ഇടുക്കിയില്‍ വ്യാജമദ്യം കഴിച്ച മൂന്നു പേര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍.... പോലീസ് അന്വേഷണം ആരംഭിച്ചു

ഇടുക്കിയില്‍ വ്യാജമദ്യം കഴിച്ച മൂന്നു പേര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍. രണ്ടുപേരെ കോലഞ്ചേരി മെഡിക്കല്‍ കോളേജിലും ഒരാളെ അങ്കമാലിയിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. ചിത്തരപുരത്തെ സ്വകാര്യ ഹോംസ്റ്റേയില്‍ വെച്ചാണ് ഇവര്‍ വ്യാജ മദ്യം കഴിച്ചത്. വാറ്റുചാരായമാണെന്നാണ് സൂചന. വെള്ളത്തൂവല്‍ പോലീസ് അന്വേഷണം തുടങ്ങി.
തൃശ്ശൂര്‍ സ്വദേശിയായ മനോജും കുടുംബവും കഴിഞ്ഞ ഞായറാഴ്ച ഇവിടെ താമസിക്കാനെത്തിയിരുന്നു. ഇയാള്‍ കൊണ്ടുവന്ന മദ്യമാണ് ഹോം സ്റ്റേ ഉടമയും സഹായിയും ചേര്‍ന്ന് കഴിച്ചത്. തേനില്‍ ചേര്‍ത്ത് മദ്യം കഴിച്ച് കുറച്ചുസമയത്തിനുള്ളില്‍ ഇവരുടെ ആരോഗ്യ നില വഷളാവുകയായിരുന്നു.
https://www.facebook.com/Malayalivartha



























