കൈവെട്ട് കേസ്: ശിക്ഷാവിധി വെള്ളിയാഴ്ച

മൂവാറ്റുപുഴയില്‍ അധ്യാപകന്റെ കൈവെട്ടിയ കേസില്‍ കുറ്റവാളികളായ 13 പേരുടെയും ശിക്ഷാവിധി കൊച്ചി എന്‍.ഐ.എ കോടതി വെള്ളിയാഴ്ച പ്രഖ്യാപിക്കും. പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ വാദം. രാജ്യത്ത് തീവ്രവാദം വളര്‍ത്താനായിരുന്നു പ്രതികളുടെ ലക്ഷ്യം. കേസിനെ തുടര്‍ന്ന് ജീവിതം തന്നെ നഷ്ടപ്പെട്ട അധ്യാപകന്‍ ടി.ജെ ജോസഫിന് മതിയായ നഷ്ടപരിഹാരം നല്‍കണമെന്നും പ്രോസിക്യുഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടൂ. ഗൂഢാലോചന, അന്യായമായി സംഘം ചേരല്‍, വധശ്രമം, മാരകമായി മുറിവേല്‍പ്പിക്കല്‍, ആയുധ നിയമം, സ്‌ഫോടക വസ്തു നിയമം തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















