നിയമസഭാ പീഡനം കോടതി ഇടപെടുന്നു; എംഎല്‍എമാര്‍ക്കെതിരായ പരാതിയില്‍ ജമീലാ പ്രകാശത്തില്‍ നിന്ന് കോടതി നേരിട്ട് മൊഴിയെടുക്കും

എം എല്‍ എമാരെ കുടുക്കാന്‍ കച്ചകെട്ടി ജമീല പ്രകാശം. ശിവദാസന്‍നായര്‍ക്കും ഡൊമനിക് പ്രസന്റേഷനും എതിരായ പരാതിയില്‍ കോടതി ഇടപെടുന്നു. ബജറ്റ് അവതരണ ദിവസം നിയമസഭയില്‍ വച്ച് അപമാനിക്കാന്‍ ശ്രമിച്ചു എന്ന പ്രതിപക്ഷ എംഎ!ല്‍എ ജമീല പ്രകാശം നല്‍കിയ ഹര്‍ജിയില്‍ കോടതി നേരിട്ട് മൊഴി രേഖപ്പെടുത്തും. സ്ത്രീത്വത്തെ അപമാനിച്ചു എന്നാണ് ജമീലയുടെ പരാതിയിലെ ആരോപണം. ഈ മാസം 30ന് ജമീലയോട് നേരിട്ട് ഹാജരായി മൊഴി നല്‍കാന്‍ തിരുവനന്തപുരം ഒന്നാം കഌസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി നിര്‍ദ്ദേശം നല്‍കി. ഭരണപക്ഷ എംഎ!ല്‍എമാരായ കെ.ശിവദാസന്‍ നായര്‍, ഡൊമിനിക് പ്രസന്റേഷന്‍ എന്നിവര്‍ക്കെതിരെ ആയിരുന്നു ജമീലയുടെ പരാതി. സ്ത്രീ പീഡനക്കേസില്‍ ഇരയുടെ മൊഴിക്ക് നിര്‍ണ്ണായക സ്ഥാനമാണുള്ളത്. അതിനാല്‍ ശിവദാസന്‍ നായരേയും ഡൊമനിക് പ്രസന്റേഷനേയും കോടതി പ്രതിയാക്കി കേസെടുക്കുമെന്നാണ് വിലയിരുത്തല്‍.
ആരോപണത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കണമെന്നാവശ്യവുമായാണ് ജമീല കോടതിയെ സമീപിച്ചത്. ആറന്മുള എംഎല്‍എ ശിവദാസന്‍ നായര്‍ തന്നെ അശ്ലീലച്ചുവയോടെ സ്പര്‍ശിച്ചുവെന്നാണ് ജമീലാ പ്രകാശത്തിന്റെ ആരോപണം. ഡൊമനിക് പ്രസന്റേഷന്‍ ജാതിപറഞ്ഞ് അധിക്ഷേപിച്ചെന്നും പറയുന്നു.
പീഡനത്തിന് ആധാരമായ വിഡോയോയും ഫോട്ടുകളും കോടതയില്‍ സമര്‍പ്പിച്ചു. എന്നാല്‍ ഈ തെളിവുകള്‍ക്കുപരി ജമീലയുടെ മൊഴിയും മറ്റ് തെളിവുകളുമാണ് പ്രധാനമെന്ന് കോടതി വിലയിരുത്തി. ഈ സാഹചര്യത്തില്‍ ജമീലയുടെ മൊഴിയെടുത്ത ശേഷം തെളിവെടുക്കലിലേക്ക് കോടതി നേരിട്ട് കടക്കും. പ്രാഥമികമായി ആരോപണം നിലനില്‍ക്കുന്നുവെന്ന് ബോധ്യപ്പെട്ടാല്‍ കോടതി നേരിട്ട് കേസ് എടുക്കാനാണ് സാധ്യത.
നിയമസഭയില്‍ ബജറ്റ് അവതരണം നടക്കുന്നതിനിടെ ഭരണപക്ഷത്തെ രണ്ട് എംഎ!ല്‍എമാര്‍ മാനസികമായും ശാരീരികമായും പ്രയാസപ്പെടുത്തിയെന്നും സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ പെരുമാറിയെന്നുമാണ് എംഎ!ല്‍എയുടെ പരാതി. സ്പീക്കര്‍ക്കും ഡി.ജി.പിക്കും പരാതി നല്‍കിയിട്ടും നടപടി ഉണ്ടാകാതിരുന്നതോടെയാണ് അവര്‍ കോടതിയെ സമീപിച്ചത്. ആരോപണം തെളിയിക്കാനായി ഫോട്ടോകള്‍ സഹിതം പത്രസമ്മേളനവും നടത്തി. ഇതിനെ പ്രതിരോധിക്കാന്‍ വിഡിയോ തെളിവുകളുമായി ശിവദാസന്‍ നായരുമെത്തി. എന്നാല്‍ ജമീലാ പ്രകാശത്തിന്റെ ആരോപങ്ങളെ പൂര്‍ണ്ണമായും പ്രതിരോധിക്കാന്‍ ശിവദാസന്‍നായര്‍ക്ക് കഴിഞ്ഞില്ല.
നിയമസഭയിലെ ദൃശ്യങ്ങള്‍ കൈമാറിയുമില്ല. പകരം ദൃശ്യങ്ങള്‍ വെബ് സൈറ്റിലുണ്ടെന്നും മറുപടി ലഭിച്ചു. എന്നാല്‍ വെബ്‌സൈറ്റിലെ ദൃശ്യങ്ങള്‍ ജമീലയുടെ ആരോപണത്തിന് മുമ്പുള്ളതാണ്. അത് എഡിറ്റ് ചെയ്തതുമാണ്. ഇതില്‍ നിന്നെല്ലാം ആരോപണങ്ങളില്‍ ദുരൂഹത കൂടുകയാണ് ചെയ്തത്. ഇതിനിടെയാണ് നേരിട്ട് തെളിവെടുക്കാനുള്ള കോടതിയുടെ തീരുമാനം. പീഡനവുമായി ബന്ധപ്പെട്ട് ജമീലാ പ്രകാശം നല്‍കിയ പരാതി സ്പീക്കര്‍ പൊലീസിന് കൈമാറിയിട്ടില്ല. ബജറ്റ് പ്രസംഗ ദിനത്തിലെ സംഭവങ്ങളില്‍ അന്വേഷണമാവശ്യപ്പെട്ട് നിയമസഭാ സെക്രട്ടറി നല്‍കിയ പരാതിയുണ്ട്.
നിയമസഭ ചേരുന്നതിന് മുമ്പാണ് പീഡനം നടന്നതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. നിയമസഭയുടെ വീഡിയോഫോട്ടോ ദൃശ്യങ്ങളില്‍ രേഖപ്പെടുത്തപ്പെട്ട ഈ ആക്രമണം സംബന്ധിച്ച പരാതി, സംഭവം നടന്ന മാര്‍ച്ച് 13നുതന്നെ ജമീലാ പ്രകാശം സ്പീക്കര്‍ക്ക് രേഖാമൂലം നല്‍കിയിരുന്നു. എന്നാല്‍, വൈശാഖ് കേസിലും ലളിതകുമാരി കേസിലുമുള്ള സുപ്രീംകോടതിയുടെ വിധിന്യായത്തിലെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് നിയമപരമായി അന്നുതന്നെ പൊലീസിന് കൈമാറേണ്ടിയിരുന്ന ഈ പരാതി സ്പീക്കര്‍ ഇതുവരെ പൊലീസിന് അയച്ചുകൊടുക്കാന്‍ തയ്യാറായില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















