Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

രണ്ടുകോടി രൂപയുടെ വിഗ്രഹം കവർന്ന സംഭവത്തിൽ എത്തും പിടിയുമില്ലാതെ പോലീസ്; അക്രമിസംഘം 20 മിനിറ്റോളം ആക്രമണം നടത്തിയെന്നാണ് വിഗ്രഹനിർമാണശാലാ ഉടമകൾ ; അയൽവാസികൾ ന്നെ സംഭവം അറിഞ്ഞിട്ടില്ലെന്ന് മൊഴി

29 SEPTEMBER 2020 12:51 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത

എസ്എസ്എല്‍സി പരീക്ഷഫലം പ്രഖ്യാപിച്ചു;  വിജയശതമാനം 99.07; ഉന്നത വിദ്യാഭ്യാസ യോഗ്യത നേടിയത് 4,14,290 വിദ്യാര്‍ത്ഥികള്‍; 4,14,290 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ 30,514 വിദ്യാര്‍ത്ഥികള്‍ക്ക് ഫുള്‍ എ പ്ലസ് ലഭിച്ചിട്ടുണ്ട്

  കാവൽ മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടിലെത്തി സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ

പെരുമ്പാവൂരിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്ത നിലയിൽ...

സെസ് കുറക്കുന്നത് അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും... പെ​​ട്രോൾ, ഡീസൽ വർധന സാധാരണക്കാർക്ക് ഉണ്ടാക്കുന്ന ആഘാതം കുറക്കാൻ എന്തുചെയ്യാൻ കഴിയു​മെന്ന് പരിശോധിക്കുമെന്ന് നിയുക്ത മുഖ്യമ​ന്ത്രി വി.ഡി. സതീശൻ...

ചെങ്ങന്നൂറിലെ ആ ദുരൂഹതകൾ ഇപ്പോഴും അവസാനിക്കുന്നില്ല. മോഷണങ്ങളും ആക്രമണങ്ങളും എന്തിന്റെ തുടർച്ചയാണ് എന്ന സംശയത്തിലാണ് നാട്ടുകാർ ഉള്ളത്... വിരലടയാള വിദഗ്‌ധൻ ജി. അജിത്തിന്റെ നേതൃത്വത്തിൽ വിഗ്രഹം വെച്ചിരുന്ന സ്ഥലം പരിശോധിച്ചിരുന്നു. വിഗ്രഹനിർമാണശാലയിലെ ആക്രമണവും തുടർന്നു നടന്ന കവർച്ചയും ചെങ്ങന്നൂരിൽ ഇപ്പോഴും ഒരു എത്തും പിടിയും കിട്ടാതെ ആ സംഭവം അത്തരത്തിൽ ഒരു സംശയം മറവിൽ നിൽക്കുകയാണ്... രണ്ടുകോടി രൂപയുടെ വിഗ്രഹം കവർന്നെന്നതരത്തിൽ നവമാധ്യമങ്ങളിലടക്കം വന്ന വാർത്തയായിരുന്നു ജനങ്ങളുടെ ആകാംക്ഷയ്ക്കു കാരണമായത്. അതേസമയം, എന്നാൽ ഈ ആരോപണം ശരിവെക്കുന്നതരത്തിലുള്ള തെളിവുകൾ പോലീസിന് ലഭിച്ചിട്ടില്ലെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന സൂചന. വിഗ്രഹനിർമാണശാലയിൽ ആക്രമണം നടന്നിട്ടുണ്ടെന്നതിന് സൂചനകളും തെളിവുകളും ലഭിച്ചിട്ടുണ്ട്. എന്നാൽ, മോഷണംനടന്നതു സംബന്ധിച്ച് തെളിവുകളൊന്നും ഇതുവരെയും ലഭിച്ചിട്ടില്ല.വിഗ്രഹനിർമാണശാലയിൽ ആക്രമണം നടത്തിയവർ ഒളിവിലാണെന്ന് പോലീസ് . ഉടമകളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് സംശയമുള്ളവരുടെ വീടുകളിൽ പരിശോധന നടത്തി . ഇവരുടെ മൊബൈൽഫോണുകൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്താനുള്ള ശ്രമമാണ് പോലീസ് നടത്തുന്നത്. ഇവ സ്വിച്ച് ഓഫ് ചെയ്തുവെച്ചിരിക്കുകയാണ്. പ്രതികൾ ജില്ലവിട്ടുപോയിട്ടുണ്ടെന്നാണ് പോലീസ് കരുതുന്നത്. സി.ഐ. ജോസ് മാത്യുവിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.ഇരുപതോളംപേരടങ്ങുന്ന അക്രമിസംഘം 20 മിനിറ്റോളം ആക്രമണം നടത്തിയെന്നാണ് വിഗ്രഹനിർമാണശാലാ ഉടമകൾ പോലീസിനോടു പറഞ്ഞത്. ആക്രമണം നടന്ന സ്ഥലത്തിനോടുചേർന്ന് അഞ്ചുവീട്ടുകാരുണ്ട്. പക്ഷേ, ഇവരാരുംതന്നെ സംഭവം അറിഞ്ഞിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് പോലീസ് സംശയിക്കുന്നു. 

‘വിഗ്രഹം മോഷ്ടിക്കണമെന്ന കൃത്യവും വ്യക്തവുമായ പദ്ധതിയോടെയാണ് അക്രമിസംഘം എത്തിയത്’- വിഗ്രഹനിർമാണകേന്ദ്രത്തിന്റെ ഉടമകളായ തട്ടാവിളയിൽ മഹേഷ് പണിക്കരും പ്രകാശ് പണിക്കരും പറഞ്ഞു. ‘ഞായറാഴ്ച പണിയുണ്ടാവില്ലെന്നും പണിശാലയിൽ ആളുകാണില്ലെന്നും കൃത്യമായി അക്രമികൾക്ക് അറിയാം. വിഗ്രഹംവെച്ചിരിക്കുന്ന മുറിയിൽനിന്ന്‌ അല്പം മാറിയാണ് പണിക്കാർ താമസിച്ചിരുന്നത്. നിരവധി ബൈക്കുകളിലും കാറിലുമായി എത്തിയ അക്രമികൾ വിഗ്രഹം എടുക്കാൻ ശ്രമിക്കുമ്പോൾ സ്ഥാപനത്തിൽ താമസിച്ചിരുന്ന പണിക്കാരുടെ ശ്രദ്ധയിൽപ്പെട്ട് തടഞ്ഞു. തുടർന്ന് ഇവർ പണിക്കാരെ ആക്രമിക്കുകയായിരുന്നു. ബഹളംകേട്ട് അടുത്തുള്ള കളരിയിൽ ഉണ്ടായിരുന്ന ഞങ്ങൾ ഓടിയെത്തിയെങ്കിലും ഞങ്ങളെയും ആക്രമിച്ചു വന്നവർ രക്ഷപ്പെട്ടു. അക്രമികളിൽ പലരും കണ്ടാലറിയാവുന്നവരാണ്. ലോക്ഡൗൺ തുടങ്ങിയപ്പോൾമുതൽ സി.സി.ക്യാമറകൾ കേടാണ്’ - ഇരുവരും പറഞ്ഞു. ഈ സംഭവത്തിന് പിന്നിൽ വാസ്തവം എന്താണ് എന്ന് അറിയാനുള്ള ശ്രമത്തിലാണ് ഇപ്പോൾ അന്വേഷണസംഘം അടക്കമുള്ളവർ. അയൽക്കാർ ആ സംഭവം അറിഞ്ഞിട്ടില്ല എന്ന് പറയുമ്പോൾ എന്തെങ്കിലും തരത്തിലുള്ള തുമ്പ് കിട്ടാനുള്ള സാധ്യത മങ്ങുകയാണ്. ഇത്രയും നടന്നിട്ടും അയൽക്കാർ ഒന്നും അറിഞ്ഞിട്ടില്ല എന്ന് പറയുമ്പോൾ ഇതിനുപിന്നിലുള്ള ദുരൂഹ സാഹചര്യം വർദ്ധിക്കുകയാണ്. എന്താണ് സത്യത്തിൽ സംഭവിച്ചത് എന്നറിയാനുള്ള തീവ്ര ശ്രമത്തിലാണ് അന്വേഷണ സംഘം ഇപ്പോൾ ഉള്ളത് ഉടൻതന്നെ ഇതിനുപിന്നിലുള്ള ദുരൂഹത വെളിപ്പെട്ട വരികതന്നെ ചെയ്യും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (3 minutes ago)

എസ്എസ്എല്‍സി പരീക്ഷഫലം പ്രഖ്യാപിച്ചു;  വിജയശതമാനം 99.07; ഉന്നത വിദ്യാഭ്യാസ യോഗ്യത നേടിയത് 4,14,290 വിദ്യാര്‍ത്ഥികള്‍; 4,14,290 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ 30,514 വിദ്യാര്‍ത്ഥികള്‍ക്ക് ഫുള്‍ എ  (25 minutes ago)

  കാവൽ മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടിലെത്തി സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ  (2 hours ago)

മോദിയുടെ വിദേശപര്യടനം... അഞ്ച് രാജ്യങ്ങൾ സന്ദർശിക്കുന്ന പ്രധാനമന്ത്രി ഇന്ന് യുഎഇയിലെത്തും. അബുദാബിയിലെത്തുന്ന മോദി യുഎഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തും  (2 hours ago)

പെരുമ്പാവൂരിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്ത നിലയിൽ...  (3 hours ago)

വിവാഹ ഭാഗ്യവും ധനലാഭവും! മിഥുനം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം  (4 hours ago)

സെസ് കുറക്കുന്നത് അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും... പെ​​ട്രോൾ, ഡീസൽ വർധന സാധാരണക്കാർക്ക് ഉണ്ടാക്കുന്ന ആഘാതം കുറക്കാൻ എന്തുചെയ്യാൻ കഴിയു​മെന്ന് പരിശോധിക്കുമെന്ന് നിയുക്ത മുഖ്യമ​ന്ത്രി വി.ഡി. സതീശൻ  (4 hours ago)

  കോഴിക്കോട് ജില്ലയിൽ ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (4 hours ago)

രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം !  (5 hours ago)

  സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും കുറവ്.... പവന് ഒറ്റയടിക്ക് കുറഞ്ഞത് 1640 രൂപ  (5 hours ago)

പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങളോടുള്ള കൊടിയ ദ്രോഹമാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ...  (5 hours ago)

നീറ്റ് യുജി പുനപരീക്ഷ തീയതി പ്രഖ്യാപിച്ചു...  (5 hours ago)

ചിത്രകഥാരചയിതാവ് വിശ്വനാഥൻനായർ അന്തരിച്ചു.... സംസ്‌കാരം ഇന്ന് പത്തിന് ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ  (5 hours ago)

നിയന്ത്രണം വിട്ട ബൈക്ക് പാലത്തിൻറെ കൈവരിയിൽ ഇടിച്ച് തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (6 hours ago)

വനപാലകരുടെ തെരച്ചിൽ സംഘം കണ്ടെത്തി തിരിച്ചെത്തിച്ചു  (6 hours ago)

Malayali Vartha Recommends