നിങ്ങള്‍ക്ക് ഇനി സ്ഥാനാര്‍ത്ഥിയുടെ ഫോട്ടോ കണ്ട് വോട്ട് ചെയ്യാം, ബാലറ്റ് പേപ്പറിലും വോട്ടിങ് യന്ത്രത്തിലും സ്ഥാനാര്‍ത്ഥിയുടെ ചിത്രം പതിക്കാന്‍ കമ്മീഷന്‍ തീരുമാനിച്ചു

അരുവിക്കര ആരെ തുണയ്ക്കും, ബിജെപി അരുവിക്കരയില്‍ വിരിയുമോ ഇങ്ങനെ നിരവധി ചോദ്യങ്ങളാണ് അരുവിക്കരയിലെ ജനങ്ങളുടെ മനസില്‍ ഇപ്പോള്‍ കടന്ന് പോകുന്നത്. വോട്ട് ചെയ്ത ശേഷം സ്ഥാനാര്‍ത്ഥി മാറി പോയി എന്ന് വിഷമിക്കേണ്ട യാതൊരു ആവശ്യവുമില്ല. കാരണം, ഉപതെരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പറില്‍ സ്ഥാനാര്‍ത്ഥിയുടെ പേരിനും ചിഹ്നത്തിനുമൊപ്പം ഇനിമുതല്‍ ഫോട്ടോ കൂടിയുണ്ടാകും. മെയ് മാസത്തിനുശേഷം നടത്തപ്പെടുന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും ബാലറ്റ് പേപ്പറില്‍ സ്ഥാനാര്‍ത്ഥിയുടെ പേരിനും ചിഹ്നത്തിനുമൊപ്പം ഫോട്ടോകൂടി ചേര്‍ക്കേണ്ടതാണെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍േദശമാണ് ഇത്തരത്തിലൊരു തീരുമാനത്തിലെത്തിയിരിക്കുന്നത്. അപരന്മാര്‍ വോട്ട് ചോര്‍ത്തുന്നത് തടയാനാണ് ഇത്തരത്തിലൊരു തീരുമാനം നടപ്പിലാക്കുന്നത്.
പോസ്റ്റല്‍ ബാലറ്റ് പേപ്പറിലും സാധാരണ ബാലറ്റ് പേപ്പറിലും വോട്ടിങ് യന്ത്രത്തില്‍ പ്രദര്‍ശിപ്പിക്കുന്ന ബാലറ്റ് പേപ്പറിലും സ്ഥാനാര്‍ത്ഥിയുടെ ഫോട്ടോകൂടി അച്ചടിക്കും. സ്ഥാനാര്‍ത്ഥിയുടെ പേര് അച്ചടിക്കുന്ന പാനലില്‍ പേരിനും ചിഹ്നത്തിനുമിടയിലാണ് ഫോട്ടോ ചേര്‍ക്കുക. മൂന്ന് മാസങ്ങള്‍ക്കുള്ളില്‍ എടുത്തിട്ടുള്ള ഫോട്ടോ സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദേശ പത്രികയോടൊപ്പം വരണാധികാരിക്ക് നല്‍കണം. നാമനിര്‍േദശ പത്രികയോടൊപ്പമോ സൂക്ഷ്മപരിശോധന നടത്തുന്ന അവസാന തീയതിക്കകമോ ഫോട്ടോ വരണാധികാരിക്ക് സമര്‍പ്പിക്കണം.
ഫോട്ടോ നല്‍കാത്ത സ്ഥാനാര്‍ത്ഥികളുടെ ഫോട്ടോ ബാലറ്റ് പേപ്പറില്‍ അച്ചടിക്കില്ല. എന്നാല്‍, ഫോട്ടോ നല്‍കാന്‍ വിസമ്മതിച്ചു എന്ന കാരണത്താല്‍ ഏതെങ്കിലും സ്ഥാനാര്‍ത്ഥിയുടെ നാമനിര്‍ദേശപത്രിക തള്ളിക്കളയാന്‍ പാടില്ലെന്നും ചീഫ് ഇലക്ടറല്‍ ഓഫീസര്‍ നളിനി നെറ്റോ പറഞ്ഞു. അപരന്മാരെ നിയന്ത്രിക്കുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിരവധി തീരുമാനങ്ങള്‍ എടുത്തിട്ടുണ്ട്. അതിന്റെ തുടര്‍ച്ചയാണ് ഈ തീരുമാനവും. മെയ് മാസത്തിന് ശേഷം രാജ്യത്ത് നടക്കാനിടയുള്ള ആദ്യ തെരഞ്ഞെടുപ്പ് അരുവിക്കരയിലേതാകും. അതുകൊണ്ട് തന്നെ അരുവിക്കര ഉപതെരഞ്ഞെടുപ്പിലാകും ഈ സംവിധാനം ആദ്യം നടപ്പാക്കുക എന്നാണ് സൂചനകള്‍. ബാലറ്റില്‍ സ്ഥാനാര്‍ത്ഥികളുടെ ചിത്രങ്ങള്‍ നല്‍കുന്നതില്‍ തങ്ങള്‍ക്ക് വിയോജിപ്പില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീം കോടതിയെ അറിയിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















