സര്‍ക്കാരിനെതിരായ സമരം കൊവിഡിന്റെ പേരില്‍ നിര്‍ത്തില്ല; ആളുകളുടെ എണ്ണം കുറയ്ക്കുന്നത് പരിഗണിക്കാമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍

സര്‍ക്കാരിനെതിരായ സമരം കൊവിഡിന്റെ പേരില്‍ നിര്‍ത്തില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറഞ്ഞു . കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നത് ചര്‍ച്ച ചെയ്യാന്‍ വൈകിട്ട് സര്‍വകക്ഷിയോഗം ചേരാനിരിക്കെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. സര്‍വകക്ഷി യോഗത്തില്‍ പാര്‍ട്ടി തീരുമാനം അറിയിക്കുവാൻ ഒരുങ്ങുകയാണ് . സമരം ജനാധിപത്യമാണ്. അത് നിര്‍ത്താനാവില്ല. ആളുകളുടെ എണ്ണം കുറയ്ക്കുന്നത് പരിഗണിക്കാമെന്നും സുരേന്ദ്രന്‍ അറിയിക്കുകയും ചെയ്തു
കര്‍ഷകരെ തെറ്റിദ്ധരിപ്പിച്ചു മോദി സര്‍ക്കാരിനെതിരെ സമരം നടത്തുന്ന സിപിഎമ്മിന്റെ ഇരട്ടത്താപ്പാണ് പുറത്തുവരുന്നതെന്നും അദ്ദേഹം പറഞ്ഞു . മോദി സര്‍ക്കാരിനെതിരെ സമരമാവാം, പിണറായി സര്‍ക്കാരിനെതിരെ സമരം പാടില്ലെന്നാണോ പറയുന്നതെന്നും സുരേന്ദ്രന്‍ ചോദിക്കുകയുണ്ടായി. അതേസമയം കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ യു.ഡി.എഫ് പ്രത്യക്ഷസമരങ്ങള്‍ നിര്‍ത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്നലെ വ്യക്തമാക്കിയിരുന്നു. സര്‍ക്കാരിന്റെ അഴിമതികള്‍ക്കെതിരെ ആള്‍ക്കൂട്ടമില്ലാതെ സമരം തുടരുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.
https://www.facebook.com/Malayalivartha



























