സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍: ഏറ്റവും കൂടുതല്‍ കേസുകളുള്ളത് മലപ്പുറത്തെന്ന് റിപ്പോര്‍ട്ട്

കേരളത്തില്‍ സ്ത്രീകള്‍ക്കെതിരെ കുറ്റക്യത്യങ്ങള്‍ വര്‍ദ്ധിച്ച് കൊണ്ടിരിക്കുകയാണ്. എന്നാല്‍ കഴിഞ്ഞ വര്‍ഷം സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതു മലപ്പുറം ജില്ലയിലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഭര്‍ത്താവും ബന്ധുക്കളും ക്രൂരത കാട്ടിയതിന്റെ പേരിലുള്ള 590 കേസുകള്‍ ഉള്‍പ്പെടെ 1457 കേസുകളാണ് 2014ല്‍ മലപ്പുറത്തു നിന്നു റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 2013ല്‍ സംസ്ഥാനത്ത് ആകെ ഇത്തരം 13738 കേസുകള്‍ ഉണ്ടായിരുന്നത് 2014ല്‍ വര്‍ധിച്ച് 13880 ആയി. 19 സ്ത്രീധന മരണവും ഇതില്‍പ്പെടും.
പൂവാലശല്യത്തിന്റെ പേരില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിലാണ് 38. സ്ത്രീസുരക്ഷ മുന്‍നിര്‍ത്തി നിര്‍ഭയ പദ്ധതി നടത്തിപ്പുമായി പൊലീസ് മുന്നേറുന്നതിനിടെയാണ് വിവിധ പൊലീസ് ജില്ലകളിലെ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളുടെ കണക്കുകള്‍ വിവരാവകാശ നിയമപ്രകാരം പുറത്തുവന്നത്. അതേസമയം, െ്രെകംബ്രാഞ്ച് കഴിഞ്ഞ വര്‍ഷം ഇത്തരം കേസുകളൊന്നും റജിസ്റ്റര്‍ ചെയ്തിട്ടില്ല. 2013ല്‍ 13 കേസുകളുണ്ടായിരുന്നു. റയില്‍വേ പൊലീസ് സ്‌റ്റേഷനുകളില്‍ 2013ല്‍ 79 കേസുകള്‍ എന്നത് 2014 എത്തിയപ്പോള്‍ 113 ആയി.
മറ്റു പൊലീസ് ജില്ലകളില്‍ നിന്നുള്ള ആകെ കേസുകള്‍: തിരുവനന്തപുരം സിറ്റി 552. റൂറല്‍ 1255. പത്തനംതിട്ട 486. കൊല്ലം സിറ്റി 742. കൊല്ലം റൂറല്‍ 657. ആലപ്പുഴ 598. ഇടുക്കി 482. കോട്ടയം 522. എറണാകുളം സിറ്റി 462. എറണാകുളം റൂറല്‍ 786. തൃശൂര്‍ സിറ്റി 542. തൃശൂര്‍ റൂറല്‍ 1152. പാലക്കാട് 796. കോഴിക്കോട് സിറ്റി 578. കോഴിക്കോട് റൂറല്‍ 707. വയനാട് 407. കണ്ണൂര്‍ 963. കാസര്‍കോട് 623. സംസ്ഥാനത്താകെ പീഡനം (1283 കേസുകള്‍), സ്തീത്വത്തെ അപമാനിക്കല്‍ (4357), തട്ടിക്കൊണ്ടുപോകല്‍ (145), പൂവാലശല്യം (257), സ്ത്രീധന മരണം (19), ഭര്‍ത്താവിന്റെയും ബന്ധുക്കളുടെയും ക്രൂരത (4810), മറ്റു കുറ്റകൃത്യങ്ങള്‍ (3009) എന്നിങ്ങനെയാണ് കേസുകള്‍ തരംതിരിച്ചിട്ടുള്ളത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















