വാഹനം അറ്റകുറ്റപ്പണി നടത്തവെ ഡ്രൈവര്‍ ബൈക്കിടിച്ചു മരിച്ചു

ദേശം പാലത്തിനു സമീപം മിനിലോറി പഞ്ചറായതിനെ തുടര്‍ന്നു മീഡിയനോട് ചേര്‍ത്തുനിര്‍ത്തി അറ്റകുറ്റപ്പണികള്‍ ചെയ്തുകൊണ്ടിരുന്ന ഡ്രൈവറുടെ മേല്‍ ഹൈവേയിലൂടെ അമിതവേഗത്തില്‍ വന്ന ബൈക്ക് ഇടിച്ച് ടിപ്പര്‍ ഡ്രൈവര്‍ മരിച്ചു. അപകടത്തെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ ഡ്രൈവറെ എറണാകുളത്ത് സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. പറവൂര്‍, കോട്ടുവള്ളി കൂനമ്മാവ്, കുന്നത്തു വീട്ടില്‍ സിജോ ജോസ് (26) ആണ് മരിച്ചത്. കെ.എല്‍ 42/5552 നമ്പര്‍ ടിപ്പറിലേക്കാണ് ബൈക്ക് ഇടിച്ചത്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2.30 നാണ് അപകടം നടന്നത്. വൈകിട്ട് 6.30 ഓടെ ആശുപത്രിയില്‍ വച്ച് ഡ്രൈവര്‍ മരിക്കുകയായിരുന്നു. ബൈക്ക്‌യാത്രികന്‍ ഒളിവിലാണ്. നെടുമ്പാശേരി പോലീസ് കേസെടുത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















