സ്ത്രീകളെ, നിങ്ങൾക്ക് ഒരു സൈബർ പരാതി ഉണ്ടോ? സൈബറിടങ്ങളിലെ പരാതികൾക്ക് പോലീസ് സ്റ്റേഷൻ വേണ്ട; ചെയ്യേണ്ടത് ഇത്രമാത്രം

സമൂഹത്തിൽ നടന്നുവരുന്ന സംഭവവികാസങ്ങൾ മുൻനിർത്തി സോഷ്യൽ മീഡിയയിൽ സ്ത്രീകൾക്കെതിരെയുള്ള ആക്രമണങ്ങൾ ദിനംപ്രതി വർധിക്കുകയാണ്. അപകീർത്തികരമായ പ്രസ്താവനകളും, ചിത്രങ്ങൾ മോർഫ് ചെയ്ത് ഭീഷണിപ്പെടുത്തുന്നതുമുൾപ്പെടെ നിരവധി കുറ്റകൃത്യങ്ങളാണ് സൈബർ ഇടങ്ങളിൽ സ്ത്രീകൾക്കെതിരെ നടന്നുകൊണ്ടിരിക്കുന്നത്. എന്നാൽ പലരും പൊലീസ് സ്റ്റേഷനിൽ പോയി പരാതിപ്പെടാനുള്ള മടികൊണ്ടും പല കാരണങ്ങളാലും എല്ലാം സഹിക്കും. ഇനിമുതൽ പൊലീസ് സ്റ്റേനിൽ പോകാതെ തന്നെ പ്രശ്നം പരിഹരിക്കാനുള്ള മാർഗത്തെക്കുറിച്ച് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവച്ചിരിക്കുകയാണ് ശ്രീലക്ഷ്മി അജേഷ്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
സ്ത്രീകളെ, നിങ്ങൾക്ക് ഒരു സൈബർ പരാതി ഉണ്ടോ???????പോലിസ് സ്റ്റേഷനിൽ ഒന്നും പോകേണ്ട കാര്യമില്ല... നിങ്ങളുടെ പരാതി വ്യക്തമായി നിങ്ങൾക്കറിയാവുന്ന ഭാഷയിൽ ടൈപ്പ് ചെയ്തു mail ആയി
1.hitechcell.pol@kerala.gov.in
2.chiefminister@kerala.gov.in
3.dgp.pol@kerala.gov.inഎന്നീ ഐഡികളിലേക്കു mail ചെയ്യണം... നടപടി പ്രതീക്ഷിക്കണം എന്നില്ല... ചിലപ്പോൾ "താങ്കളുടെ പരാതി ഫയലിൽ സ്വീകരിച്ചു ബന്ധപ്പെട്ട അധികാരിക്ക് കൈമാറിയിരിക്കുന്നു "എന്നൊരു automated mail വന്നാലായി..
ഇനിയാണ് ശ്രദ്ധിക്കാനുള്ളത്.... 3days കഴിഞ്ഞു ഒന്നൂടെ same mail reminder ആയി അയക്കണം.. നടപടി പ്രതിക്ഷിക്കരുത്.. 5th day ഒന്നൂടെ same reminder അയക്കണം.. പ്രത്യേകിച്ച് യാതൊന്നും സംഭവിക്കില്ല... ഇനിയാണ് ചെയ്യാനുള്ളത്ഈ same mail, താങ്കളുടെ പരാതിയും നമുക്ക് നിയമ സംരക്ഷണം കിട്ടിയില്ല എന്നതും mention ചെയ്യുന്ന ഒരു covering ലെറ്ററും വച്ചുmin-wcd@nic.inഈ ഐഡിയിലേക് അയക്കണം. രണ്ടു ദിവസത്തിലുള്ളിൽ ഒരു SI കൈകാര്യം ചെയ്യേണ്ട കേസ്, ACP റാങ്കിലുള്ളവർ അനേഷിച്ചു റിപ്പോർട്ട് ദേശിയ വനിതാ കമ്മീഷന് അയക്കാൻ ഉള്ള ഓർഡർ വരും.. നമ്മുടെ വീട്ടിൽ വന്നു മൊഴിയെടുത്ത് പ്രതികളെ പിടിക്കും.. ശിക്ഷിക്കും.....അനുഭവത്തിന്റെ വെളിച്ചത്തിൽ ആണിത് പറയുന്നത്.. ആർക്കേലും വേണേൽ save ചെയ്തു വച്ചോളൂ...
https://www.facebook.com/Malayalivartha



























