തിരുവനന്തപുരത്തും ബസില്‍ പീഡനം; പരാതി ഒതുക്കിത്തീര്‍ത്ത് കെഎസ് ആര്‍ടിസി അധികൃതര്‍

പീഡനങ്ങള്‍ തുടര്‍ക്കഥയാകുന്ന ഇന്ത്യയില്‍ നമ്മുടെ കൊച്ചുസംസ്ഥാനവും പീഡനത്തില്‍ ഒട്ടും പിന്നിലല്ല. തിരുവനന്തപുരത്തും ബസില്‍ പെണ്‍കുട്ടിക്ക് നേരെ പീഡനശ്രമം. എന്നാല്‍ കേസില്ലാതെ പ്രശ്‌നം ഒതുക്കി തീര്‍ക്കാന്‍ കെഎസ്ആര്‍ടി അധികൃതര്‍ നടത്തിയ ശ്രമം ഫലം കണ്ടെന്നാണ് സൂചന. ഇപ്പോള്‍ വാദിയും പ്രതിയുമില്ല, ഇതാണ് മിക്കപ്പോഴും പീഡകന്‍മാര്‍ക്ക് അനുകൂലമാകുന്നത്.
തമ്പാനൂര്‍ കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിലെത്തിയ ബസിനുള്ളിലാണ് പീഡനം നടന്നത്. ഇന്ന് രാവിലെ മൂന്നാറില്‍ നിന്ന് തിരുവനന്തപുരത്തെത്തിയ കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ഫാസ്റ്റ് ബസിലെ ഡ്രൈവറാണ് യാത്രക്കാരിയായ വിദ്യാര്‍ത്ഥിനിയെ അപമാനിക്കാന്‍ ശ്രമിച്ചത്. ബി.എഡിന് പഠിക്കുകയാണ് പെണ്‍കുട്ടി. സംഭവത്തോട് അവര്‍ പ്രതികരിക്കുന്നില്ല. പൊലീസിന് ആരും പരാതിയും നല്‍കിയില്ല. എല്ലാം പറഞ്ഞ് തീര്‍ത്ത് സഹജീവനക്കാരെ രക്ഷിക്കാനാണ് തിരുവനന്തപുരം തമ്പാനൂരിലെ കെഎസ്ആര്‍ടിസി ബസ് ബേയിലുള്ളവര്‍ ശ്രമിച്ചത്.
സുഹൃത്തുക്കളായ മറ്റ് മൂന്ന് വിദ്യാര്‍ത്ഥിനികള്‍ക്കൊപ്പമാണ് പെണ്‍കുട്ടി ബസില്‍ വന്നത്. രാവിലെ 5.30ന് ബസ് തമ്പാനൂര്‍ സ്റ്റാന്‍ഡില്‍ എത്തിയശേഷം ഇറങ്ങാനായി ബസിനുള്ളിലെ ലഗേജ് കാരിയറില്‍ നിന്ന് യുവതി ബാഗ് എടുക്കാന്‍ ശ്രമിച്ചപ്പോള്‍ തടസമുണ്ടായി. ഈ സമയത്താണ് സഹായിക്കാനായി ബസ് ഡ്രൈവര്‍ ഒപ്പം കൂടിയത്. പെണ്‍കുട്ടിയുടെ പിന്നില്‍ നിന്നുകൊണ്ട് ബാഗെടുക്കാന്‍ സഹായിച്ച ഡ്രൈവര്‍ പെണ്‍കുട്ടിയെ കടന്നു പിടിക്കാന്‍ ശ്രമിച്ചതായാണ് ആരോപണം.
തുടര്‍ന്ന് പെണ്‍കുട്ടി കുതറി ഓടി സ്റ്റാന്‍ഡിലുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരനെ വിവരമറിയിച്ചു. സെക്യൂരിറ്റി ജീവനക്കാരന്‍ പെണ്‍കുട്ടിയെ സ്‌റ്റേഷന്‍ മാസ്റ്ററുടെ റൂമിലെത്തിച്ചു. തുടര്‍ന്ന് പെണ്‍കുട്ടികളുടെ ബന്ധുക്കളുമായി ഫോണില്‍ സംസാരിച്ചു.കേസും വഴക്കുമായി മുന്നോട്ട് പോകുന്നതില്‍ താല്‍പ്പര്യമില്ലാത്തതുകൊണ്ട് പൊലീസില്‍ തല്‍ക്കാലം പരാതി നല്‍കിയിട്ടില്ലെന്നാണ് സൂചന. കെ.എസ്.ആര്‍.ടി.സി തമ്പാനൂര്‍ ഡിപ്പോ രജിസ്റ്ററില്‍ സംഭവം രേഖപ്പെടുത്തിയിട്ടുണ്ട്. സംഘര്‍ഷത്തിനിടെ െ്രെഡവര്‍ക്ക് നാട്ടുകാരുടെ തല്ലുകിട്ടിയതായും സൂചനയുണ്ട്. പിന്നീട് െ്രെഡവര്‍ പെണ്‍കുട്ടിയോട് ക്ഷമ ചോദിച്ചു. തുടര്‍ന്ന് പെണ്‍കുട്ടിയും സുഹൃത്തുക്കളും ഇവിടെ നിന്ന് പോയി.
ഡല്‍ഹിയിലെ നിര്‍ഭയ മോഡല്‍ അപകടവും പഞ്ചാബില്‍ ബസിനുള്ളിലെ പീഡനവുമെല്ലാം ചര്‍ച്ചയാകുമ്പോഴാണ് തിരുവനന്തപുരത്ത് ഈ സംഭവം. ഇത്തരം പീഡനങ്ങള്‍ സര്‍വ്വ സാധാരണമാണെന്ന് പറയുന്നവരും ഉണ്ട്. പരാതി നല്‍കാന്‍ ആരും തയ്യാറാകാത്തതിനാല്‍ പൊലീസിന് നടപടി എടുക്കാനും കഴിയുന്നില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















