യുഎപിഎ പിന്‍വലിക്കണമെന്ന് മുസ്‌ലിം ലീഗ്, യുഎപിഎ പ്രകാരമുള്ള കേസുകള്‍ ജുഡീഷ്യല്‍ റിവ്യൂവിന് വിധേയമാക്കണമെന്നും നിരപരാധികളെന്ന് കണ്ടെത്തുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും ലീഗ് ആവശ്യപ്പെട്ടു

നിയമവിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമം (യു.എ.പി.എ) റദ്ദാക്കണമെന്ന് മുസ്‌ലിം ലീഗ് . യുഎപിഎ പ്രകാരമുള്ള കേസുകള്‍ ജുഡീഷ്യല്‍ റിവ്യൂവിന് വിധേയമാക്കണമെന്നും നിരപരാധികളെന്ന് കണ്ടെത്തുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും ലീഗ് അഖിലേന്ത്യ സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി വാര്‍ത്താമ്മേളനത്തില്‍ ആവശ്യപ്പെട്ടു. യുഎപിഎക്കെതിരെ മുസ്ലീംലീഗ് വ്യക്തമായ നിലപാട് എടുത്തിട്ടുണ്ടെന്നും സമാന നിലപാടുള്ള രാഷ്ട്രീയ, മനുഷ്യാവകാശ സംഘടനകളുമായി യോജിച്ച് പ്രവര്‍ത്തിക്കുമെന്നും ഇ ടി മുഹമ്മദ് ബഷീര്‍ വ്യക്തമാക്കി. ഹുബ്ലി കേസിലെ വിധി മാതൃകയാക്കണമെന്നും വിചാരണത്തടവുകാരുടെ സ്ഥിതിവിവരം വ്യക്തമാക്കി ധവളപത്രം ഇറക്കണമെന്നും ലീഗ് ആവശ്യപ്പെട്ടു.
യുഎപിഎ പ്രകാരം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നത് ഉത്തര്‍പ്രദേശിലാണെന്നും കര്‍ണ്ണാടകയും ഈ നിയമം വലിയ തോതില്‍ ദുരുപയോഗം ചെയ്യുന്നുണ്ടെന്നും ലീഗ് ആരോപിച്ചു. ഹുബ്ലി ഗൂഢാലോചന കേസില്‍ നാല് മലയാളികള്‍ ഉള്‍പ്പെടെ 18 പേരെ ഹുബ്ലി ജില്ലാ സെഷന്‍സ് കോടതി കഴിഞ്ഞ മാസം 30ന് കുറ്റവിമുക്തരാക്കിയിരുന്നു. ഏഴ് വര്‍ഷത്തെ വിചാരണതടവിന് ശേഷമാണ് പ്രതികളെ കുറ്റവിമുക്തരാക്കിയത്.
സ്‌ഫോടനത്തിന് ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ചാണ് കര്‍ണ്ണാടക പോലീസ് പ്രതികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് ജാമ്യം പോലും നല്‍കാതെ തടവിലിട്ടത്. സിമിയുടെ രഹസ്യയോഗത്തില്‍ പങ്കെടുത്തു, പ്രധാന സ്ഥാപനങ്ങളില്‍ ബേംബ് സ്‌ഫോടനത്തിന് പദ്ധതിയിട്ടു, രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ ഗൂഢാലോചന നടത്തി, ആയുധങ്ങള്‍ ശേഖരിച്ചു എന്നിവയായിരുന്നു പ്രതികള്‍ക്കെതിരെയുള്ള കുറ്റങ്ങള്‍. കുറ്റപത്രത്തിലെ ആരോപണങ്ങള്‍ വസ്തുതാവിരുദ്ധമാണെന്നും കേസ് കെട്ടിച്ചമച്ചതും തുടക്കം മുതലേ ആരോപണമുണ്ടായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















