തലസ്ഥാനത്തെ വഞ്ചിയൂർ കോടതി ബെഞ്ച് ക്ലാർക്കിന് മർദ്ദനം: പ്രകോപന കാരണം കേസ് വിവരം ചോദിച്ച അഭിഭാഷകനോട് തട്ടിക്കയറിയത്
തലസ്ഥാനത്തെ വഞ്ചിയൂർ മജിസ്ട്രേട്ട് കോടതിയിലെ ബെഞ്ച് ക്ലാർക്കിനെ അഭിഭാഷകർ മർദ്ദിച്ചു. ബെഞ്ച് ക്ലാർക്കായ നിർമ്മലാനന്ദനെയാണ് അഭിഭാഷകർ മർദ്ദിച്ചത്. തിരുവനന്തപുരം പതിനൊന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേട്ട് കോടതിയുടെ കോർട്ട് ഹാളിലാണ് അനിഷ്ട സംഭവങ്ങൾ അരങ്ങേറിയത്.
രാവിലെ 10.30 കേസ് വിവരം തിരക്കാനെത്തിയ അഭിഭാഷകനോട് അപമര്യാദയായി പെരുമാറിയെന്നാരോപിച്ചാണ് അഭിഭാഷകർ പ്രകോപിതരായത്. വിവരങ്ങൾ എ ഡയറിയിൽ നിന്ന് വായിച്ചു നോക്കാൻ പറഞ്ഞതാണ് അഭിഭാഷകരെ ചൊടിപ്പിച്ചത്. അതേ സമയം ബെഞ്ച് ക്ലാർക്കാണ് മേശപ്പുറത്തിരുന്ന മൊഴി പേപ്പറുകൾ തുന്നി കെട്ടുന്ന ചെറിയ കത്തി പോലുള്ള ആയുധമെടുത്ത് തങ്ങളെ ആക്രമിക്കാനൊരുമ്പെട്ടതെന്ന് അഭിഭാഷകർ പ്രതികരിച്ചു.
സംഭവം കോടതി ജീവനക്കാരുടെ സംഘടന ഏറ്റെടുത്ത് പ്രതിഷേധം രേഖപ്പെടുത്തി. ജില്ലയിലെ എല്ലാ കോടതികളിലും പ്രതിഷേധ സൂചകമായി ജീവനക്കാരുടെ സംഘടന നോട്ടീസ് പതിച്ചു.
https://www.facebook.com/Malayalivartha