ഇനി ഞായറാഴിച്ച പുതുപ്പള്ളിവിട്ടൊരു കളിക്കില്ല പുതുപ്പള്ളിയുടെ സ്വന്തം കുഞ്ഞൂഞ്ഞിന്: നാട്ടിലേക്കുള്ള മടക്കം കാണിച്ച് മുഖ്യന്റെ ഫേസ് ബുക്ക് പോസ്റ്റ്

ഇലക്ഷനില്‍ ജയിച്ചാല്‍ നാട്ടിലേക്ക് തിരിഞ്ഞു നോക്കില്ലെന്നതാണ് പൊതുവില്‍ രാഷ്ട്രീയക്കാരെക്കുറിച്ചുള്ള ആരോപണം എന്നാല്‍ ഉമ്മന്‍ ചാണ്ടി ഇതില്‍ നിന്നും വ്യത്യസ്തനാണ്. പക്ഷേ അടുത്തിടെ കുഞ്ഞൂഞ്ഞിന് പുതുപ്പള്ളിയെ അവഗണിക്കേണ്ടി വന്നു തിരക്കുകാരണം ഇനി അതിന്റെ കേടുതീര്‍ക്കാനാണ് പ്ലാന്‍. ഇലക്ഷനൊക്കെയായില്ലേ.
ഇനി ഞായറാഴ്ചകളില്‍ പുതുപ്പള്ളിക്ക് പുറത്തൊരു പരിപാടിക്ക് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കിട്ടാനിടയില്ല. എല്ലാ ഞായറാഴ്ചയും പുതുപ്പള്ളിയിലെ പള്ളിയില്‍ പോക്കും നാട്ടുകാരുമായുള്ള സംവാദവുമൊക്കെ ഉമ്മന്‍ ചാണ്ടിക്ക് പതിവായിരുന്നു.
എന്നാല്‍ മുഖ്യമന്ത്രിയായുള്ള ഓട്ടത്തിനിടെയില്‍ ഇത് തെറ്റി. പലപ്പോഴും പലയിടത്തായിരിക്കും. പുതുപ്പള്ളിയില്‍ കൃത്യമായി എത്തുന്നുണ്ടെന്ന് ഉറപ്പാക്കുമ്പോഴും അതിന് വ്യവസ്ഥകള്‍ ഇല്ലാതായി. ഇത് മടക്കി കൊണ്ടുവരാന്‍ ഒരുങ്ങുകയാണ് ഉമ്മന്‍ ചാണ്ടി. ഇനി തന്റെ നിയോജക മണ്ഡലത്തിന് പുറത്ത് ഒരു പരിപാടിയും ഞായറാഴ്ച ഏല്‍്ക്കില്ലെന്ന സൂചന നല്‍കി മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിപ്പിട്ടു. അത്യാവശ്യ ഘട്ടത്തില്‍ മാത്രമേ പുതുപ്പള്ളിയില്‍ നിന്ന് ഞായറാഴ്ച ഉമ്മന്‍ ചാണ്ടി മാറി നില്‍ക്കൂ.
ഈ പോസ്റ്റിട്ട് മിനിറ്റുകള്‍ക്കകം തന്നെ ഫേസ്ബുക്കില്‍ മെസേജുകള്‍ നിറഞ്ഞു. അതില്‍ പലതും പരിഹാസമായിരുന്നുവെന്നതാണ് വസ്തുത. അടുത്ത തിരഞ്ഞെടുപ്പോടുകൂടി നമുക്ക് സ്ഥിരമായി പുതുപ്പള്ളിയില്‍ തന്നെ അങ്ങു കൂടാം.. ല്ലേ?, കോണ്‍ഗ്രസ് മതേതര പാര്‍ട്ടി ആക്കി ക്കുടെ ....ലീഗും കേരള കോണ്‍ഗ്രസ്സും എല്ലാം ഒഴിവാക്കിയാല്‍ ഞങ്ങളും കൂടാം.., അതായിരികും നഴ്‌സ്മാരെ പറ്റിച്ച ഒരു പുതുപ്പള്ളിക്കാരന്റെ നിയമത്തിന് വഴങ്ങാതെ ഒരു ഉരുണ്ടു കളി.., മച്ചി പശുവിനെ ആല മാറ്റി കെട്ടിയിട്ട് ഒരു കാര്യവുമില്ല... ഇങ്ങനെ പോകുന്ന സന്ദേശങ്ങള്‍.
മുഖ്യമന്ത്രിയുടെ പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം
എല്ലാ ഞായറാഴ്ചയും ഞാന്‍ പുതുപ്പള്ളിയില്‍ ഉണ്ടാകും. എന്റെ നിയോജക മണ്ഡലമായ പുതുപ്പള്ളിയുമായി അത്രെയേറെ വൈകാരിക ബന്ധമാണുള്ളത്. പുതുപ്പള്ളി എനിക്ക് സ്വന്തം വീടാണ്, പുതുപ്പള്ളിക്കാര്‍ വളരെയടുത്ത ബന്ധുക്കളും. അവിടം വിട്ടു പോവുന്നതിനെ കുറിച്ചു എനിക്ക് ചിന്തിക്കുവാന്‍ പോലും സാധിക്കില്ല. ഡല്‍ഹിയില്‍ പോയാല്‍ പോലും രാവിലെ പോയി വൈകിട്ട് വരാനാണ് ഇഷ്ടം.
തിരുവനന്തപുരത്തെ എന്റെ ജഗതിയിലെ വീട്ടിനും പുതുപ്പള്ളി എന്നാണ് പേരിട്ടിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















