Widgets Magazine
25
Nov / 2020
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മരിച്ച് തലയ്ക്ക് മുകളിൽ നിൽക്കുന്ന ഐജിയുടെ തീരാ ശാപം... 13 ദിവസം മുമ്പ് ആ രജിസ്‌ട്രേഷൻ സംഭവിച്ചിരുന്നെങ്കിൽ‘ ഇന്ന് ഇഡി കസ്റ്റഡിയിൽ നിന്നും ബിനീഷിന്റെ തിരുവനന്തപുരം മരുതന്‍ കുഴിയിലെ വീട് രക്ഷപ്പെട്ടേനെ... ശാപ കണ്ണീരായി ‘കോടിയേരി’ വീട് മാറിയ സംഭവം ഇങ്ങനെ....


പതിനെട്ടാമത്തെ വയസിൽ ആദ്യമായി നെഞ്ചില്‍ ഒരു ചെറിയ ചെമ്പരത്തി പൂ ടാറ്റൂ ചെയ്തു... ശരീരത്തില്‍ ഒഴിഞ്ഞ സ്ഥലങ്ങള്‍ കാണുമ്പോൾ ബുദ്ധിമുട്ട് തോന്നി തുടങ്ങിയതോടെ ജനനേന്ദ്രിയത്തിലടക്കം 19 ലക്ഷം രൂപയ്ക്ക് ടാറ്റൂ ചെയ്‌ത് യുവതി... പിന്നാലെ വീട്ടുകാരെപോലും ഞെട്ടിച്ച് യുവതിയുടെ മറ്റൊരു തീരുമാനം


പുലര്‍ച്ചെ എഴുന്നേറ്റപ്പോള്‍ കണ്ടത് വീട്ടുപടിക്കല്‍ പട്ടില്‍ പൊതിഞ്ഞ വസ്തു... പോലീസെത്തി പൊതി തുറന്നപ്പോൾ വിട്ടുകാരടക്കം അമ്പരന്നു... കല്‍പ്പറ്റയിൽ നാട്ടുകാരെ ഞെട്ടിച്ച സംഭവം ഇങ്ങനെ....


ആരാധകരെ അത്ഭുതപ്പെടുത്തുന്ന മേക്കോവറിൽ റിമി ടോമി... സൗന്ദര്യ രഹസ്യം തേടി സോഷ്യൽമീഡിയ; വൈറലായി ചിത്രങ്ങൾ....


മുറി വൃത്തിയാക്കുന്നതിനിടെ കണ്ടത് ഉറുമ്പ് കൂടുകൂട്ടിയ നിലയിൽ! മണ്ണെണ്ണ ഒഴിച്ച് കൂടിനുള്ളിലേക്ക് തീവച്ച് ഉറുമ്പുകളെ കൊല്ലാൻ നോക്കി; തീവച്ചതോടെ ഉറുമ്പുകൾ കൂടിനുള്ളിൽ നിന്നും പുറത്തേക്ക് ചിതറി ഇഴ‌‌ഞ്ഞു... പിന്നാലെ സംഭവിച്ചത്... നാടിന് കണ്ണീരായി ഇരുപത്തിയേഴുകാരിയായ സംഗീത

ദാരിദ്ര്യം വോട്ട് മറിക്കും... അടുത്ത സര്‍ക്കാര്‍ യു ഡി എഫിന്റേതായിരിക്കുമെന്ന് പല സര്‍വീസ് സംഘടനാ നേതാക്കളും വിശ്വസിച്ചു പോകുന്നു; ശമ്പളം ആറ് മാസം കൂടി പിടിക്കുന്നതിനെതിരെ വ്യാപക പ്രതിഷേധം

20 SEPTEMBER 2020 09:54 AM IST
മലയാളി വാര്‍ത്ത

More Stories...

നവംബര്‍ 26ന് ആഹ്വാനം ചെയ്ത പണിമുടക്ക് പിന്‍വലിക്കണമെന്ന് കെ.സുരേന്ദ്രന്‍

സ്‌നേഹമായാലും സൗഹൃദം ആയാലും ബഹുമാനമായാലും ആത്മാര്ത്ഥത ഇല്ലെങ്കില് എല്ലാത്തിനും ഒരു പേരേയുള്ളു… അഭിനയമാണെന്ന് സന്തോഷ് പണ്ഡിറ്റ്

പ്രദീപ് കോട്ടത്തലയെ തന്റെ വീട്ടില്‍ നിന്നും അറസ്‌റ് ചെയ്തതില്‍ അതൃപ്തി അറിയിച്ച് ഗണേഷ്

ബാങ്കുകളുടെ പ്രവര്‍ത്തനം സാധാരണ നിലയിലേക്ക്... ഇനി മുതല്‍ മാസത്തിലെ ഒന്നാം ശനിയാഴ്ചയും മൂന്നാം ശനിയാഴ്ചയും ബാങ്കുകള്‍ പ്രവര്‍ത്തിക്കും

കെ​എ​സ്‌ആ​ര്‍​ടി​സി ഓ​ര്‍​ഡി​ന​റി സ​ര്‍​വീ​സു​ക​ളി​ൽ സ്ഥി​രം യാ​ത്ര​ക്കാ​ര്‍​ക്ക് വേ​ണ്ടി ഇ​നി മു​ത​ല്‍ സീ​റ്റ് റി​സ​ര്‍​വേ​ഷ​ന്‍ സൗ​ക​ര്യവും; അ​ഞ്ചു രൂ​പ വി​ല​യു​ള്ള കൂ​പ്പ​ന്‍ ടി​ക്ക​റ്റു​ക​ള്‍ അവതരിപ്പിച്ച് കെ​എ​സ്‌ആ​ര്‍​ടി​സിയുടെ പുതിയ പരിഷ്കരണം

മുഖ്യമന്ത്രിക്കും സര്‍ക്കാരിനും ധനമന്ത്രി തോമസ് ഐസക് വീണ്ടും പണി കൊടുത്തു. അടുത്ത സര്‍ക്കാര്‍ യു ഡി എഫിന്റേതായിരിക്കുമെന്ന് പല സര്‍വീസ് സംഘടനാ നേതാക്കളും അടക്കം പറഞ്ഞുതുടങ്ങി.
ഈ സാഹചര്യത്തില്‍ സംഘടനകളുടെ പ്രതിഷേധം വ്യാപകമായതോടെ ശമ്പളം പിടിക്കുന്നതില്‍ ഇളവുകള്‍ നല്‍കാന്‍ ധനവകുപ്പ് ആലോചിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍, ജീവനക്കാരുടെ സംഘടകളുടെ യോഗം വിളിച്ചു. അടുത്ത ചൊവ്വാഴ്ചയാണ് ധനമന്ത്രി വിളിച്ചു ചേര്‍ത്ത യോഗം ചേരുക.

ശമ്പളം ആറ് മാസം കൂടി പിടിക്കുന്നതിനെതിരെ സിപിഐ അനുകൂല സംഘടനയായ ജോയിന്റ് കൗണ്‍സിലിന് പിന്നാലെ സിപിഎം സംഘടനയായ എഫ് എസ്ഇടിഒയും ധനവകുപ്പിനെ സമീപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ യോഗം വിളിച്ചുചേര്‍ക്കാന്‍ തീരുമാനമെടുത്തത്. സാലറി കട്ടിനെതിരെ എന്‍ജിഒ യൂണിയനും നേരത്തെ എതിര്‍പ്പറിയിച്ചിരുന്നു. ശമ്പളം പിടിക്കുന്നത് ഒഴിവാക്കാന്‍ കഴിയില്ലെങ്കില്‍ ഇളവുകള്‍ നല്‍കണമെന്നും എന്‍ജിഒ യൂണിയന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

മാസം 12,000 കോടി നികുതി വരുമാനമുണ്ടായിരുന്ന സ്ഥാനത്ത് 4,000 കോടിയായി കുറഞ്ഞുവെന്നാണ് ധനവകുപ്പ് വ്യക്തമാക്കുന്നത്. വര്‍ഷം ശമ്പളവും പെന്‍ഷനും നല്‍കാന്‍ 60,000 കോടിയാണ് വേണ്ടത്. ശമ്പളം പിടിക്കുന്നതിലൂടെ 11 മാസം കൊണ്ട് 5000 കോടിയാണ് കിട്ടുന്നത്. വരുമാനം നാലിലൊന്നായി കുറഞ്ഞ സാഹചര്യത്തില്‍ സാലറി കട്ടില്‍ നിന്ന് പിന്നോട്ട് പോകാന്‍ കഴിയില്ലെന്നും ധനവകുപ്പ് വ്യക്തമാക്കുന്നു.

അതിനാല്‍ ശമ്പളം പിടിക്കുന്നത് പൂര്‍ണമായും ഒഴിവാക്കാതെ ഇളവുകള്‍ അനുവദിക്കാനാണ് സര്‍ക്കാരിന്റെ നീക്കം. മാസം ആറ് ദിവസം ശമ്പളം പിടിക്കുന്നത് 5 ദിവസമായി കുറയ്ക്കുക എന്ന നിര്‍ദ്ദേശവുമായി മുന്നോട്ട് പോകാനാണ് സര്‍ക്കാര്‍ നീക്കം. 15,000 രൂപ ഓണം അഡ്വാന്‍സ് എടുത്തവര്‍ക്ക് ശമ്പളം പിടിക്കുന്നതില്‍ ഇളവ് നല്‍കും. അവരില്‍ നിന്ന് പിന്നീട് ശമ്പളം പിടിക്കും. പിഎഫില്‍ നിന്ന് വായ്പ എടുത്തവര്‍ക്കും ഇളവ് നല്‍കും. 30,000 രുപ വരെ ശമ്പളമുള്ളവരെ സാലറി കട്ടില്‍ നിന്നും ഒഴിവാക്കാനും ചര്‍ച്ച നടക്കുന്നുണ്ട്.

സി പി എം സര്‍വീസ് സംഘടനയെ പേടിച്ച് സാലറി ചാലഞ്ച് മാറ്റിവയ്ക്കുമെന്ന പ്രതീക്ഷ ആര്‍ക്കുമില്ല.

സാലറി ചാലഞ്ച് കൂടിയേ തീരൂ എന്ന തോമസ് ഐസക്കിന്റെ വാശിക്കെതിരെ മന്ത്രിസഭായോഗത്തില്‍ മുഖ്യമന്ത്രി എതിരഭിപ്രായം പ്രകടിപ്പിച്ചിരുന്നു. പിന്നീട് അലോചിക്കാമെന്നാണ് മുഖ്യമന്ത്രി നിലപാട് എടുത്തത്. എന്നാല്‍ ഐസക്ക് നിര്‍ബന്ധം പിടിച്ചു.

സര്‍ക്കാരിനെ വെള്ളത്തിലാക്കാനുള്ള ഐസക്കിന്റെ ഐഡിയായാണ് ഇതിനെ സി പി എം നേതാക്കള്‍ കാണുന്നത്. സാലറി ചലഞ്ചിന് മുഖ്യമന്ത്രി എതിരല്ല. എന്നാല്‍ ആരില്‍ നിന്നും നിര്‍ബന്ധപൂര്‍വം പണം വാങ്ങരുതെന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നത്.

സാലറി ചലഞ്ച് വേണ്ടെന്ന നിലപാടാണ് പിണറായി പക്ഷക്കാരായ ഇപി. ജയരാജനും എം.എം. മണിയും സ്വീകരിച്ചത്. കെ.കെ. ഷൈലജക്കും ഇതേ അഭിപ്രായം തന്നെയാണ്. സര്‍ക്കാര്‍ നേടിയ ഇമേജ് ഇല്ലാതാക്കാന്‍ പിണറായിയെ അനുകൂലിക്കുന്ന നേതാക്കളാരും തയ്യാറല്ല. സര്‍ക്കാര്‍ ജീവനക്കാരെയും അവരുടെ കുടുംബാംഗങ്ങളെയും എതിരാക്കാനുള്ള താത്പര്യം മന്ത്രിമാര്‍ക്കില്ല. ഇലക്ഷനുകളില്‍ കൈയെത്തും ദൂരത്താണ് നില്‍ക്കുന്നത്.

ഐസക്കിന്റെ നിലപാട് സര്‍ക്കാരിനെ വളര്‍ത്താനാണോ കൊല്ലാനാണോ എന്ന സംശയമാണ് പിണറായി പക്ഷത്തെ നേതാക്കള്‍ക്കുള്ളത്.

സാലറി ചലഞ്ചിന്റെ ഉത്തരവ് വന്നാലും പ്രതിപക്ഷ സംഘടനാ നേതാക്കള്‍ക്ക് ഹൈക്കോടതിയെ സമീപിക്കാന്‍ കഴിയില്ല. കാരണം ഇക്കുറിയും ഹൈക്കോടതിയെ ഒഴിവാക്കും. ഇന്ത്യയിലെ ഒരു സംസ്ഥാനവും ഒരു മാസത്തെ ശമ്പളം പിടിച്ചിട്ടില്ല.കേന്ദ്ര സര്‍ക്കാര്‍ പോലും ഒരു ദിവസത്തെ ശമ്പളം മാത്രമാണ് ഈടാക്കിയത്. സുപ്രീം കോടതിയും ഒരു ദിവസത്തെ ശമ്പളം മാത്രം സര്‍ക്കാരിന് നല്‍കാനാണ് ജീവനക്കാരോട് നിര്‍ദ്ദേശിച്ചത്. ഇതാണ് അവസ്ഥയെന്നിരിക്കെ ഒരു ഒരു മാസത്തെ ശമ്പളം നല്‍കാനുള്ള നീക്കത്തെ ജീവനക്കാര്‍ കാണുന്നത് ഗുണ്ടായിസമായാണ്.

അഞ്ചുലക്ഷം സര്‍ക്കാര്‍ ജീവനക്കാരും അവരുടെ കുടുംബാംഗക്കളും വോട്ട് മാറി ചെയ്യുന്നതോടെ സര്‍ക്കാരിന്റെ അടിക്കല്ലിളകും. പിണറായി സര്‍ക്കാരില്‍ തന്റെ കഴിവുകള്‍ തെളിയിക്കാന്‍ കഴിയാത്തതില്‍ ഖിന്നനായ ഐസക്കിന് ഇത്തരം പണികള്‍ നല്‍കുമ്പോള്‍ ഉണ്ടാകുന്ന ആഹ്ലാദം ചെറുതല്ല.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നവംബര്‍ 26ന് ആഹ്വാനം ചെയ്ത പണിമുടക്ക് പിന്‍വലിക്കണമെന്ന് കെ.സുരേന്ദ്രന്‍  (5 hours ago)

സ്‌നേഹമായാലും സൗഹൃദം ആയാലും ബഹുമാനമായാലും ആത്മാര്ത്ഥത ഇല്ലെങ്കില് എല്ലാത്തിനും ഒരു പേരേയുള്ളു… അഭിനയമാണെന്ന് സന്തോഷ് പണ്ഡിറ്റ്  (5 hours ago)

പ്രദീപ് കോട്ടത്തലയെ തന്റെ വീട്ടില്‍ നിന്നും അറസ്‌റ് ചെയ്തതില്‍ അതൃപ്തി അറിയിച്ച് ഗണേഷ്  (6 hours ago)

ബാങ്കുകളുടെ പ്രവര്‍ത്തനം സാധാരണ നിലയിലേക്ക്... ഇനി മുതല്‍ മാസത്തിലെ ഒന്നാം ശനിയാഴ്ചയും മൂന്നാം ശനിയാഴ്ചയും ബാങ്കുകള്‍ പ്രവര്‍ത്തിക്കും  (6 hours ago)

മനുഷ്യമനസ്സിനെ മരവിപ്പിക്കുന്ന സംഭവം... നവജാത ശിശുവിനെ ചാക്കില്‍ പൊതിഞ്ഞ് വഴിയരികില്‍ ഉപേക്ഷിച്ചു  (6 hours ago)

പാര്‍വതി അമ്മയില്‍ നിന്നും വിട്ടുപോയത് വലിയ നഷ്ടമാണെന്ന് ബാബുരാജ്  (6 hours ago)

കോവിഡ് വ്യാപനം... നിയന്ത്രണങ്ങള്‍ പാലിക്കാത്ത ഹോട്ടലുകള്‍ക്കും വഴിയോര ഭക്ഷണശാലകള്‍ക്കും എതിരെ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി  (8 hours ago)

സംസ്ഥാനത്ത് സ്‌കൂളുകളും കോളേജുകളും തുറക്കുന്ന കാര്യത്തില്‍ വിശദമായ ചര്‍ച്ച നടത്തിയ ശേഷമേ തീരുമാനമെടുക്കൂ  (8 hours ago)

കനത്ത മഴയെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ നാളെ പൊതു അവധി പ്രഖ്യാപിച്ചു  (8 hours ago)

സര്‍ക്കാരിനെയും ആരോഗ്യവകുപ്പിനെയും പ്രശംസിച്ച് എസ്തര്‍ അനില്‍  (8 hours ago)

വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ച നാല് കിലോ കഞ്ചാവ് പിടികൂടി  (9 hours ago)

5420 പേര്‍ക്ക് കൂടി കോവിഡ്, 592 പേരുടെ ഉറവിടം അറിയില്ല  (9 hours ago)

സംസ്ഥാനത്ത് ഇന്ന് 5420 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; ചികിത്സയിലായിരുന്ന 5149 പേര്‍ രോഗമുക്തി നേടി; 4693 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചു; 592 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല  (10 hours ago)

ട്യൂഷൻ സെന്ററുകളും പരിശീല കേന്ദ്രങ്ങളും തുറക്കാം  (10 hours ago)

പ്രതിഷേധത്തിനൊടുവില്‍ മുട്ടുമടക്കി സര്‍ക്കാര്‍: പോലീസ് നിയമഭേദഗതി ഓര്‍ഡിനന്‍സ് ഉടന്‍ റദ്ദാകും  (10 hours ago)

Malayali Vartha Recommends