ഭാഗ്യം ചന്ദ്രനെ തുണച്ചു, പണമില്ലാതെ പത്തു രൂപ കുറച്ചു ടിക്കറ്റ് വാങ്ങി, ചുമട്ടുതൊഴിലാളിക്ക് കിട്ടിയത് ഒരു കോടിയുടെ ലോട്ടറി

ദൈവം കൈവിടില്ലെന്ന ഉറപ്പ് ആലപ്പുഴക്കാരനായ ചന്ദ്രനുണ്ടായിരുന്നു. എന്തിനും ഏത് ആപത്തിലും ദൈവം കൂടെയുണ്ടെന്ന് ചന്ദ്രന്‍ പ്രതീക്ഷിച്ചു. അതിന്റെ സമ്മാനമായാണ് ദൈവം ആ ചുമട്ടുതൊഴിലാളിക്ക് ഒരു കോടി രൂപയുടെ ഒന്നാം സമ്മാനം നല്‍കിയത്. ദൈവത്തിന്റെ ഈ സമ്മാനം ഇപ്പോഴും വിശ്വാസിക്കാന്‍ പറ്റുന്നില്ലെന്നാണ് ചന്ദ്രന്‍ പറയുന്നത്. ലോട്ടറി വാങ്ങാന്‍ കാശില്ലാതിരുന്നിട്ടും പോലും സഹായിച്ചത് ലോട്ടറി വില്‍പ്പനക്കാരന്‍.
ലോട്ടറി ടിക്കറ്റിന് വില കുറച്ച് നല്‍കിയാണ് ഈ ചുമട്ടുതൊഴിലാളിയെ വില്‍പനക്കാരന്‍ സഹായിച്ചത്. ഒരു കോടി രൂപയാണ് സമ്മാനമായി ചന്ദ്രന് ലഭിച്ചത്. ശനിയാഴ്ച നറുക്കെടുത്ത കാരുണ്യ ലോട്ടറിയിലൂടെ ഭാഗ്യം ചന്ദ്രനെ തേടിയെത്തിയത്. പണമില്ലാത്തതിനാല്‍ ടിക്കറ്റ് വാങ്ങേണ്ടാന്ന് ചന്ദ്രന്‍ ആദ്യം കരുതിയതാണ്. ലോട്ടറി വില്‍പനക്കാരന്റെ നിര്‍ബന്ധത്തിനു വഴങ്ങിയാണു ചന്ദ്രന്‍ ടിക്കറ്റെടുത്തത്. ടിക്കറ്റിന്റെ വിലയായ 50 രൂപ നല്‍കാനില്ലാത്തതുകൊണ്ടു പത്തു രൂപ കുറച്ചാണു വില്‍പനക്കാരന്‍ വാങ്ങിയത്. വയോധികനായ ലോട്ടറിവില്‍പനക്കാരനെ സഹായിക്കാന്‍ കൂടിയാണു ടിക്കറ്റ് എടുത്തതെന്നും ചന്ദ്രന്‍ പറയുന്നു. ഇതിന് മുമ്പ് നൂറ് രൂപയാണ് അടിച്ചത്.
ഞായറാഴ്ച പത്രത്തിലൂടെയാണു തന്നെ തേടി ഒരു കോടിയുടെ ഭാഗ്യമെത്തിയതു ചന്ദ്രന്‍ അറിഞ്ഞത്. പാതിരപ്പള്ളിയില്‍ ചുമട്ടുതൊഴിലാളിയായി ജോലി ചെയ്യുന്ന ചന്ദ്രനു സ്വന്തമായി കിടപ്പാടമില്ല. മകളുടെ വിവാഹത്തിനായി ആറു കൊല്ലം മുന്‍പു വീടും സ്ഥലവും വില്‍ക്കുകയും ചെയ്തു. ഇപ്പോള്‍ കാളാത്ത് ഭാര്യാവീട്ടിലാണു താമസം. തലയുടെ ഞരമ്പിനു രോഗബാധയുള്ളതിനാല്‍ ചുമടെടുക്കാന്‍ ബുദ്ധിമുട്ടാണ്. \'സ്വന്തമായി വീടും സ്ഥലവും വാങ്ങണം, മക്കളെ സുരക്ഷിതരാക്കണം, സാധിക്കുന്നത്ര കാലം ചുമട്ടുതൊഴിലാളിയായി ജോലി ചെയ്യണം\' ഇത്രമാത്രമാണ് ചന്ദ്രന്റെ ആഗ്രഹം. സമ്മാനാര്‍ഹമായ ടിക്കറ്റ് പാതിരപ്പള്ളിയിലെ ബാങ്കില്‍ നല്‍കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















