എ ഗ്രൂപ്പിനെ ഒതുക്കാന്‍ രമേശ് ചെന്നിത്തല പോലീസിനെ ഉപയോഗിക്കുന്നതായി ആക്ഷേപം

എ ഗ്രൂപ്പിനെ ഒതുക്കാന്‍ രമേശ് ചെന്നിത്തല പോലീസിനെ ഉപയോഗിക്കുന്നതായി ആക്ഷേപം,.ബാര്‍കോഴക്കേസില്‍ ഉമ്മന്‍ചാണ്ടിയെയും എ ഗ്രൂപ്പിനെയും വരുതിയിലാക്കി നേതൃത്വം പിടിച്ചെടുക്കാനാണ് രമേശ് ചെന്നിത്തലയുടെ ശ്രമം. രമേശ് ചെന്നിത്തല തന്നോട് അടുപ്പമുള്ള ഉദ്യോഗസ്ഥരെ ഉപയോഗിച്ച് ബാര്‍ക്കോഴക്കേസ് പൊക്കികൊണ്ടുവന്ന് മുഖ്യമന്ത്രിയെ തളച്ചിടാനാണ് ശ്രമിക്കുന്നതെന്നും ആരോപണമുണ്ട്. സത്യസന്ധതയ്ക്ക് പേരുകേട്ട ഉദ്യോഗസ്ഥനായ ജേക്കമ്പ് തോമസിനെ മനപൂര്‍വം ഓഴിവാക്കി തന്റെ ചൊല്‍പ്പടിയില്‍ നില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് കേസന്വേഷണം നല്‍കുകയാണ് രമേശ് ചെന്നിത്തല. ഇതിലൂടെ തന്റെ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്ക് വേണ്ടി പോലീസിനെ ഉപയോഗിക്കുകയാണെന്നും അഭിപ്രായമുണ്ട്.
പൊലീസ് സര്‍വ്വീസിന് പുറത്ത് ജോലി ചെയ്തിരുന്ന ജേക്കബ് തോമസെന്ന സത്യസന്ധനായ ഐപിഎസുകാരെ തിരിച്ചുകൊണ്ട് വന്ന തന്റെ ഇമേജ് സംരക്ഷിച്ച രമേശ് ചെന്നിത്തല ഇപ്പോള്‍ അദ്ദേഹത്തെ പ്രധാനചുമതലയൊന്നും നല്‍കാതെ മാറ്റി നിര്‍ത്തിയിരിക്കുകയാണ്. പാറ്റൂര്‍ ഭൂമിയിടപാട്, പൊതുമരാമത്ത് സെക്രട്ടറി ടിഒ സൂരജിന്റെ വരവില്‍ക്കവിഞ്ഞ സ്വത്ത് കണ്ടെത്തല്‍ എന്നിവ അന്വേഷിച്ച് രമേശ് ചെന്നിത്തലയ്ക്ക് ഇമേജ് ഉണ്ടാക്കികൊടുത്തയാളാണ് ജേക്കമ്പ് തോമസ് . എന്നാല്‍ പാറ്റൂര്‍ കേസില്‍ മുഖ്യമന്ത്രിക്ക് നേരിട്ട പങ്കില്ലെന്ന് റിപ്പോര്‍ട്ട് കൊടുത്തതാണ് രമേശ് ചെന്നിത്തലയ്ക്ക് ജേക്കമ്പ് തോമസിനോട് അതൃപ്തി തോന്നാന്‍ കാരണം. രമേശിന്റെ ഇഷ്ടത്തിന് വിരുദ്ധമായി ലോകായുക്തയില്‍ സത്യം പറഞ്ഞ ജേക്കബ് തോമസിന് പിന്നെ വിശ്രമമായി.
പധാനപ്പെട്ട പല കേസുകളും ജേക്കബ് തോമസിന് നഷ്ടമായി. വിജിലന്‍സ് ഡയറ്കടര്‍ അവധിയില്‍ പോയപ്പോഴും ആ ഉത്തരവാദിത്തം ജേക്കബ് തോമസിന് നല്‍കിയില്ല. ബാര്‍ കോഴയിലും ഇതു തന്നെയാണ് സംഭിച്ചത്. വിജിലന്‍സില്‍ നിന്ന് ജേക്കബ് തോമസിനെ മാറ്റാനുള്ള ശ്രമങ്ങള്‍ മാദ്ധ്യമവാര്‍ത്തകളെ തുടര്‍ന്നുള്ള പ്രതിഷേധത്തിനെ തുടര്‍ന്ന് വേണ്ടെന്ന് വച്ചിരുന്നു. അതിന് ശേഷമാണ് ഒതുക്കല്‍ തുടങ്ങിയത്. സ്വയം മടുത്ത് വിജിലന്‍സില്‍ നിന്ന് ഒഴിവാക്കണമെന്ന അപേക്ഷ ജേക്കബ് തോമസ് തന്നെ നല്‍കുന്നിടത്ത് കാര്യങ്ങള്‍ എത്തിക്കാനാണ് നീക്കം. ഇതിന്റെ ഭാഗമായാണ് ബാര്‍ കോഴ അന്വേഷണത്തില്‍ നിന്ന് ഈ മുതിര്‍ന്ന ഐപിഎസുകാരനെ മാറ്റുന്നത്.
ബാര്‍ ലൈസന്‍സ് ഫീ കുറച്ച് നല്‍കാന്‍ ബാര്‍ ഉടമകളില്‍നിന്ന് മന്ത്രി കെ. ബാബു കോഴ വാങ്ങിയെന്ന ആരോപണം അന്വേഷിക്കുന്നതില്‍ നിന്ന് വിജിലന്‍സ് ഉത്തരമേഖല എ.ഡി.ജി.പി ജേക്കബ് തോമസിനെ ഒഴിവാക്കി. തുറമുഖ വകുപ്പില്‍ മന്ത്രിക്കൊപ്പം ജേക്കബ് തോമസ് പ്രവര്‍ത്തിച്ചിരുന്നതിലാണ് അഭ്യന്തരവകുപ്പ് അദ്ദേഹത്തെ ഒഴിവാക്കിയത്. വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം. പോളിനെ തന്നെ ഈ അന്വേഷണ ചുമതലയും ഏല്‍പ്പിച്ചു.
ഇതോടു കൂടി വിജിലന്‍സില്‍ ജേബക്ക് തോമസിന് കാര്യമായ റോളില്ലാതെയായി. പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന ടി ഒ സൂരജിനെതിരായ കേസ് അന്വേഷണവും റെയ്ഡുമല്ലാം നടത്തിയത് ജേക്കബ് തോമസായിരുന്നു. അതിനിടെയില്‍ ഭരണപക്ഷത്ത് നിന്ന് ചില എതിര്‍പ്പുകളുയര്‍ന്നു. ഡിജിപി തസ്തികയില്‍ നിന്ന് ഉയര്‍ത്തി വിജിലന്‍സില്‍ നിന്ന് ജേക്കബ് തോമസിനെ മാറ്റാനും ശ്രമം വന്നു. എന്നാല്‍ എതിര്‍പ്പുകളെ ഭയന്ന് ആ നീക്കും ഉപേക്ഷിച്ചു. പകരം ഉദ്യോഗസ്ഥനെ മൂലയ്ക്കിരുത്തി. ഇപ്പോള്‍ ബാര്‍ കോഴയിലെ ബാബുവിനെതിരായ അന്വേഷണത്തില്‍ ഒരു ഇടപെടലും ഈ ഉദ്യോഗസ്ഥന്‍ നടത്തരുതെന്ന ബോധപൂര്‍വ്വമായ നീക്കമാണ് ഇപ്പോള്‍ നടന്നത്. ഇത് ആരേയും രക്ഷിക്കാനില്ല. മറിച്ച് ജേക്കബ് തോമസിന് വലിയ റോളിന് ഉണ്ടാകില്ലെന്ന സന്ദേശമാണ് നല്‍കുന്നത്.
ഈ പ്രത്യേക സാഹചര്യത്തില്‍ അന്വേഷണ വിവരങ്ങള്‍ ചോരരുതെന്ന നിര്‍ദ്ദേശവും വിജിലന്‍സിന് ആഭ്യന്തര മന്ത്രി നല്‍കിയിട്ടുണ്ട്. ഏത് സാഹചര്യത്തിലും ആഭ്യന്തര വകുപ്പിനെ പ്രതിരോധത്തിലാകുന്ന ഒന്നും നടക്കരുത്. അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ ആഭ്യന്തര മന്ത്രിയുമായി മാത്രം പങ്കുവച്ചാല്‍ മതിയെന്ന നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. കോണ്‍ഗ്രസിലെ ഗ്രൂപ്പ പോരുകള്‍ക്കും ഈ അന്വേഷണം പുതിയ തലം നല്‍കിയിട്ടുണ്ട്. ബാര്‍ കോഴയില്‍ നേട്ടമുണ്ടാക്കാന്‍ ചെന്നിത്തലയും ഐ ഗ്രൂപ്പും പ്രത്യേക താല്‍പ്പര്യം എടുക്കുന്നതായാണ് എ ഗ്രൂപ്പിന്റെ വിമര്‍ശനം. ഈ സാഹചര്യത്തില്‍ കൂടിയാണ് ആഭ്യന്തര മന്ത്രിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിനായി ജേക്കബ് തോമസിനെ അന്വേഷണ ചുമതലയില്‍ നിന്ന് മാറ്റുന്നതെന്നാണ് ആക്ഷേപം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















