നെടുമ്പാശ്ശേരിയിലെ റിസോര്‍ട്ടില്‍ പഞ്ചനക്ഷത്ര സൗകര്യവുമായി പെണ്‍വാണിഭം; അഞ്ച് പേര്‍ പിടിയില്‍

കൊച്ചിയില്‍ മയക്കുമരുന്ന് കേസുമൊക്കെയായി റെയ്ഡുകള്‍ കൂടിയതോടെ പെണ്‍വാണിഭ സംഘങ്ങള്‍ സ്ഥലം മാറ്റിപ്പിടിക്കുന്നു. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്ത് നിന്ന് പെണ്‍വാണിഭ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. കെട്ടിടം വാടകയ്‌ക്കെടുത്ത് പെണ്‍വാണിഭം നടത്തിയിരുന്ന സംഘത്തെയാണ് നെടുമ്പാശേരി പൊലീസ് കുടുക്കിയത്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഗോള്‍ഫ് ക്ലബിന് സമീപമുള്ള മുഴിയാലില്‍ പാലിയേടത്ത് ബില്‍ഡിങ് വാടകയ്‌ക്കെടുത്ത് മാര്‍വല്‍ ഹോളിഡേയ്‌സ് എന്ന പേരില്‍ റിസോര്‍ട്ട് നടത്തിയിരുന്ന സംഘമാണ് പെണ്‍വാണിഭത്തിലൂടെ ലക്ഷങ്ങള്‍ തട്ടിയെടുത്തു കൊണ്ടിരുന്നത്. ഈ റിസോര്‍ട്ടിന്റെ പേരില്‍ ഓണ്‍ലൈന്‍ മുഖേനയും ഫോണ്‍ വഴിയുമാണ് പ്രധാനമായും ഇടപാടുകാരെ കണ്ടെത്തിയിരുന്നത്. സീരിയല്‍ നടികള്‍ അടക്കം കൊച്ചിയിലെ പ്രമുഖ കോളജ് വിദ്യാര്‍ത്ഥിനികള്‍ വരെ ഉള്‍പ്പെടുന്നതാണ് സംഘമെന്ന് പോലീസ് പറഞ്ഞു
പെണ്‍വാണിഭസംഘം നടത്തിപ്പുകാരനായ മുണ്ടക്കയം നെല്ലിക്കാമണ്ണില്‍ വീട്ടില്‍ തോമസ് മകന്‍(30) ജീവനക്കാരനായ കാസര്‍ഗോഡ് നീലീശ്വരം പെരിയില്‍ വീട്ടില്‍ ഗോപാല്‍ രാഹുല്‍(26) ഇടപാടുകാരനായ കളമശേരി മനയില്‍ യൂസഫ് മകന്‍ ജെസീഫ്(21) തുടങ്ങിയവരെയാണ് നെടുമ്പാശേരി പൊലീസ് പിടികൂടിയത്. റിസോര്‍ട്ടില്‍ സംഘത്തില്‍പ്പെട്ട രണ്ട് സ്ത്രീകളേയും പൊലീസ് പിടികൂടിയിരുന്നു. പെണ്‍വാണിഭസംഘത്തിലെ മറ്റൊരു നടത്തിപ്പുക്കാരനായ കാഞ്ഞിരപ്പിള്ളി എടത്തുകുന്നേല്‍ വീട്ടില്‍ അനക്‌സ്(36) പിടിയിലാവാനുണ്ട്.
കഴിഞ്ഞ ഏപ്രില്‍ 16നാണ് നെടുമ്പാശേരി ഗോള്‍ഫ് ക്ലബിന് സമീപമുള്ള മുഴിയാലില്‍ മാര്‍വല്‍ ഹോളിഡേയ്‌സ് എന്ന പേരില്‍ റിസോര്‍ട്ട് പ്രവര്‍ത്തനം ആരംഭിച്ചത്. ടെലിവിഷന്‍ രംഗത്തെ പ്രമുഖ സീരിയല്‍ നടിമാരും എറണാകുളം കേന്ദ്രീകരിച്ച് നടക്കുന്ന ഈവന്റ് മാനേജ്‌മെന്റ് സ്ഥാപനങ്ങളിലെ പെണ്‍കുട്ടികളും, മൈസൂര്‍, ബാംഗ്ലൂര്‍ തുടങ്ങിയ അന്യസംസ്ഥാനങ്ങളില്‍പ്പെട്ട പെണ്‍കുട്ടികളും, അവിടെ പഠിക്കുന്നവരുമാണ് പ്രധാനമായും ഈ സംഘത്തില്‍ ഉണ്ടായിരുന്നത്. വിമാനത്തില്‍ വന്ന് കാര്യങ്ങള്‍ നടത്തി പെട്ടെന്ന് പോകുന്നതിനും ഇവര്‍ സൗകര്യം ഒരുക്കിയിരുന്നു. അന്യസംസ്ഥാനങ്ങളില്‍ നിന്ന് വരുന്നപെണ്‍കുട്ടികള്‍ക്ക് വിമാനമാര്‍ഗവും അല്ലാതെയും പോയിവരുന്നതിനുള്ള സൗകര്യങ്ങളും ഈ സംഘം ഒരുക്കിയിരുന്നു.
സീരിയല്‍ നടികള്‍ അടക്കം 90ഓളം പെണ്‍കുട്ടികളുടെ ഫോണ്‍നമ്പറുകള്‍ നടത്തിപ്പുകാരുടെ ഡയറിയില്‍ നിന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. നെടുമ്പാശേരി മുഴിയില്‍ പെണ്‍വാണിഭം നടത്തിയിരുന്ന സംഘത്തിലെ പ്രധാന നടത്തിപ്പുകാരനായ മുണ്ടക്കയം സ്വദേശി മനീഷ് കാക്കാനാടുള്ള ഒരു ഫ്‌ളാറ്റില്‍ സമാനമായൊരു പെണ്‍വാണിഭ കേന്ദ്രം നടത്തിയിരുന്നു.
കാക്കനാട് പെണ്‍വാണിഭ കേന്ദ്രം നടത്തുവാന്‍ പറ്റാതെ വന്നതോടെ കുറെക്കാലമായി സജീവമല്ലാതിരുന്ന മനീഷ് കാഞ്ഞിരപ്പിള്ളി സ്വദേശി അനക്‌സിന്റെ സഹായത്തോടെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം മുഴിയില്‍ ഏപ്രില്‍ 16ന് റിസോര്‍ട്ടിന്റെ മറവില്‍ പെണ്‍വാണിഭ കേന്ദ്രം ആരംഭിക്കുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















