ജോലി സ്ഥലത്തെ യുവാവുമായി കടുത്ത പ്രണയം; അവസാനം പ്രായപൂര്‍ത്തിയാകാത്ത മകളെ ഉപേക്ഷിച്ചു കാമുകനൊപ്പം നാടുവിട്ട് യുവതി, കയ്യോടെ പിടികൂടി പോലീസ്

ജോലിസ്ഥലത്ത് യുവാവുമായി കടുത്ത പ്രണയം. അവസാനം പ്രായപൂര്‍ത്തിയാകാത്ത മകളെ ഉപേക്ഷിച്ചു കാമുകനൊപ്പം നാടുവിട്ട ചിറ്റഞ്ഞൂര്‍ സ്വദേശിയായ യുവതിയും കാമുകനും റിമാന്‍ഡില്‍. ചിറ്റഞ്ഞൂര്‍ സ്വദേശിനി പ്രജിത (29), കാമുകന്‍ ആലപ്പുഴ കോമളപുരം പാതിരപ്പള്ളി വേണു നിവാസില്‍ വിഷ്‌ണു (27) എന്നിവരെയാണു കുന്നംകുളം ജുഡീഷ്യല്‍ ഫസ്‌റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്‌തത്.
ഈ മാസം 16 നാണ് പ്രജിതയെ കാണാതാകുന്നത്. തുടര്‍ന്നു ഭര്‍ത്താവ് കുന്നംകുളം പോലീസില്‍ പരാതി നല്‍കുകയുണ്ടായി. ഇതേതുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ യുവതി ജോലി സ്ഥലത്തെ യുവാവുമായി പോയതായി കണ്ടെത്തുകയും ഇവരെ അറസ്റ്റ് ചെയ്യുകയുമാണ് ഉണ്ടായത്.
അതേസമയം ഏഴു വയസ്സുകാരിയെ ഉപേക്ഷിച്ച കുറ്റത്തിന് യുവതിക്കെതിരെയും പ്രേരണ നല്‍കിയതിന് കാമുകനെതിരെയുമാണ് ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് പ്രകാരം കേസെടുത്ത ശേഷം കോടതിയില്‍ ഹാജരാക്കിയ ഇവരെ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha