ബാര്‍ കോഴ: വിജിലന്‍സ് അന്വേഷണ സംഘത്തിന്റെ യോഗം ഇന്ന്, ബാബുവിനെതിരേ അന്വേഷണം നടത്താന്‍ നിയമോപദേശം ലഭിച്ച സാഹചര്യത്തിലാണു യോഗം

ബാര്‍ കോഴക്കേസില്‍ അന്വേഷണം നടത്തുന്ന വിജിലന്‍സ് സംഘത്തിന്റെ പ്രത്യേക യോഗം ഇന്ന് കൊച്ചിയില്‍ നടക്കും. എക്‌സൈസ് മന്ത്രി കെ. ബാബുവിനെതിരേ അന്വേഷണം നടത്താന്‍ നിയമോപദേശം ലഭിച്ച സാഹചര്യത്തിലാണു യോഗം. യോഗത്തില്‍ ബാബുവിനെതിരേയുള്ള അന്വേഷണത്തിന്റെ നടപടിക്രമങ്ങള്‍ തീരുമാനിക്കുകയും ഒപ്പം മൊഴിയെടുക്കേണ്ടവരുടെ പട്ടിക തയാറാക്കുകയും ചെയ്യും. ബാര്‍ അസോസിയേഷന്‍ നേതാവ് ബിജു രമേശിന്റെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണു ബാബുവിനെതിരേ അന്വേഷണം നടത്താന്‍ നിയമോപദേശം ലഭിച്ചത്. ബാര്‍ ലൈസന്‍സ് ഫീസ് വര്‍ധിപ്പിക്കാതിരിക്കാന്‍ ബാബുവിനു പത്തുകോടി രൂപ കോഴ നല്‍കിയെന്നായിരുന്നു ബിജുവിന്റെ മൊഴി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















