Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

പൊട്ടന് കിട്ടിയത് കിട്ടി... അറസ്റ്റുചെയ്യുകയാണെങ്കില്‍ അഭിമാനത്തോടെ ജയിലിലേക്ക് പോകുമെന്ന് പറഞ്ഞ ഭാഗ്യലക്ഷ്മിയും കൂട്ടരും ജയിലില്‍ പോകാതിരിക്കാന്‍ നിര്‍ണായക നീക്കത്തിലേക്ക്; വേണ്ട ഇടപെടലുകള്‍ നടത്തിയില്ലെങ്കില്‍ അകത്താകുമെന്ന് ബോധ്യമായതോടെ മുന്‍കൂര്‍ ജാമ്യത്തിനുള്ള ശക്തമായ നീക്കം തുടങ്ങി

30 SEPTEMBER 2020 07:52 AM IST
മലയാളി വാര്‍ത്ത

More Stories...

  കാവൽ മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടിലെത്തി സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ

പെരുമ്പാവൂരിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്ത നിലയിൽ...

സെസ് കുറക്കുന്നത് അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും... പെ​​ട്രോൾ, ഡീസൽ വർധന സാധാരണക്കാർക്ക് ഉണ്ടാക്കുന്ന ആഘാതം കുറക്കാൻ എന്തുചെയ്യാൻ കഴിയു​മെന്ന് പരിശോധിക്കുമെന്ന് നിയുക്ത മുഖ്യമ​ന്ത്രി വി.ഡി. സതീശൻ...

രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം

പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങളോടുള്ള കൊടിയ ദ്രോഹമാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ...

അശ്ലീല വീഡിയോ പ്രചരിപ്പിച്ച പൊട്ടനെ വീട്ടില്‍ കയറി തല്ലിയ ഭാഗ്യലക്ഷ്മിയ്ക്കും കൂട്ടര്‍ക്കുമെതിരെ 7 വര്‍ഷം ജയിലില്‍ കിടക്കാന്‍ കഴിയുന്ന ജാമ്യമില്ലാ വകുപ്പാണ് ചുമത്തിയത്. അതേസമയം 5 വര്‍ഷം ജയിലില്‍ കിടക്കാവുന്ന കേസെടുത്ത വിജയ് പി നായരെ കടുത്ത സമ്മര്‍ദ്ദത്തിനൊടുവില്‍ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇതിന് പിന്നാലെ അതിക്രമിച്ച് കയറിയ ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവര്‍ക്ക് അറസ്റ്റ് മണത്തു.

യുട്യൂബ് വീഡിയോയിലൂടെ സ്ത്രീകളെ അവഹേളിച്ച വിജയ് പി.നായരെ കൈയേറ്റം ചെയ്തതിന്റെ പേരില്‍ അറസ്റ്റുചെയ്യുകയാണെങ്കില്‍ അഭിമാനത്തോടെ ജയിലിലേക്ക് പോകുമെന്നാണ് പൊട്ടിക്കരഞ്ഞ് കൊണ്ട് ഭാഗ്യലക്ഷ്മിയും ദിയ സനയും ലൈവായി പറഞ്ഞത്. കേരളത്തിലെ മുഴുവന്‍ സ്ത്രീകള്‍ക്കും വേണ്ടി രക്തസാക്ഷിയാകാന്‍ താന്‍ തയ്യാറാണെന്നും അവര്‍ പറഞ്ഞു. എന്നാല്‍ ഇതൊക്കെ ചാനല്‍ ചര്‍ച്ചകളില്‍ കയ്യടി കിട്ടാന്‍ പറയാന്‍ കൊള്ളാമെങ്കിലും അത്ര സുഖമുള്ള കാര്യമല്ല. ഉടനെ എന്തെങ്കിലും ചെയ്തില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിടുമെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ മുന്‍കൂര്‍ ജാമ്യത്തിനൊരുങ്ങുകയാണ്.

സ്ത്രീകള്‍ക്കെതിരെ അശ്ലീല വീഡിയോ യൂ ട്യൂബില്‍ പോസ്റ്റുചെയ്തതിന്റെ പേരില്‍ വിജയ് പി.നായരെ കൈയേറ്റം ചെയ്ത കേസിലെ പ്രതികളായ ഡബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ഫെമിനിസ്റ്റുകളായ ദിയ സന, ശ്രീലക്ഷ്മി എന്നിവര്‍ മുന്‍കൂര്‍ ജാമ്യം തേടി ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് ഹര്‍ജി നല്‍കിയത്. അശ്ലീല വീഡിയോ പോസ്റ്റു ചെയ്ത കേസിലെ പ്രതി വിജയ് പി.നായരും ഇതേ കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയിട്ടുണ്ട്. എന്നാല്‍, വിജയിനെ ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഫെമിനിസ്റ്റുകളെയും ഡബിംഗ് ആര്‍ട്ടിസ്റ്റുകളെയും മോശമായി ചിത്രീകരിക്കുന്ന വീഡിയോ പ്രചരിപ്പിച്ചതിന് വിജയ് പി.നായരെ നേരിട്ട് ഫോണില്‍ വിളിച്ച് കാര്യം അന്വേഷിച്ചിരുന്നു. സന്ധി സംഭാഷണത്തിനായി പുളിമൂട്ടിലെ ലോഡ്ജ് മുറിയില്‍ എത്താന്‍ വിജയ് നിര്‍ദ്ദേശിച്ചു. താനും വെമ്പായം സ്വദേശിനി ദിയ സനയും കണ്ണൂര്‍ സ്വദേശിനി ശ്രീലക്ഷ്മിയും 26ന് ലോഡ്ജിലെത്തി. യാതൊരു പ്രകോപനവും കൂടാതെ വിജയ് അശ്ലീലം പറഞ്ഞ് അപമാനിച്ചു. ശാരീരികമായി ഉപദ്രവിക്കാന്‍ ശ്രമിച്ച് സ്ത്രീത്വത്തെ അപമാനിച്ചു. അതിനാല്‍ മുന്‍കൂര്‍ ജാമ്യം നല്‍കണം. എന്നാണ് അവരുടെ അപേക്ഷ.

തന്റെ യൂ ട്യൂബ് ചാനലില്‍ പേരുപോലും പറയാതെ പ്രസിദ്ധീകരിച്ച വീഡിയോയ്‌ക്കെതിരെ ഭാഗ്യലക്ഷ്മിയുടെയും ദിയ സനയുടെയും നേതൃത്വത്തില്‍ മുറിയില്‍ അതിക്രമിച്ച് കടന്ന് ദേഹത്ത് മഷി ഒഴിക്കുകയും മുണ്ട് പറിച്ച് ചൊറിയണം തേച്ച് ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു എന്നാണ് വിജയ് പി നായര്‍ പറയുന്നത്. ആക്രമിക്കാന്‍ വന്ന സ്ത്രീകളെ മാഡം എന്നല്ലാതെ മറ്റൊന്നും വിളിച്ചിട്ടില്ല. ഒരു തരത്തിലും ശാരീരികമായി അപമാനിച്ചിട്ടില്ല. തന്റെ മൊബൈല്‍ ഫോണും ലാപ്‌ടോപും കവര്‍ന്നു. അവര്‍ക്കെതിരെ പൊലീസ് കേസെടുത്ത വിരോധത്താലാണ് തനിക്കെതിരെ കള്ളക്കേസ് നല്‍കിയതെന്നും തെളിവുകള്‍ നിരത്തി വിജയ് പി നായരും പറയുന്നു. അവര്‍ പോസ്റ്റ് ചെയ്ത വീഡിയോ അവര്‍ക്ക് തന്നെ വിനയായിരിക്കുകയാണ്. വീഡിയോയുടെ പൂര്‍ണ രൂപം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. അതില്‍ ആരാണ് ആക്രമിക്കുന്നതെന്നും തെറി വിളിക്കുന്നതെന്നും വ്യക്തമാണ്. എന്തായാലും കോടതിയുടെ തീരുമാനം നിര്‍ണായകമാകും.

കഴിഞ്ഞ ദിവസമാണ് വിജയ് പി നായരെ കൈയേറ്റം ചെയ്തതിന് ഭാഗ്യലക്ഷ്മിയുള്‍പ്പടെ മൂന്നുപേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി തമ്പാനൂര്‍ പോലീസ് കേസെടുത്തത്. വിജയ് പി.നായരുടെ വീഡിയോ കഴിഞ്ഞ കുറേ നാളുകളായി ആളുകള്‍ കണ്ടുവരുന്നു. ആര്‍ക്കും ഇതിനെതിരെ പ്രതികരിക്കാന്‍ തോന്നിയില്ല. പോലീസുകാര്‍ പോലും അയാള്‍ക്കെതിരെ ഒരു ചെറുവിരല്‍ അനക്കിയില്ല. ഞങ്ങള്‍ അവിടെ ചെന്ന് ചോദ്യം ചെയ്തപ്പോള്‍ അത് ഒരു കുറ്റമായെങ്കില്‍ നിയമപരമായി നേരിടാന്‍ തയ്യാറാണ്. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം അറസ്റ്റ് ചെയ്ത് ജയിലില്‍ കൊണ്ടുപോകുകയാണെങ്കില്‍ ഞാന്‍ തലയില്‍ മുണ്ടിട്ട് പേകേണ്ട ഒരു കാര്യവുമില്ല നല്ല അന്തസ്സായിട്ട് തന്നെ പോകും. കേരളത്തിലെ സ്ത്രീകള്‍ക്ക് വേണ്ടിയാണ് വീഡിയോക്കെതിരെ പ്രതികരിച്ചത് എന്നാണ് ഭാഗ്യലക്ഷ്മി പറഞ്ഞത്. ഇതിന്റെ തുടര്‍ച്ചയാണ് പുതിയ നീക്കം. എന്തായാലും കോടതി വിധി വളരെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് മലയാളികള്‍.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  കാവൽ മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടിലെത്തി സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ  (2 minutes ago)

മോദിയുടെ വിദേശപര്യടനം... അഞ്ച് രാജ്യങ്ങൾ സന്ദർശിക്കുന്ന പ്രധാനമന്ത്രി ഇന്ന് യുഎഇയിലെത്തും. അബുദാബിയിലെത്തുന്ന മോദി യുഎഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തും  (33 minutes ago)

പെരുമ്പാവൂരിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്ത നിലയിൽ...  (1 hour ago)

വിവാഹ ഭാഗ്യവും ധനലാഭവും! മിഥുനം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം  (1 hour ago)

സെസ് കുറക്കുന്നത് അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും... പെ​​ട്രോൾ, ഡീസൽ വർധന സാധാരണക്കാർക്ക് ഉണ്ടാക്കുന്ന ആഘാതം കുറക്കാൻ എന്തുചെയ്യാൻ കഴിയു​മെന്ന് പരിശോധിക്കുമെന്ന് നിയുക്ത മുഖ്യമ​ന്ത്രി വി.ഡി. സതീശൻ  (2 hours ago)

  കോഴിക്കോട് ജില്ലയിൽ ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (2 hours ago)

രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം !  (2 hours ago)

  സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും കുറവ്.... പവന് ഒറ്റയടിക്ക് കുറഞ്ഞത് 1640 രൂപ  (3 hours ago)

പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങളോടുള്ള കൊടിയ ദ്രോഹമാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ...  (3 hours ago)

നീറ്റ് യുജി പുനപരീക്ഷ തീയതി പ്രഖ്യാപിച്ചു...  (3 hours ago)

ചിത്രകഥാരചയിതാവ് വിശ്വനാഥൻനായർ അന്തരിച്ചു.... സംസ്‌കാരം ഇന്ന് പത്തിന് ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ  (3 hours ago)

നിയന്ത്രണം വിട്ട ബൈക്ക് പാലത്തിൻറെ കൈവരിയിൽ ഇടിച്ച് തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (4 hours ago)

വനപാലകരുടെ തെരച്ചിൽ സംഘം കണ്ടെത്തി തിരിച്ചെത്തിച്ചു  (4 hours ago)

നീറ്റ് റദ്ദാക്കിയതിനെത്തുടർന്ന് രാജ്യത്ത് രണ്ടു വിദ്യാർഥികൾ ജീവനൊടുക്കി  (4 hours ago)

തിങ്കളാഴ്ച ആഘോഷപൂർവ്വം വി ഡി സതീശൻ കാബിനറ്റ് അധികാരത്തിലേക്ക്... തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ ഒരു ലക്ഷം പേരെ അണി നിരത്തി സത്യപ്രതിജ്ഞയ്ക്കാണ് ഒരുക്കങ്ങൾ നടക്കുന്നത്, ആദ്യ നിയമസഭാ സമ്മേളനം വ  (5 hours ago)

Malayali Vartha Recommends