ലാല്‍ വാക്ക് പാലിച്ചു, പുതുപ്പള്ളിയില്‍ ആരാധകരുടെ പ്രവാഹം, ഉമ്മന്‍ചാണ്ടിക്ക് നല്‍കിയ വാക്ക് പാലിക്കാനാണ് താന്‍ എത്തിയതെന്ന് ലാല്‍

ഒടുവില്‍ മലയാളത്തിന്റെ പ്രിയനടന്‍ മോഹന്‍ലാല്‍ വാക്ക് പാലിച്ചു. പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ലാല്‍ എത്തിയതോടെ ആരാധകരുടെ പ്രവാഹമായിരുന്നു. ലാലിനൊപ്പം സെല്‍ഫിയെടുക്കാന്‍ ആരാധകരുടെ ഒടുക്കത്തെ മത്സരം. സ്ത്രീകളും കുട്ടികളും കൂടി മൊബൈലില്‍ ഒരു ഫോട്ടോയെടുക്കാന്‍ ഇടിയോടിടി.
ലാലിന് ഒരു വിഷമമേ ഉണ്ടായിരുന്നുള്ളൂ. ദുബായിലെ ഷൂട്ടിംഗ് ലൊക്കേഷന് ഒരു ദിവസത്തെ അവധി നല്‍കിയാണ് മോഹന്‍ലാല്‍ എത്തിയത്. ഇതുമൂലം എഴുപത്തഞ്ചുലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടായത്. പരിപാടി തുടങ്ങുന്നതിന് മുമ്പ് തന്നെ സ്വാഗതം പറഞ്ഞ പള്ളി വികാരി ഇക്കാര്യം ആദ്യം പറഞ്ഞു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നല്‍കിയ വാക്ക് പാലിക്കാനാണ് താന്‍ എത്തിയതെന്ന് ലാല്‍ തുറന്നടിച്ച് പറഞ്ഞു.
പുതുപ്പള്ളി പള്ളിയെ കുറിച്ച് കേട്ടറിവുണ്ട്. കോട്ടയത്ത് സിനിമാ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് ഇതുവഴി കടന്നു പോയിട്ടുണ്ട്. ഇവിടെ വരാന്‍ സാധിച്ചതില്‍ വളരെയധികം സന്തോഷമുണ്ട്. തിരുനാളിന്റെ ഭാഗമായി നടന്ന സാംസ്‌കാരിക സമ്മേളനത്തില്‍ ഗോകുലം ഗോപാലന് \'ഓര്‍ഡര്‍ ഓഫ് സെന്റ് ജോര്‍ജ് \' ബഹുമതി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സമ്മാനിച്ചു. ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത നടന്‍ മോഹന്‍ലാലിന് പള്ളിയുടെ വക സ്‌നേഹോപഹാരം നല്‍കി.
തിരുനാളിനോടനുബന്ധിച്ച് കുട്ടികള്‍ക്കായി നടത്തിയ ചിത്രരചനാ മത്സരത്തിലെ വിജയികള്‍ക്ക് മോഹന്‍ലാല്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ജനതാദള്‍ (യു) സംസ്ഥാന പ്രസിഡന്റ് എം.പി. വീരേന്ദ്രകുമാറിനെ അനുനയിപ്പിക്കാന്‍ കോഴിക്കോട്ടേക്ക് പോകാനായി ചടങ്ങ് അവസാനിക്കുന്നതിന് മുന്‍പ് തന്നെ മുഖ്യമന്ത്രി വേദി വിട്ടു. ചടങ്ങ് അവസാനിച്ചതിന് ശേഷം മോഹന്‍ലാല്‍ തിരികെ ദുബായിലെ ഷൂട്ടിംഗ് സ്ഥലത്തേക്കും തിരിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















