ആരാകും പോലീസ് തലപ്പത്ത്: സെന്‍കുമാറിനേയും സിങ്‌ളേയേയും ചൊല്ലി സര്‍ക്കാരില്‍ ഗ്രൂപ്പ് പോര് അതി ശക്തം

സര്‍ക്കാരിന് തിരുത്തല്‍ വേണമെന്ന് തുറന്നടിച്ച ചെന്നിത്തല വീണ്ടും സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി തുറന്നപോരിലേക്ക്. ഇത്തവണ ഇരു പക്ഷവും കൊമ്പുകോര്‍ക്കുന്നത് പോലീസ് തലപ്പത്ത് ആരെ നിയമിക്കണം എന്ന കാര്യത്തിലാണ്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മനസ്സ് ടിപി സെന്‍കുമാറിന് ഒപ്പമാണ്.
ഇപ്പോഴത്തെ സംസ്ഥാന പൊലീസ് ചീഫ് ഡിജിപി കെ.എസ്. ബാലസുബ്രഹ്മണ്യം ഈ മാസം ഒഴിയും. അടിയന്തരമായി പുതിയ ഡിജിപിയെ തീരുമാനിക്കേണ്ടതുണ്ട്.
എന്നാല്‍ മഹേഷ് കുമാര്‍ സിങഌയ ഡിജിപിയാക്കാനാണ് രമേശ് ചെന്നിത്തലയ്ക്ക് താല്‍പ്പര്യം. ഇതോടെ ഈ തീരുമാനത്തെ ചൊല്ലി കോണ്‍ഗ്രസിലും തര്‍ക്കം മുറുകുകയാണ്. സെന്‍കുമാറിനെ ഡിജിപിയാക്കുന്നത് പൊലീസിന്റെ കാര്യക്ഷമത ഉയര്‍ത്തുമെന്നാണ് ഉമ്മന്‍ ചാണ്ടിയുടെ നിലപാട്. എന്നാല്‍ സെന്‍കുമാറിലൂടെ പൊലീസ് ഭരണം നിയന്ത്രിക്കാന്‍ കുറുക്കു വഴി തേടുകയാണ് ഉമ്മന്‍ ചാണ്ടിയുടെ ശ്രമമെന്നാണ് ചെന്നിത്തലയുടെ പക്ഷം
ഡി.ജി.പി കെ.എസ്. ബാലസുബ്രഹ്മണ്യം ഈ മാസം വിരമിക്കുന്ന ഒഴിവില്‍, നിലവില്‍ ഡെപ്യൂട്ടേഷനിലുള്ള മഹേഷ് കുമാര്‍ സിങഌയ സീനിയോറിറ്റി പരിഗണിച്ച് നിയമിക്കാനാണ് ആഭ്യന്തര വകുപ്പ് തയ്യാറെടുക്കുന്നത്. രാജസ്ഥാനില്‍ ബി.എസ്.എഫിന്റെ അഡീഷനല്‍ ഡയറക്ടറാണ് മഹേഷ് കുമാര്‍ സിങഌ ഡപ്യൂട്ടേഷന്‍ കാലാവധി തീരും മുമ്പ് സംസ്ഥാനത്തേക്ക് മടങ്ങിയത്തെുമെന്നറിയിച്ച് മഹേഷ് കുമാര്‍ സിങഌചീഫ് സെക്രട്ടറിക്ക് കത്തയച്ചിരുന്നു. ഈ കത്ത് പരിഗണിക്കണമെന്നതാണ് ആഭ്യന്തര വകുപ്പിന്റെ നിലപാട്. എന്നാല്‍ മുഖ്യമന്ത്രി ഇതിന് അനുകൂലമല്ല. ചീഫ് സെക്രട്ടറി ജിജി തോംസണും മുഖ്യമന്ത്രിയുടെ അടുപ്പക്കാരനാണ്. അതുകൊണ്ട് തന്നെ സിങ്‌ളെയുടെ അപേക്ഷയില്‍ തീരുമാനം വൈകുകയാണ്.
സുപ്രധാന തസ്തികകളിലെ നിയമനങ്ങളില്‍ സീനിയോറിറ്റി മാനദണ്ഡമാക്കണമെന്ന സുപ്രീം കോടതി വിധി മറികടന്നാല്‍ നിയമപ്രശ്‌നങ്ങളുണ്ടാകുമെന്നാണ് ആഭ്യന്തര വകുപ്പിലെ ഉന്നതരുടെ നിലപാട്. കേരള പൊലീസ് ചീഫ് നിയമനത്തില്‍ സര്‍ക്കാരിന്റെ വിവേചനാധികാരം ഉപയോഗിക്കാമെന്ന വാദമാണ് ഇതിനെതിരായി ഉന്നയിക്കപ്പെടുന്നത്. കഴിഞ്ഞ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് കേരള പൊലീസ് ഡിജിപിയായി രമണ്‍ ശ്രീവാസ്തവയെ നിയമിച്ചതും സീനിയോറിറ്റി മറികടന്നായിരുന്നു. ഇതിനെതിരായി ഉദ്യോഗസ്ഥര്‍ രംഗത്തു വന്നപ്പോള്‍ സര്‍ക്കാരിന്റെ വിവേചനാധികാരമെന്ന വാദമായിരുന്നു ഉന്നയിച്ചിരുന്നത്. അതേ നിലപാടു സ്വീകരിച്ചാല്‍ കേരള പൊലീസ് ചീഫായി സെന്‍കുമാര്‍ എത്തും.
അതേസമയം, ഡെപ്യൂട്ടേഷനിലുള്ള ഉദ്യോഗസ്ഥന്‍ പൊലീസ് മേധാവിയാകാനായി മാത്രം സംസ്ഥാനത്തിന് കത്തയച്ച് മടങ്ങി വരുന്നത് അപൂര്‍വ നടപടിയാണെന്നും വിലയിരുത്തപ്പെടുന്നു. സുപ്രീംകോടതി വിധിയനുസരിച്ച് സീനിയോറിറ്റി പരിഗണിക്കേണ്ടി വരുമ്പോഴും സര്‍വിസ് ചട്ടം അനുസരിച്ച് ഡി.ജി.പി നിയമനത്തില്‍ സര്‍ക്കാറിന്റെ വിവേചനാധികാരം ഉപയോഗപ്പെടുത്താമെന്നതാണ് സെന്‍കുമാറിന് അനുകൂലഘടകം.മുഖ്യന്ത്രിയ്‌ക്കൊപ്പം ഒരു സമുദായ സംഘടനയും സെന്‍കുമാറിന് അനുകൂല നിലപാട് എടുക്കുന്നു. എന്നാല്‍ ചില മുന്നോക്ക സമുദായങ്ങളുടെ സമ്മര്‍ദ്ദം സെന്‍കുമാറിന് എതിരായും ഉണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha





















