രൂപേഷിനെ കുടുക്കിയത് സംയുക്ത ഓപ്പറേഷനിലൂടെയാണെന്ന് ചെന്നിത്തല, മാവോയിസ്റ്റ് ഭീഷണി വേരോടെ പിഴുതെറിയുന്നതിനുള്ള സുപ്രധാന നടപടിയാണിത്

മാവോയിസ്റ്റ് നേതാവ് രൂപേഷിനെ പിടികൂടിയത് കേരളാ പോലീസിന്റേയും ആന്ധ്രാ പ്രദേശ്, കര്‍ണ്ണാടക, തമിഴ്‌നാട് പോലീസ് ഉദ്യോഗസ്ഥരുടേയും സംയുക്ത ഓപ്പറേഷനിലാണെന്ന് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. മാവോയിസ്റ്റ് ഭീഷണി വേരോടെ പിഴുതെറിയുന്നതിനുള്ള സുപ്രധാന നടപടിയാണ് ഇതെന്നും ചെന്നിത്തല പറഞ്ഞു.
രൂപേഷും ഭാര്യ ഷൈനയുമടങ്ങുന്ന അഞ്ചംഗ സംഘമാണ് പോലീസ് പിടികൂടിയത്. മലയാളിയായ അനൂപ്, കണ്ണന്‍, കര്‍ണാടക സ്വദേശി വീരമണി എന്നിവരുള്‍പ്പെടെ അഞ്ചു പേരാണ് ആന്ധ്രാ പൊലീസിന്റെ പിടിയിലായത്. ആന്ധ്രയിലുള്ള കേസുമായി ബന്ധപ്പെട്ടാണ് പൊലീസ് രൂപേഷിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ എങ്ങനെയാണ് ഇവരെ പിടികൂടിയത് എന്ന കാര്യം വ്യക്തമല്ല. അറസ്റ്റ് കേരള ഡിജിപി കെ.ജി.ബാലസുബ്രഹ്മണ്യം സ്ഥിരീകരിച്ചു. നാളെ ഇവരെ ചോദ്യം ചെയ്യുന്നതിനായി കേരളത്തിലെത്തിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















