ടിപി കൊല്ലപ്പെട്ടിട്ട് ഇന്ന് മൂന്ന് വര്‍ഷം: അന്വേഷണം ഏറ്റെടുക്കാന്‍ സിബിഐയെ വീണ്ടും സമീപിക്കുമെന്ന് ചെന്നിത്തല, പ്രതികളെ ജനകീയ കോടതി വെറുതെ വിടുമെന്ന് തോന്നുന്നില്ലെന്ന് കെ കെ രമ

ടിപി വധക്കേസില്‍ അന്വേഷണം ആവശ്യപ്പെട്ട് വീണ്ടും സിബിഐയെ സമീപിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. കേസില്‍ ആഭ്യന്തര വകുപ്പിന് വീഴ്ച്ച പറ്റിയിട്ടില്ല. അന്വേഷണം സിബിഐയ്ക്ക് വിടാന്‍ കഴിയാവുന്നതെല്ലാം ചെയ്തു. ഇക്കാര്യമാവശ്യപ്പെട്ട് രണ്ടു തവണ സിബിഐയ്ക്ക് കത്തു നല്‍കി. അന്വേഷിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് സിബിഐയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ടിപി വധ കേസിലെ യഥാര്‍ത്ഥ പ്രതികളെ ജനകീയ കോടതി വെറുതെ വിടുമെന്ന് തോന്നുന്നില്ലെന്ന് ടിപിയുടെ ഭാര്യയും ആര്‍എംപി നേതാവുമായ കെ കെ രമ പറഞ്ഞു. കേസില്‍ സിബിഐ അന്വേഷണം വേണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ്. വിഎസി എസിന്റെ നിലപാട് നോക്കിയല്ല ആര്‍എംപി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നത്. വി എസ് കൈയ്യൊഴിഞ്ഞാലും ആര്‍എംപി മുന്നോട്ട് പോകും.
പിണറായി വിജയന്‍ മുഖ്യമന്ത്രിയാകുമോയെന്ന് ജനങ്ങള്‍ തീരുമാനിക്കട്ടെയെന്നും രമ പറഞ്ഞു. ആര്‍എംപി നേതാവ് ടിപി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് മൂന്ന് വര്‍ഷമാകുകയാണ്. കേസിലെ പ്രതികളെ കോടതി ശിക്ഷിച്ചെങ്കിലും സൂത്രധാരന്മാര്‍ ഇപ്പോഴും പുറത്താണെന്ന ആരോപണം ശക്തമാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















