രൂപേഷിനെയും സംഘത്തെയും പൊലീസ് ചോദ്യം ചെയ്തു, പ്രതികളെ ആന്ധ്ര പൊലീസ് കസ്റ്റഡിയില്‍ വാങ്ങും

അറസ്റ്റിലായ മാവോയിസ്റ്റ് നേതാവ് രൂപേഷിനെയും സംഘത്തെയും കോയമ്പത്തൂരിലെത്തിയ കേരള പൊലീസ് ചോദ്യം ചെയ്തു. ആഭ്യന്തര സുരക്ഷാ വിഭാഗം ഡി.വൈ.എസ്.പി പി. വാഹിദിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്തത്. ഇന്ന് ഉച്ചയോടെ കോയമ്പത്തൂര്‍ രണ്ടാം ക്‌ളാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കുന്ന പ്രതികളെ ആന്ധ്ര പൊലീസ് കസ്റ്റഡിയില്‍ വാങ്ങും. അതിനിടെ കസ്റ്റഡിയിലെടുത്ത് ജീപ്പില്‍ കയറ്റുന്നതിന് മുമ്പ് രൂപേഷ് വലിച്ചെറിഞ്ഞ ഡയറിയും സിം കാര്‍ഡും പൊലീസ് കണ്ടെടുത്തു.
ഡയറിയില്‍ നിന്ന് ഏതാനും ഫോണ്‍ നമ്പറുകള്‍ മാത്രമാണ് ലഭിച്ചത്. സിം കാര്‍ഡ് പരിശോധിച്ച് വരുന്നതേയൊള്ളു.കഴിഞ്ഞദിവസം രാത്രിയാണ് രൂപേഷ് ഉള്‍പ്പെടെ അഞ്ചംഗ സംഘം കോയമ്പത്തൂരില്‍ അറസ്റ്റിലായത്. രൂപേഷ്, ഭാര്യ ഷൈന, മലയാളിയായ അനൂപ്, വീരമണി എന്ന ഈശ്വര്‍, തമിഴ്‌നാട് സ്വദേശി കണ്ണന്‍ എന്നിവരുള്‍പ്പെടെ അഞ്ചുപേരാണ് പിടിയിലായത്. തിങ്കളാഴ്ച ഉച്ചക്ക് കോയമ്പത്തൂരിനടുത്ത കറുമത്തംപട്ടിക്ക് സമീപം ചായക്കടയില്‍ ഭക്ഷണം കഴിക്കെയാണ് ആന്ധ്ര പൊലീസിലെ നക്‌സല്‍ സ്‌ക്വാഡും തമിഴ്‌നാട് ക്യൂബ്രാഞ്ച് പൊലീസും ചേര്‍ന്ന് പിടികൂടിയത്.
തൃശൂര്‍ പെരിങ്ങോട്ടുകര സ്വദേശിയായ പ്രവീണ്‍ എന്ന രൂപേഷ് നിയമ ബിരുദധാരിയാണ്. വിദ്യാര്‍ഥിയായിരിക്കെ സി.പി.ഐ (എം.എല്‍) പ്രസ്ഥാനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നു. ഹൈകോടതി ജീവനക്കാരിയായ ഭാര്യ ഷൈന സംഘടനയുടെ വനിതാ കമാന്‍ഡിങ് ഓഫിസറായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. വയനാട്ടില്‍ മാവോവാദി ഗറിലകള്‍ക്കൊപ്പം രൂപേഷ് ഉണ്ടെന്നായിരുന്നു പൊലീസ് അറിയിച്ചിരുന്നത്. രഹസ്യകേന്ദ്രത്തില്‍ തോക്കേന്തിയ നിലയില്‍ വിഡിയോ അഭിമുഖം നേരത്തെ രൂപേഷ് മാധ്യമങ്ങള്‍ക്ക് നല്‍കിയിരുന്നു. 2006 ല്‍ മാവോയിസ്റ്റ് നേതാവ് മല്ലരാജ റെഡ്ഢി അങ്കമാലിയില്‍ അറസ്റ്റിലാതോടെയാണ് രൂപേഷ് ഒളിവില്‍ പോയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















