പിതാവിനോടുള്ള വൈരാഗ്യം മൂലം പന്ത്രണ്ടു വയസുകാരനെ കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കി

പിതാവിനോടുള്ള വൈര്യാഗ്യത്തെ തുടര്‍ന്ന് 12 വയസുകാരനെ കൊലപ്പെടുത്തി ബന്ധുവായ യുവാവ് ജീവനൊടുക്കി. മാനന്തവാടി അഞ്ചുകുന്ന് ക്ലബ്‌സെന്റര്‍ കളത്തിങ്കല്‍ മോഹനന്‍-ശുഭ ദമ്പതികളുടെ മകന്‍ അതുല്‍ കൃഷ്ണന്‍ (12) ആണ് കൊല്ലപ്പെട്ടത്.
ഇന്ന് രാവിലെ 7.30 ഓടെ അഞ്ചുകുന്ന് ക്ലബ് സെന്ററില്‍വച്ചാണു സംഭവം. അതുല്‍ കൃഷ്ണന്റെ കഴുത്തും കൈകളും വെട്ടിമാറ്റിയ നിലയിലായിരുന്നു. സംഭവസ്ഥലത്ത് വച്ചുതന്നെ കുട്ടി മരണപ്പെട്ടു. കുട്ടിയുടെ കരച്ചില്‍കേട്ട നാട്ടുകാരാണ് വിവരം പോലീസില്‍ അറിയിച്ചത്.
സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന കുട്ടിയുടെ ബന്ധുവിനെ വീടിന് സമീപമുള്ള കാപ്പിത്തോട്ടത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്തി. അഞ്ചുകുന്ന് കളത്തിങ്കല്‍ വിജയപ്രസാദ് (32) ആണ് തൂങ്ങി മരിച്ചത്. ഇയാള്‍ അവിവാഹിതനാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha