യുഡിഎഫ് ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്ന് ചെന്നിത്തല, യുഡിഎഫില്‍ പരിഹരിക്കാനാവാത്ത പ്രശ്‌നങ്ങളൊന്നുമില്ല

യുഡിഎഫ് ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. കൂറു മുന്നണിയുണ്ടാക്കാന്‍ പി.സി. ജോര്‍ജിനെ അനുവദിക്കില്ല. യുഡിഎഫില്‍ പരിഹരിക്കാനാവാത്ത പ്രശ്‌നങ്ങളൊന്നുമില്ലെന്നും ചെന്നിത്തല വ്യക്തമാക്കി. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ ആഭ്യന്തരവകുപ്പിന് വീഴ്ച പറ്റിയിട്ടില്ല. അന്വേഷണം സിബിഐക്ക് വിടുന്നതില്‍ ചെയ്യാന്‍ കഴിയാവുന്നതെല്ലാം ചെയ്തു. രണ്ട് തവണ ഇതു സംബന്ധിച്ച് സിബിഐക്ക് കത്ത് നല്‍കിയിരുന്നതാണ്. കേസ് അന്വേഷണം ഏറ്റെടുക്കാന്‍ തീരുമാനിക്കേണ്ടെത് സിബിഐയാണന്നും ചെന്നിത്തല പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















