സ്വപ്ന സുരേഷിന് കൈക്കൂലി നല്കി; സമ്മതിച്ച് യൂണിടാക് എം.ഡി സന്തോഷ് ഈപ്പന്
സ്വപ്ന സുരേഷിന് കൈക്കൂലി നല്‍കിയതായി ലൈഫ് മിഷന് കരാര്‍ കമ്ബനിയായ യൂണിടാക് എം.ഡി സന്തോഷ് ഈപ്പന് സമ്മതിച്ചു. സി.ബി.ഐ നടത്തിയ ചോദ്യം ചെയ്യലിലാണ് സന്തോഷ് ഈപ്പന് കൈക്കൂലി നല്‍കിയതായി വെളിപ്പെടുത്തിയത്. സ്വപ്ന സുരേഷ് ഒരു അക്കൗണ്ട് നല്‍കിയിരുന്നു. ഇതിലേക്ക് പണം അയക്കുകയാണ് ചെയ്തത്. അക്കൗണ്ട് ആരുടേതാണെന്ന് അറിയില്ലെന്നും സന്തോഷ് ഈപ്പന് മൊഴി നല്കി. ഇക്കാര്യങ്ങള്‍ സി.ബി.ഐ പരിശോധിക്കുന്നുണ്ട്.
പണം നല്‍കിയതായി തെളിയിക്കുന്ന സന്തോഷിന്റെ ഡയറി സി.ബി.ഐ കസ്റ്റഡിയിലെടുത്തു. സന്തോഷ് ഈപ്പനെയും ഭാര്യയും കമ്ബനി ഡയറക്ടറുമായ സീമ സന്തോഷിനെയും ഇന്നലെ സി.ബി.ഐ ചോദ്യം ചെയ്തിരുന്നു. കരാര്‍ ലഭിക്കാന്‍ കമ്ബനിയുടെ പേര് നിര്‍ദ്ദേശിച്ച വകയില്‍ സ്വപ്ന സുരേഷ് അടക്കമുള്ളവര്‍ക്ക് ഒരു കോടി രൂപയും നല്‍കിയെന്നും സന്തോഷ് ഈപ്പന് ഇന്നലെ മൊഴി നല്‍കിയിരുന്നു.
https://www.facebook.com/Malayalivartha