നെടുമ്പാശേരി പെണ്‍വാണിഭം: റാക്കറ്റില്‍ സീരിയല്‍ നടിമാരുണ്ടെന്ന് സൂചന

കൊച്ചി രാജ്യാന്തര വിമാനത്താവളത്തിനു സമീപം മൂഴയാലില്‍ അത്യാഡംബര പെണ്‍വാണിഭ കേന്ദ്രത്തില്‍ സീരിയല്‍ നടികളും ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന യുവതികളും എത്തിയിരുന്നതായി സൂചന. രണ്ടു ഡസന്‍ യുവതികളുടെ പേരുകളാണ് പെണ്‍വാണിഭ കേന്ദ്രത്തില്‍ കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡില്‍ പോലീസ് കണ്ടെടുത്തത്. മലയാളത്തിലേയും മറ്റു തെന്നിന്ത്യന്‍ ഭാഷകളിലേയും സീരിയല്‍ നടികളും ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന യുവതികളും മോഡലുകളുമാണ് ഇവര്‍. എന്നാല്‍ ഈ യുവതികള്‍ പെണ്‍വാണിഭ കേന്ദ്രത്തില്‍ എത്തിയിരുന്നോ എന്ന കാര്യത്തില്‍ ഉറപ്പില്ല. ഇവരുടെ പേരുകള്‍ കസ്റ്റമേഴ്‌സിനെ കബളിപ്പിക്കാനാണോ ഉപയോഗിച്ചിരുന്നതെന്നും സംശയിക്കുന്നുണ്ട്.
കസ്റ്റമേഴ്‌സ് ആവശ്യപ്പെടുന്നവരെ പെണ്‍വാണിഭ കേന്ദ്രത്തിലേയ്ക്ക് എത്തിക്കുകയായിരുന്നു ചെയ്തിരുന്നതെന്ന് റെയ്ഡിന് നേതൃത്വം നല്‍കിയ ആലുവ ഡിവൈഎസ്പി പി.പി. ഷംസ് പറഞ്ഞു. യുവതികളില്‍ മിക്കവരും കൊച്ചി നഗരപരിധിയിലായിരുന്നു താമസിച്ചിരുന്നത്. അര മണിക്കൂറിനും ഒരു മണിക്കൂറിനുമിടയില്‍ ഇവര്‍ കേന്ദ്രത്തിലെത്തുമായിരുന്നു. വന്‍ തുകയാണ് ഓരോരുത്തരും ഈടാക്കിയിരുന്നതെന്നാണ് അറിയുന്നത്.
നടത്തിപ്പുകാരില്‍ ഒരാളായ മനീഷ് തോമസ് ആറു വര്‍ഷമായി കാക്കനാട് ഇത്തരം ഒരു സ്ഥാപനം നടത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. കളക്ടറേറ്റിന് തൊട്ടടുത്താണ് ഈ കേന്ദ്രം. റെയ്ഡില്‍ നാലു പേരാണ് പിടിയിലായത്. അന്യസംസ്ഥാനക്കാരായ ഏതാനും യുവതികള്‍ ഇവിടെ ഉണ്ടായിരുന്നെങ്കിലും ഇവരെ അറസ്റ്റ് ചെയ്യാന്‍ പോലീസിന് കഴിഞ്ഞില്ല. പെണ്‍വാണിഭ കേന്ദ്രം നടത്തിപ്പുകാരായ മുണ്ടക്കയം കൂട്ടിക്കല്‍ വിളനിലം നെല്ലിക്കമണ്ണില്‍ മനീഷ് തോമസ് (31), കാഞ്ഞിരപ്പള്ളി എടത്തുകുന്നേല്‍ ബി. അനസ് (36), സ്ഥാപനത്തിലെ റിസപ്ഷനിസ്റ്റ് നീലേശ്വരം പെരിയില്‍ രാഹുല്‍ ഗോപാല്‍ (26), ഇടപാടുകാരനായി വന്ന കളമശേരി മനയില്‍ ജസീഫ് യുസഫ് (21) എന്നിവരാണ് അറസ്റ്റിലായത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















