കൈവെട്ടുകേസ്: ശിക്ഷ ഇന്നു വിധിക്കും

ഇന്റേണല്‍ പരീക്ഷയുടെ മലയാളം ചോദ്യക്കടലാസിലെ വിവാദ പരാമര്‍ശത്തിന്റെ പേരില്‍ മതതീവ്രവാദികള്‍ തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകനായിരുന്ന ടി.ജെ. ജോസഫിന്റെ വലതു കൈപ്പത്തി വെട്ടിമാറ്റിയ കേസില്‍ എറണാകുളം പ്രത്യേക എന്‍ഐഎ കോടതി ഇന്നു ശിക്ഷ വിധിക്കും. 13 പ്രതികള്‍ കുറ്റക്കാരാണെന്നു കോടതി വ്യാഴാഴ്ച കണ്ടെത്തിയിരുന്നു. പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദം കേട്ടശേഷമാവും പ്രത്യേക കോടതി ജഡ്ജി പി. ശശിധരന്‍ ശിക്ഷ വിധിക്കുക. നിയമവിരുദ്ധ പ്രവര്‍ത്തനം തടയാനുള്ള നിയമത്തിലെ (യുഎപിഎ) വിവിധ വകുപ്പുകള്‍ പ്രകാരം ജീവപര്യന്തം തടവുശിക്ഷ വരെ ലഭിക്കാവുന്ന നിയമവിരുദ്ധ മായ സംഘംചേരല്‍, വധശ്രമം, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ 10 പ്രതികള്‍ക്കെതിരേ തെളിഞ്ഞിട്ടുണ്ട്. 31 പ്രതികളെ വിചാരണ ചെയ്തതില്‍ 18 പേരെ തെളിവില്ലാത്തതിനാല്‍ കോടതി വിട്ടയച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















