സംസ്ഥാന രാഷ്ട്രീയത്തില്‍ തല്‍കാലം സജീവമാകാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ശോഭ സുരേന്ദ്രന്‍; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ്

ബിജെപിയുടെ കേരളത്തിലെ പെൺശക്തിയായിരുന്ന ശോഭ സുരേന്ദ്രനെ ഒരുപാട് നാളായി പൊതു രംഗത്ത് കാണാതിരുന്നത് ഏറെ സംശയങ്ങൾക്ക് വഴി തെളിയിച്ചിരുന്നു.. സ്ഥാനങ്ങളുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് ശോഭ പൊതുരംഗത്ത് നിന്നും വിട്ടു നിൽക്കാൻ കാരണമായത് എന്നും സംശയങ്ങൾ ശക്തമായിരുന്നു .എന്നാൽ ഇപ്പോൾ ഇതാ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ് അറിയിച്ചിരിക്കുന്നത് കേരളത്തിൻറെതെ ബിജെപി ഘടകത്തെ ഞെട്ടിക്കുന്ന കാര്യമാണ് .സംസ്ഥാന രാഷ്ട്രീയത്തില്‍ തല്‍കാലം സജീവമാകാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ശോഭ സുരേന്ദ്രന്‍ പറഞ്ഞുവെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ് പറഞ്ഞു . അബ്ദുല്ലകുട്ടി ദേശീയ വൈസ് പ്രസിഡന്റാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും തീരുമാനം കേരളത്തിലെ പാര്‍ട്ടിക്ക് ഗുണകരമാകുമെന്നും എം.ടി രമേശ് പറഞ്ഞു. എം.ടി രമേശിന്റെ പ്രതികരണം പുറത്ത് വന്നതോടെ ശോഭ സുരേന്ദ്രന്‍ രാഷ്ട്രീയ വനവാസത്തിലാണെന്ന പ്രചരണത്തിന്റെ ആഴം വർധിക്കുകയാണ് . ശോഭ വീണ്ടും സജീവമാകണമെന്ന് എം.ടി രമേശ് ആവശ്യപ്പെടുന്നു.
കുമ്മനം രാജശേഖരനും പി.കെ കൃഷ്ണദാസും ദേശീയ ഭാരവാഹിത്വത്തിലേക്ക് പരിഗണിക്കപ്പെട്ടിരുന്നു. അവരെ അര്‍ഹമായ രീതിയില്‍ പാര്‍ട്ടി ഇനിയും പരിഗണിക്കുമെന്നാണ് പ്രതീക്ഷ. നിയമസഭയില്‍ മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. തിരുവനന്തപുരം ഉള്‍പ്പെടെ തെക്കന്‍ ജില്ലകളില്‍ മത്സരിക്കാനില്ലെന്നും എം.ടി രമേശ് വ്യക്തമാക്കുകയും ചെയ്തു .
https://www.facebook.com/Malayalivartha



























