റെയില്‍പാളം മുറിച്ചു കടക്കുന്നതിനിടയില്‍ ക്ഷീണം ബാധിച്ച് ട്രാക്കില്‍ ഇരുന്ന ഭർത്താവിനെ രക്ഷിക്കാൻ ഓടിയെത്തി ഭാര്യ; പാളത്തിലൂടെ കടന്നു വന്ന ട്രെയിൻ ഇരുവരെയും ഇടിച്ച് തെറിപ്പിച്ചു
റെയില്‍പാളം മുറിച്ചു കടക്കുന്നതിനിടയില്‍ ക്ഷീണം ബാധിച്ച് ട്രാക്കില്‍ ഇരുന്ന ഭർത്താവും രക്ഷിക്കാൻ ഓടിയെത്തി ഭാര്യയും ട്രെയിൻ തട്ടി മരിച്ചു. കോഴിക്കോട് കൊയിലാണ്ടിയിലാണ് ദമ്പതികൾ ട്രെയിൻ തട്ടി മരിച്ചത്. കടലൂർ പുതിയോട്ടിൽ അബ്ദുല്ല, ഭാര്യ അസ്മ എന്നിവരാണ് മരിച്ചത്. റെയിൽ പാളം മുറിച്ച് കടക്കുന്നതിനിടെ അബ്ദുല്ല അവശനായി കുഴഞ്ഞു വീഴുകയായിരുന്നു. ഇതേതുടർന്ന് ദ്ദേഹത്തെ രക്ഷിക്കാനെത്തിയതായിരുന്നു ഭാര്യ. ഇതിനിടയിലാണ് പാളത്തിലൂടെ കടന്നു വന്ന ട്രെയിൻ ഇരുവരെയും ഇടിച്ച് തെറിപ്പിച്ചത്.
അതേസമയം നന്തിയില്‍ നിന്ന് നടന്നുവരികയായിരുന്ന അബ്ദുല്ല റെയില്‍പാളം മുറിച്ചു കടക്കുന്നതിനിടയില്‍ ക്ഷീണം ബാധിച്ച് ട്രാക്കില്‍ ഇരുന്നുപോവുകയായിരുന്നു. തൊട്ടടുത്താണ് ഇവര്‍ വാടകക്ക് താമസിക്കുന്ന വീട് സ്ഥിതി ചെയ്യുന്നത്. ഭര്‍ത്താവിനെ സഹായിക്കാനെത്തിയതായിരുന്നു അസ്മ. ഇതിനിടെയെത്തിയ ട്രെയിൻ ഇരുവരെയും ഇടിച്ച് തെറിപ്പിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
https://www.facebook.com/Malayalivartha