പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന ലാപ്‌ടോപിന് തീപിടിച്ചു പൊട്ടിത്തെറിച്ചു യുവാവിനു പൊള്ളലേറ്റു

പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ലാപ്‌ടോപ് കംപ്യൂട്ടര്‍ തീപിടിച്ചു പൊട്ടിത്തെറിച്ചു യുവാവിനു പൊള്ളലേറ്റു. കോതമംഗലം പോത്താനിക്കാട് കുമ്മംകോട്ടില്‍ ബേസില്‍ കുര്യാക്കോസിനാണ് വയറില്‍ പരുക്കേറ്റത്.
ശനിയാഴ്ച രാത്രി 12നു വീടിനുള്ളിലാണു സംഭവം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ റേഡിയോഗ്രഫറായ ബേസില്‍ കിടക്കയില്‍ കിടന്നു ലാപ്‌ടോപ് ദേഹത്തു വച്ച് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതിനിടെ ലാപ്‌ടോപ്പിന്റെ അടിഭാഗത്തു നിന്നു തീയാളുകയായിരുന്നു.
ഉടന്‍ വലിയ ശബ്ദത്തോടെ മൂന്നുവട്ടം പൊട്ടിത്തെറിയുമുണ്ടായി. മൂന്നുവര്‍ഷം മുന്‍പു വാങ്ങിയതാണ് ഈ ലാപ്‌ടോപ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















