ഹര്‍ത്താലിനെതിരെ ജസ്റ്റീസ് കെ.ടി. തോമസ് രംഗത്ത്, ബുദ്ധിനശിച്ച രാഷ്ട്രീയക്കാര്‍ക്ക് ആകെയുള്ള പരിപാടിയാണു ഹര്‍ത്താല്‍ ആഹ്വാനം

ഹര്‍ത്താലുകള്‍ കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണ് കേരളം ഇപ്പോള്‍. എന്നാല്‍, ഹര്‍ത്താലിനെ വിമര്‍ശിച്ചു ജസ്റ്റീസ് കെ.ടി. തോമസ് രംഗത്തെത്തിയിരിക്കുകയാണ്. ബുദ്ധിനശിച്ച രാഷ്ട്രീയക്കാര്‍ക്ക് ആകെയുള്ള പരിപാടിയാണു ഹര്‍ത്താല്‍ ആഹ്വാനമെന്നു പൊന്‍കുന്നത്തു നടന്ന പൊതുപരിപാടിയില്‍ അദ്ദേഹം പറഞ്ഞു. ഹര്‍ത്താല്‍ ഭരണഘടനാ വിരുദ്ധമാണെന്നു സുപ്രീം കോടതി പറഞ്ഞിട്ടുപോലും ഇത്തരക്കാര്‍ മാനിക്കുന്നില്ല. എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഇതില്‍ തുല്യ ഉത്തരവാദിത്വമുണ്ട്്. തുടര്‍ച്ചയായ ഹര്‍ത്താല്‍ കാരണം കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥ തകര്‍ന്നുവെന്നും വ്യവസായികള്‍ കേരളത്തിലേക്കു വരാത്ത സാഹചര്യമാണെന്നും കെ.ടി.തോമസ് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















