രാഷ്ട്രീയം മതിയായേ.....ഇനി മിനിസ്‌ക്രീനില്‍, ചീഫ് വിപ്പ് സ്ഥാനം പോയ ജോര്‍ജ്ജ് എത്തുന്നത് മുഖ്യമന്ത്രിയുടെ റോളില്‍

ചീഫ് സ്ഥാനം പോയ പി സി ജോര്‍ജ്ജ് ഇനി മിനിസ്‌ക്രീനില്‍ ഒരു കൈനോക്കാനാണ് ശ്രമം. ചീഫ് സ്ഥാനം ഇല്ലെങ്കില്‍ എന്താ മിനിസ്‌ക്രീനുണ്ടല്ലോ എന്നാണ് ജോര്‍ജ്ജിന്റെ ഇപ്പോഴുള്ള ഒരേയൊരു സമാധാനം.
തിങ്കള്‍ മുതല്‍ വെള്ളിവരെ സര്‍ക്കാര്‍ മുന്‍ ചീഫ്‌വിപ്പ് പിസി ജോര്‍ജ്ജിനെ ഇനി എന്നും പ്രേക്ഷകര്‍ക്ക് ടെലിവിഷനില്‍ കാണാം.
വാര്‍ത്തകള്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും ഇനി മുതല്‍ ജോര്‍ജ്ജ് ഉറപ്പായും എല്ലാം ദിവസവും രാത്രി 8 മണിക്ക് മിനിസ്‌ക്രീനിലെത്തും. എന്നാല്‍ ചര്‍ച്ചള്‍ക്കോ പ്രതികരണങ്ങള്‍ക്കോ അല്ല പൂഞ്ഞാര്‍ എംഎല്‍എ ടെലിവിഷന്‍ സ്‌ക്രീനിലെത്തുന്നത്. കുടുംബ സദസ്സുകളിലെ പ്രിയങ്കരാനാവാന്‍ സ്പന്ദനം എന്ന സീരിയലിലൂടെ പിസി മിനി സ്‌ക്രീനില്‍ അരങ്ങേറ്റം കുറിക്കുന്നത്. ചിത്രത്തില്‍ പി സി ജോര്‍ജ് എത്തുന്നത് മുഖ്യമന്ത്രിയുടെ റോളിലാണ്.
അയാള്‍ കഥ എഴുതുകയാണ്, കരുമാടിക്കുട്ടന്‍ എന്നിങ്ങനെ നിരവധി ചിത്രങ്ങളിലഭിനയിച്ച നടി നന്ദിനിയും ഈ സീരിലിലൂടെ അഭിനയ രംഗത്തേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. സൂര്യ ടിവിയില്‍ സംപ്രേഷണം ചെയ്യുന്ന സീരിയല്‍ സംവിധാനം നിര്‍വ്വഹിക്കുന്നത് ഷാജഹാനാണ്. കഴിഞ്ഞ വര്‍ഷം കസ്തൂരിമാന്‍ സീരിയലില്‍ അഭിനയിക്കാനൊരുങ്ങിയ ജോര്‍ജിനെ സീരിയല്‍ താരങ്ങളുടെ സംഘടനയായ ആത്മ എതിര്‍ത്തിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















