Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

കൈവിട്ട വാക്കും ചാക്കും... വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ പാര്‍പ്പിട സമുച്ചയ പദ്ധതിയില്‍ സിബിഐ അന്വേഷണം കടുപ്പിച്ചതോടെ കാര്യങ്ങള്‍ നീങ്ങുന്നത് ശിവശങ്കറിലേക്ക്; യൂണിടാക് ഉടമ സന്തോഷ് ഈപ്പന്റെ മൊഴി ശിവശങ്കറിന് കുരുക്കാകുന്നു; സ്വപ്‌ന പറഞ്ഞു ശിവശങ്കര്‍ അനുമതി വാങ്ങിത്തന്നുവെന്ന് വെളിപ്പെടുത്തല്‍

30 SEPTEMBER 2020 09:05 AM IST
മലയാളി വാര്‍ത്ത

More Stories...

  കാവൽ മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടിലെത്തി സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ

പെരുമ്പാവൂരിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്ത നിലയിൽ...

സെസ് കുറക്കുന്നത് അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും... പെ​​ട്രോൾ, ഡീസൽ വർധന സാധാരണക്കാർക്ക് ഉണ്ടാക്കുന്ന ആഘാതം കുറക്കാൻ എന്തുചെയ്യാൻ കഴിയു​മെന്ന് പരിശോധിക്കുമെന്ന് നിയുക്ത മുഖ്യമ​ന്ത്രി വി.ഡി. സതീശൻ...

രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം

പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങളോടുള്ള കൊടിയ ദ്രോഹമാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ...

പല പ്രാവശ്യം കസ്റ്റംസും എന്‍ഐഎയും ചോദ്യം ചെയ്തിട്ടും ഒന്നും കിട്ടാതിരുന്ന സര്‍ക്കാര്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ ലൈഫ് പദ്ധതിയില്‍ കുടുങ്ങുമോയെന്ന ചോദ്യമാണ് ഉയരുന്നത്. യൂണിടെക് ഉടമ സന്തോഷ് ഈപ്പന്‍ നല്‍കിയ മൊഴിയാണ് ശിവശങ്കറിന് കുരുക്കായി മാറിയിരിക്കുന്നത്. വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ പാര്‍പ്പിട സമുച്ചയ പദ്ധതി നിര്‍മാണക്കരാര്‍ ലഭിക്കാന്‍ ശിവശങ്കറും സഹായിച്ചെന്നാണ് സന്തോഷ് ഈപ്പന്റെ മൊഴി. പദ്ധതിക്കാവശ്യമായ എല്ലാ സര്‍ക്കാര്‍ അനുമതിയും നേടാന്‍ സഹായിച്ചത് ശിവശങ്കറിന്റെ ഇടപെടലാണെന്നു സന്തോഷ് സി.ബി.ഐ. ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി.

യു.എ.ഇ. കോണ്‍സുലേറ്റും യൂണിടാക്കുമായി 2019 ഓഗസ്റ്റില്‍ കരാറൊപ്പിട്ടശേഷം ഒരാഴ്ച കഴിഞ്ഞാണ് ശിവശങ്കറെ കാണാന്‍ സെക്രട്ടേറിയറ്റില്‍ എത്തിയത്. തുടര്‍ന്ന്, ലൈഫ് മിഷന്‍ ഓഫീസിലേക്ക് വിളിപ്പിച്ച് സി.ഇ.ഒയെ അന്വേഷിച്ചെങ്കിലും അദ്ദേഹം അന്നവിടെ ഉണ്ടായിരുന്നില്ല. മറ്റൊരു ഉയര്‍ന്ന ഉദ്യോഗസ്ഥനുമായാണ് സംസാരിച്ചത്. യൂണിടാക്കിന് ലൈഫ് മിഷന്‍ ക്ലിയറന്‍സ് കൊടുത്തതിനാല്‍ ഫഌറ്റ് നിര്‍മാണത്തിനാവശ്യമായ അനുമതികള്‍ വടക്കാഞ്ചേരി നഗരസഭയുമായും മറ്റു വകുപ്പുകളുമായി ബന്ധപ്പെട്ട് ചെയ്തു കൊടുക്കണമെന്നായിരുന്നു ശിവശങ്കറിന്റെ നിര്‍ദേശം. നിര്‍മാണാനുമതി വേഗം ലഭിക്കാനായി ശിവശങ്കറെ കാണാന്‍ ഉപദേശിച്ചത് സ്വപ്‌ന സുരേഷാണ്. ശിവശങ്കറിന്റെ ഇടപെടലോടെ എല്ലാ അനുമതിയും വേഗം ലഭിച്ച്, നിര്‍മാണം തുടങ്ങാന്‍ കഴിഞ്ഞു. എന്നാല്‍, അദ്ദേഹത്തിന് കമ്മീഷന്‍ നല്‍കിയിട്ടില്ലെന്നും വഴിവിട്ടു പ്രവര്‍ത്തിച്ചതായി അറിവില്ലെന്നും സന്തോഷ് മൊഴിനല്‍കി. ലൈഫ് മിഷന്റെ എല്ലാ കാര്യങ്ങള്‍ക്കും ചുക്കാന്‍ പിടിച്ചതും അനുമതി നേടാന്‍ സഹായിച്ചതും സ്വപ്‌നയാണ്.

സെക്രട്ടേറിയറ്റിലെ സി.സി. ടിവി ദൃശ്യങ്ങളില്‍ നിന്നും മറ്റ് ഡിജിറ്റല്‍ രേഖകളില്‍ നിന്നും ശിവശങ്കറിന്റെ ഇടപെടല്‍ സംബന്ധിച്ച തെളിവുകള്‍ സി.ബി.ഐക്ക് ലഭിച്ചു. വൈകാതെ സ്വപ്‌നയേയും ശിവശങ്കറെയും ചോദ്യംചെയ്യും. യൂണിടാക് ഉടമ നല്‍കിയ 4.50 കോടി രൂപ കമ്മീഷനില്‍ ഒരു വിഹിതം ശിവശങ്കര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചെന്നാണ് സി.ബി.ഐയുടെ സംശയം. ലൈഫ് മിഷന്‍ ഇടപാടുമായി യാതൊരു ബന്ധവുമില്ലെന്നാണു ശിവശങ്കര്‍ മുമ്പ് എന്‍.ഐ.എക്കു നല്‍കിയ മൊഴി. 6% കമ്മീഷന്‍ തുകയില്‍ 58 ലക്ഷം രൂപ പി.എസ്. സരിത്തിന്റെയും സ്വപ്‌നയുടെയും സംയുക്ത അക്കൗണ്ടിലേക്കു നല്‍കി. കോണ്‍സുലേറ്റ് ജനറലിനുള്ള 20% കമ്മീഷനില്‍ 3.80 കോടി രൂപ അക്കൗണ്ടന്റായ ഈജിപ്ഷ്യന്‍ പൗരന്‍ ഖാലിദിനു പണമായും കൈമാറിയെന്നാണു യൂണിടാക് ഉടമയുടെ വെളിപ്പെടുത്തല്‍.

അതേസമയം ഖാലിദ് വാങ്ങിയ പണം മറ്റാര്‍ക്കെങ്കിലും വീതം വച്ചോയെന്നും സി.ബി.ഐ. പരിശോധിക്കുന്നു. ഖാലിദ് കോണ്‍സുല്‍ ജനറലിന് നല്‍കിയ തുകയില്‍നിന്ന് ഒരുകോടി അദ്ദേഹം സമ്മാനമായി തന്നെന്നാണു സ്വപ്‌നയുടെ മൊഴി. ബാക്കി ഡോളറാക്കി ജനറലിന് നല്‍കി. ഇതു സി.ബി.ഐ. വിശ്വസിക്കുന്നില്ല. തുക ഡോളറാക്കാന്‍ സമീപിച്ചവരെ ചോദ്യംചെയ്തപ്പോള്‍ അത്രയും തുക കൈകാര്യം ചെയ്യാന്‍ ശേഷിയുള്ളവരല്ലെന്നു വ്യക്തമായി. പരമാവധി 10,000 ഡോളറേ മാറ്റിയെടുത്തിട്ടുള്ളൂ. ബാക്കി വീതം വച്ചെന്നാണു സി.ബി.ഐ. നിഗമനം.

അതേസമയം മറ്റൊരു സെക്രട്ടറിയെ കൂടി ദേശീയ അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്. ലൈഫ് മിഷന്‍ സി.ഇ.ഒയും തദ്ദേശ വകുപ്പ് സെക്രട്ടറിയുമായ യു.വി ജോസിനെയാണ് സി.ബി.ഐ ചോദ്യം ചെയ്യുന്നത്. അടുത്ത മാസം അഞ്ചിന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സി.ബി.ഐ നോട്ടീസ് നല്‍കി. കൊച്ചി ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദ്ദേശം. ലൈഫ് മിഷനുമായി ബന്ധപ്പെട്ട ഫയലുകള്‍ ഹാജരാക്കാനും ജോസിന് നിര്‍ദ്ദേശം നല്‍കി.

ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് തൃശൂര്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ലിന്‍സ് ഡേവിഡിനെ സി.ബി.ഐ ചോദ്യം ചെയ്തിരുന്നു. ലൈഫ് മിഷനുമായി ബന്ധപ്പെട്ട ഫയലുകള്‍ പരിശോധിക്കുന്നതിനായി സി.ബി.ഐ സംഘം കഴിഞ്ഞ ദിവസം തൃശൂര്‍ ജില്ലാ ഓഫീസില്‍ എത്തിയെങ്കിലും ഇവ വിജിലന്‍സിന് കൈമാറിയിരുന്നു. തുടര്‍ന്നാണ് ഇന്ന് ഫയലുകളുമായി ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അന്വേഷണ സംഘം ആവശ്യപ്പെട്ടത്. യൂണിടെക് ഉടമയുടെ വെളിപ്പെടുത്തലോടു കൂടി ശിവശങ്കറിനെ സിബിഐ ചോദ്യം ചെയ്യുമെന്ന് ഏറെക്കുറെ വ്യക്തമായി.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  കാവൽ മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടിലെത്തി സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ  (14 minutes ago)

മോദിയുടെ വിദേശപര്യടനം... അഞ്ച് രാജ്യങ്ങൾ സന്ദർശിക്കുന്ന പ്രധാനമന്ത്രി ഇന്ന് യുഎഇയിലെത്തും. അബുദാബിയിലെത്തുന്ന മോദി യുഎഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തും  (45 minutes ago)

പെരുമ്പാവൂരിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്ത നിലയിൽ...  (1 hour ago)

വിവാഹ ഭാഗ്യവും ധനലാഭവും! മിഥുനം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം  (2 hours ago)

സെസ് കുറക്കുന്നത് അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും... പെ​​ട്രോൾ, ഡീസൽ വർധന സാധാരണക്കാർക്ക് ഉണ്ടാക്കുന്ന ആഘാതം കുറക്കാൻ എന്തുചെയ്യാൻ കഴിയു​മെന്ന് പരിശോധിക്കുമെന്ന് നിയുക്ത മുഖ്യമ​ന്ത്രി വി.ഡി. സതീശൻ  (2 hours ago)

  കോഴിക്കോട് ജില്ലയിൽ ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (2 hours ago)

രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം !  (3 hours ago)

  സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും കുറവ്.... പവന് ഒറ്റയടിക്ക് കുറഞ്ഞത് 1640 രൂപ  (3 hours ago)

പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങളോടുള്ള കൊടിയ ദ്രോഹമാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ...  (3 hours ago)

നീറ്റ് യുജി പുനപരീക്ഷ തീയതി പ്രഖ്യാപിച്ചു...  (3 hours ago)

ചിത്രകഥാരചയിതാവ് വിശ്വനാഥൻനായർ അന്തരിച്ചു.... സംസ്‌കാരം ഇന്ന് പത്തിന് ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ  (4 hours ago)

നിയന്ത്രണം വിട്ട ബൈക്ക് പാലത്തിൻറെ കൈവരിയിൽ ഇടിച്ച് തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (4 hours ago)

വനപാലകരുടെ തെരച്ചിൽ സംഘം കണ്ടെത്തി തിരിച്ചെത്തിച്ചു  (4 hours ago)

നീറ്റ് റദ്ദാക്കിയതിനെത്തുടർന്ന് രാജ്യത്ത് രണ്ടു വിദ്യാർഥികൾ ജീവനൊടുക്കി  (4 hours ago)

തിങ്കളാഴ്ച ആഘോഷപൂർവ്വം വി ഡി സതീശൻ കാബിനറ്റ് അധികാരത്തിലേക്ക്... തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ ഒരു ലക്ഷം പേരെ അണി നിരത്തി സത്യപ്രതിജ്ഞയ്ക്കാണ് ഒരുക്കങ്ങൾ നടക്കുന്നത്, ആദ്യ നിയമസഭാ സമ്മേളനം വ  (5 hours ago)

Malayali Vartha Recommends