സ്വപ്നതുല്യം വാണപ്പോള്‍... സ്വപ്നയുടെയും സന്ദീപിന്റെയും മൊബൈല്‍ ഫോണുകള്‍, ലാപ്‌ടോപ്പുകള്‍, ഹാര്‍ഡ് ഡിസ്‌ക് എന്നിവയില്‍ കണ്ടെത്തിയ വിവരങ്ങള്‍ 2780 സിഡികളില്‍ കൊള്ളുന്നവ; സ്വപ്ന ഇല്ലാതാക്കിയ ഡിജിറ്റല്‍ തെളിവുകള്‍ അന്വേഷണ സംഘം മണിമണിയായി പുറത്തെടുക്കുമ്പോള്‍ തെളിഞ്ഞത് അമ്പരപ്പിക്കുന്ന വിവരങ്ങള്‍

കഴിഞ്ഞ സരിതാ കാലത്ത് മലയാളികള്‍ ഏറെ ആഘോഷിച്ചതാണ് സിഡി കഥകള്‍. സരിതയുടെ സിഡി തപ്പി കോയമ്പത്തൂര്‍വരെ ചാനലുകള്‍ ലൈവായ് പോയതും നമ്മള്‍ കണ്ടതാണ്. സിഡി പോയിട്ട് പൂട പോലും അന്ന് കിട്ടിയില്ല. കാലം മാറി കഥ മാറി. ഇപ്പോള്‍ സരിതയില്ല. കളം നിറഞ്ഞ് സ്വപ്ന മാത്രം. എന്നാല്‍ ഇപ്പോള്‍ നിറം പിടിപ്പിച്ച സിഡി കഥകളൊന്നും തന്നെ എവിടേയും കേള്‍ക്കാനില്ല. പക്ഷെ സ്വപ്നയുടേയും സരിത്തിന്റേയും ഡിജിറ്റല്‍ വിവരങ്ങള്‍ വന്നപ്പോള്‍ വീണ്ടും സിഡി എന്ന വാക്ക് കേള്‍ക്കുകയാണ്. സ്വപ്നയുടെയും സന്ദീപിന്റെയും മൊബൈല്‍ ഫോണുകള്‍, ലാപ്‌ടോപ്പുകള്‍, ഹാര്‍ഡ് ഡിസ്‌ക് എന്നിവയില്‍ നിന്ന് 2780 സിഡികളില്‍ കൊള്ളുന്ന വിവരങ്ങളാണത്രെ ശേഖരിച്ചത്. അതായത് 2000 ജിബി ഡേറ്റ.
സൈബര്‍ ഫൊറന്‍സിക് വിദഗ്ധരുടെ സഹായത്തോടെ എന്‍ഐഎ 2780 സിഡികളില്‍ കൊള്ളുന്ന വിവരങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്. ഉന്നതബന്ധം സംബന്ധിച്ചു സ്വപ്ന നല്‍കിയ മൊഴികള്‍ ശരിയല്ലെന്നാണു പുതിയ തെളിവുകളുടെ പശ്ചാത്തലത്തില്‍ അന്വേഷണ സംഘത്തിന്റെ നിഗമനം.
എന്‍ഐഎയും കസ്റ്റംസും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും മുന്‍പു നടത്തിയ ചോദ്യം ചെയ്യലില്‍ സ്വപ്ന പേരു വെളിപ്പെടുത്താതിരുന്ന പ്രമുഖരുമായുള്ള ഓണ്‍ലൈന്‍ ആശയ വിനിമയ വിവരങ്ങളാണ് ഇപ്പോള്‍ കണ്ടെത്തിയത്.
സ്വപ്ന സുരേഷിന്റെയും സന്ദീപ് നായരുടെയും മൊബൈല്‍ ഫോണുകളും ലാപ്‌ടോപ്പുകളും പരിശോധിച്ചപ്പോള്‍ ഞെട്ടിക്കുന്ന പല വിവരങ്ങളും ലഭിച്ചതായാണ് സൂചന. പലതും വാട്‌സാപ്പിലൂടെയുള്ള ആശയ വിനിമയമായിരുന്നു. ഫോട്ടോകള്‍ പലതും തിരിച്ചു പിടിച്ചു. ഇതെല്ലാം നിര്‍ണായക വിവരങ്ങളായി മാറുകയാണ്. ഇങ്ങനെ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് മറ്റൊരു മന്ത്രി കൂടി സംശയ നിഴലിലാകുന്നത്. ഈ മന്ത്രിയുമായുള്ള നിരന്തര ആശയ വിനിമയത്തിന്റെ വിവരങ്ങള്‍ ലഭ്യമായതായാണു സൂചന.
ലൈഫ് പദ്ധതി കമ്മിഷന്‍ ഇടപാടില്‍ ആരോപണ വിധേയനായ മന്ത്രിപുത്രനുമായുള്ള സ്വപ്നയുടെ വിവരങ്ങളും കിട്ടിയിട്ടുണ്ട്. മൊബൈലില്‍ നിന്ന് സൈബര്‍ ഫൊറന്‍സിക് വിദഗ്ധരുടെ സഹായത്തോടെ എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്. ഉന്നതബന്ധം സംബന്ധിച്ചു സ്വപ്ന നല്‍കിയ മൊഴികള്‍ ശരിയല്ലെന്നാണു ഇത് വ്യക്തമാക്കുന്നത്. ശിവശങ്കറിന് അപ്പുറത്തേക്കുള്ള പല വിവിഐപികളുമായും സ്വപ്‌നയ്ക്ക് അടുത്ത സൗഹൃദം ഉണ്ടായിരുന്നു. കേസ് അന്വേഷണം ശിവശങ്കറില്‍ നിന്നും വഴുതി മാറി മറ്റ് പല പ്രമുഖരിലേക്കും നീളുകയാണെന്ന സൂചനയാണ് ഇതിലൂടെ ലഭിക്കുന്നത്.
എന്‍ഐഎയും കസ്റ്റംസും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും മുന്‍പു നടത്തിയ ചോദ്യം ചെയ്യലില്‍ സ്വപ്ന പേരു വെളിപ്പെടുത്താതിരുന്ന പ്രമുഖരുമായുള്ള ഓണ്‍ലൈന്‍ ആശയവിനിമയ വിവരങ്ങളാണ് ഇപ്പോള്‍ കണ്ടെത്തിയത്. അതി നിര്‍ണായകമാണ് ഈ തെളിവുകള്‍. ഇതിന്റെ അടിസ്ഥാനത്തില്‍ സ്വപ്നയെ എന്‍ഐഎ വീണ്ടും ചോദ്യം ചെയ്യും.
മറ്റു ചില പ്രതികളുടെ ഡിജിറ്റല്‍ ഉപകരണങ്ങളില്‍ നിന്നു വേറെ 2000 ജിബി ഡേറ്റയും ശേഖരിച്ചിട്ടുണ്ട്. പ്രതികള്‍ മായ്ച്ചുകളഞ്ഞ സന്ദേശങ്ങളും വീണ്ടെടുത്തു. ഇതും നിര്‍ണായകമാണ്. അതിനിടെ സ്വപ്ന സുരേഷ് ആശുപത്രിയില്‍ കഴിഞ്ഞ ആറ് ദിവസം ആശുപത്രി സന്ദര്‍ശിച്ച പ്രമുഖരുടെ വിവരങ്ങള്‍ എന്‍.ഐ.എ. പരിശോധിക്കുന്നുണ്ട്. ആറ് ദിവസം വിശദമായ പരിശോധന നടത്തി ആശുപത്രിയില്‍ നിന്ന് പൂര്‍ണ ആരോഗ്യവതിയായി മടങ്ങിയ സ്വപ്ന തൊട്ടടുത്ത ദിവസം തന്നെ നെഞ്ചുവേദന എന്ന് പറഞ്ഞ് ആശുപത്രിയില്‍ എത്തിയതില്‍ അസ്വാഭാവികത ഉണ്ടെന്നാണ് അന്വേഷണ ഏജന്‍സികളുടെ വിലയിരുത്തല്‍. കഴിഞ്ഞ തവണ സ്വപ്നയെ അഡ്മിറ്റ് ചെയ്തിരുന്ന ആറ് ദിവസവും ഏതൊക്കെ പ്രമുഖരാണ് ആശുപത്രി സന്ദര്‍ശിച്ചതെന്നാണ് എന്‍.ഐ.എ. പരിശോധിക്കുന്നത്. അനില്‍ അക്കരെ എന്തിനാണ് സന്ദര്‍ശനം നടത്തിയതെന്ന് എന്‍.ഐ.എ. പരിശോധിക്കുകയാണ്. ഇതോടെ ആ കുഴഞ്ഞ് മറിഞ്ഞിരിക്കുകയാണ് കാര്യങ്ങള്‍.
"
https://www.facebook.com/Malayalivartha