍ക്കേണ്ടതില്ലെന്നും ഇത്തരത്തില്‍ മാറിയവരും മാറാത്തവരും ഉണ്ടെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
ഭരണതലപ്പത്ത് നേതൃമാറ്റം ഉണ്ടാകില്ലെന്നും ചോദ്യത്തിന് മറുപടിയായി ചെന്നിത്തല വ്യക്തമാക്കി. അത്തരമൊരു ചിന്ത ഇരുവരെ ഉണ്ടായിട്ടില്ലെന്നും മുന്നണിയില്‍ ആരും ഇക്കാര്യം ഉന്നയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, മുന്നോട്ടു പോകുമ്പോള്‍ തിരുത്തലുകള്‍ വേണ്ടിവരുമെന്നും എലാവരും തെറ്റുതിരുത്തി മുന്നോട്ട് പോകുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















