ലൈഫ് മിഷന് തൃശൂര്‍ ജില്ലാ കോര്‍ഡിനേറ്ററെ സിബിഐ ചോദ്യം ചെയ്യുന്നു...
ലൈഫ് മിഷന് ജില്ലാ കോര്‍ഡിനേറ്ററെ സിബിഐ ചോദ്യം ചെയ്യുന്നു. തൃശൂര്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ലിന്‍സ് ഡേവിസിനെയാണ് കൊച്ചി സിബിഐ ഓഫീസില്‍ ചോദ്യം ചെയ്യുന്നത്. കഴിഞ്ഞ ദിവസം മൂന്നംഗ സിബിഐ സംഘം വടക്കാഞ്ചേരി നഗരസഭാ ഓഫിസിലെത്തി ബില്‍ഡിംഗ് പെര്‍മിറ്റ് ഫയലുകളുമായി മടങ്ങിയിരുന്നു. ഇതിനു പിന്നാലെയാണ് ലിന്‍സിനെ ചോദ്യം ചെയ്യുന്നത്. ലൈഫ് മിഷന് ക്രമക്കേടുമായി ബന്ധപ്പെട്ടു യുണിടാക് മാനേജിംഗ് ഡയറക്ടര്‍ സന്തോഷ് ഈപ്പനെ സിബിഐ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തു വിട്ടയച്ചിരുന്നു.
കൊച്ചിയിലെ ഓഫീസില്‍ വിളിച്ചുവരുത്തിയാണ് രണ്ടര മണിക്കൂര്‍ ചോദ്യം ചെയ്തത്. കേന്ദ്രാനുമതിയില്ലാതെ വിദേശസഹായം സ്വീകരിച്ചതിനു വിദേശ സംഭാവന നിയന്ത്രണ നിരോധന നിയമത്തിലെ 35-ാം വകുപ്പും ഗൂഢാലോചനക്കുറ്റവും ചുമത്തിയാണ് അന്വേഷണം.
L"
https://www.facebook.com/Malayalivartha