വിവാദ വ്യവസായിക്കൊപ്പം യാത്രചെയ്ത് ഡിസിസി സെക്രട്ടറി പുലിവാല് പിടിച്ചു, നടപടിയെടുക്കാന്‍ കെപിസിസി പ്രസിഡന്റിന്റെ നിര്‍ദ്ദേശം

സരിത, ബാര്‍ക്കോഴ, നേതൃമാറ്റം, വിരേന്ദ്രകുമാര്‍ ഒന്നിനു പുറകെ ഒന്നായി ഓരോ പ്രശ്‌നങ്ങള്‍ യുഡിഎഫിനേയും കോണ്‍ഗ്രസിനേയും അലട്ടുകയാണ്. ഇതിനിടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉണ്ടാക്കുന്ന പൊല്ലാപ്പുകള്‍ വേറെ. ഇതില്‍ അവസാനത്തേതാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
വിവാദ വ്യവസായി ചാക്ക് രാധാകൃഷ്ണനൊപ്പം ഉല്ലാസ യാത്ര നടത്തി പാലക്കാട് ഡിസിസി സെക്രട്ടറി പി. ബാലഗോപാല്‍ സ്വയം വെട്ടിലായി. പാര്‍ട്ടിയെ വെട്ടിലാക്കി. മലബാര്‍ സിമന്റ്‌സ് മുന്‍ കമ്പനി സെക്രട്ടറി വി. ശശീന്ദ്രന്റെയും രണ്ടു മക്കളുടെയും ദുരൂഹമരണത്തില്‍ പ്രതിയാണു വിവാദ വ്യവസായി വി.എം. രാധാകൃഷ്ണന്‍. ഇദ്ദേഹത്തോടൊപ്പമാണു ബാലഗോപാല്‍ ഗോവയില്‍ ഉല്ലാസയാത്രയ്ക്കു പോയത്.
സംഭവം ശ്രദ്ധയില്‍പ്പെട്ട കെപിസിസി, ബാലഗോപാലിനോട് വിശദീകരണം തേടി. എഴു ദിവസത്തിനുള്ളില്‍ മറുപടി നല്‍കണമെന്നാണു നിര്‍ദേശം. ഇതിനു ശേഷം ഇദ്ദേഹത്തിനെതിരേ നടപടിയുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു. എം.പി. വീരേന്ദ്രകുമാറിന്റെ തോല്‍വിയെക്കുറിച്ച് അന്വേഷിച്ച യുഡിഎഫ് ഉപസമിതിയുടെ റിപ്പോര്‍ട്ടിലും ബാലഗോപാലിനെതിരേ നടപടിക്ക് ശുപാര്‍ശ ചെയ്തിരുന്നു.
കെപിസിസി പ്രഡിഡന്റ് വി.എം സുധീരന്‍ നയിച്ച ജനപക്ഷ യാത്രക്കിടെയായിരുന്നു ഇദ്ദേഹത്തിന്റെ യാത്ര. ഈ യാത്രയുടെ ദൃശ്യങ്ങള്‍ അന്നുതന്നെ ചില കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ഇരുവരും ചേര്‍ന്ന് നടത്തുന്ന ക്ലബ്ബിന്റെ പേരിലായിരുന്നു യാത്ര. ഈ ക്ലബ്ബിന്റെ പേരില്‍ ഇരുവരും ചേര്‍ന്ന് ചിട്ടി നടത്തുന്നതായി കെപിസിസി നേതൃത്വത്തിന് ബോധ്യപ്പെട്ടിട്ടുണ്ട്. ഇതിനു മുന്‍പും വി എം രാധാകൃഷ്ണനുമായി ഇത്തരം യാത്രകള്‍ നടത്തിയതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















