Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

കലങ്ങി മറിയുമ്പോള്‍... ഡീപ്ഡാര്‍ക്ക് വെബ്ബ് ഏരിയ എന്ന വെര്‍ച്വല്‍ അധോലോകത്തിലേക്ക് കേരളത്തിലെ നിരവധി കോളേജ് വിദ്യാര്‍ത്ഥികള്‍ നീങ്ങുന്നതായി ദേശീയ നര്‍ക്കോട്ടിക് ബ്യൂറോ; ഡാര്‍ക്ക് വെബ്ബിലൂടെ ലഹരി മരുന്നുകള്‍ വാങ്ങിയവര്‍ കുടുക്കിലേക്ക്

30 SEPTEMBER 2020 09:48 AM IST
മലയാളി വാര്‍ത്ത

More Stories...

  കാവൽ മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടിലെത്തി സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ

പെരുമ്പാവൂരിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്ത നിലയിൽ...

സെസ് കുറക്കുന്നത് അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും... പെ​​ട്രോൾ, ഡീസൽ വർധന സാധാരണക്കാർക്ക് ഉണ്ടാക്കുന്ന ആഘാതം കുറക്കാൻ എന്തുചെയ്യാൻ കഴിയു​മെന്ന് പരിശോധിക്കുമെന്ന് നിയുക്ത മുഖ്യമ​ന്ത്രി വി.ഡി. സതീശൻ...

രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം

പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങളോടുള്ള കൊടിയ ദ്രോഹമാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ...

ബാംഗ്ലൂരില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ ലഹരിയുമായി പിടിയിലായതോടെ ഡീപ്ഡാര്‍ക്ക് വെബ്ബ് ഏരിയ എന്ന വെര്‍ച്വല്‍ അധോലോകത്തിലേക്ക് കേരളത്തിലെ നിരവധി കോളേജ് വിദ്യാര്‍ത്ഥികള്‍ നീങ്ങുന്നതായി ദേശീയ നര്‍ക്കോട്ടിക് ബ്യൂറോക്ക് സൂചന. മലയാളി ഉന്നതന്റെ മകനും ബംഗളുരുവില്‍ മയക്കുമരുന്ന് കേസില്‍ പിടിയിലായ മുഹമ്മദ് അനൂപിനും ഡീപ് ഡാര്‍ക്കുമായി ബന്ധമുണ്ടോ എന്നും ദേശീയ നര്‍ക്കോട്ടിക് ഏജന്‍സി അന്വേഷണം തുടങ്ങി.

സാധാരണ ബ്രൗസറുപയോഗിച്ച് എത്തിപ്പെടാനാകാത്ത ഇന്റര്‍നെറ്റിലെ ഒരു അധോലോകമാണ് ഡീപ്ഡാര്‍ക്ക് വെബ്ബ് ഏരിയകള്‍. ലഹരി വ്യാപാരം ഗോപ്യമായി നടത്തുന്ന സ്ഥലമാണ് ഇവിടം. മൂല്യമുള്ള എന്തിന്റെയും വില്‍പനയും കൈമാറ്റവും ഇവിടെ നടക്കുന്നുണ്ട്. സ്വയം ആരെന്ന് വെളിപ്പെടുത്താതെ ഇടപെടാം എന്നുള്ളതാണ് ഡാര്‍ക്ക് വെബ്ബിനെ എല്ലാവര്‍ക്കും പ്രിയപ്പെട്ടതാക്കുന്നത്. ഈ ഡാര്‍ക്ക് വെബ്ബിലൂടെ നെതര്‍ലാന്‍ഡ്‌സിലെ ഏതോ ലഹരി സംഘത്തില്‍നിന്നാണ് ചൊവ്വാഴ്ച ബാംഗ്ലൂരില്‍ പിടിയിലായ മലയാളി യുവാക്കള്‍ എംഡിഎംഎ എന്ന മയക്കുമരുന്ന് വാങ്ങിയത്.

ഇന്ത്യയിലെ വിവിധ വിലാസങ്ങളിലേക്ക് ഇവര്‍ ഇത്തരത്തില്‍ പതിവായി ലഹരി എത്തിച്ചിരുന്നുവെന്ന് ദേശീയ നര്‍ക്കോട്ടിക്‌സ് ബ്യൂറോ കണ്ടെത്തിയിട്ടുണ്ട്. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് വിലാസം അറിയാതെ കിടന്ന പാര്‍സലിലേക്ക് യുവാക്കളെത്തും മുന്‍പേ ഉദ്യോഗസ്ഥരെത്തിയതും നാലുപേരെയും പൊക്കിയതെന്നുമാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന. മലയാളികളാണ് എന്നല്ലാതെ ഏത് ജില്ലക്കാരാണ് എന്ന് ഇതുവരെ എന്‍സിബി യുവാക്കളെ കുറിച്ച് വെളിപ്പെടുത്തിയിട്ടില്ല.

മയക്കുമരുന്ന് കേസില്‍ ബംഗളൂരുവില്‍ പിടിയിലായ മുഹമ്മദ് അനൂപിന് ബിനീഷുമായി ബന്ധമുണ്ടെന്ന വാര്‍ത്തകളാണ് അന്വേഷണത്തിന് നര്‍ക്കോട്ടിക് ബ്യൂറോയെ പ്രേരിപ്പിച്ചത്. സിനിമാ രംഗത്ത് പ്രവര്‍ത്തിക്കുന്ന ബിനീഷിലൂടെ മലയാള സിനിമാ ലോകത്ത് വന്‍തോതില്‍ മയക്കുമരുന്ന് മുഹമ്മദ് അനൂപിലൂടെ എത്തുന്നുണ്ടെന്നായിരുന്നു ആരോപണം. ഇത് ഡാര്‍ക്ക് ഏരിയ വഴിയാണെന്ന സംശയവും ദേശീയ ഏജന്‍സിക്കുണ്ട്. സ്വര്‍ണ്ണകടത്ത് കേസില്‍ പിടിയിലായ സ്വപ്നക്കും സന്ദീപിനും താവളം ഒരുക്കിയത് അനൂപാണെന്ന സംശയവും ദേശീയ ഏജന്‍സിക്കുണ്ട്. സ്വര്‍ണക്കടത്തും മയക്കുമരുന്ന് കടത്തും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്ന സംശയത്തില്‍ തന്നെയാണ് ഏജന്‍സി എത്തിയിരിക്കുന്നത്. കെ. റ്റി.റമീസുമായും മയക്കുമരുന്ന് കടത്തിന് ബന്ധമുണ്ടെന്നാണ് കണ്ടെത്തല്‍.

എന്നാല്‍ പിടിയിലായ മലയാളികള്‍ പ്രമോദ് കൃഷ്ണന്റെ മകന്‍ കാര്‍ത്തിക് പ്രമോദ് 25 വയസ്, കെ. ഫൈസലിന്റെ മകന്‍ ഫാഹിം 23 വയസ് എന്നീ വിവരങ്ങള്‍ ചിത്രങ്ങളില്‍ വ്യക്തമാണ്. രണ്ടുപേരും വിദ്യാര്‍ത്ഥികളാണ്. വിദ്യാര്‍ത്ഥികള്‍ക്കിടിയില്‍ ഡാര്‍ക് വെബ് വഴിയുള്ള ലഹരി വ്യാപാരത്തെ തടയാന്‍ കിണഞ്ഞ് ശ്രമിക്കുകയാണ് കര്‍ണാടക സര്‍ക്കാര്‍. അധ്യാപകരുടെ നേതൃത്ത്വത്തില്‍ കലാലയങ്ങളും സ്‌കൂളുകളും കേന്ദ്രീകരിച്ച് പ്രത്യേക സമിതികളുണ്ടാക്കി സംസ്ഥാനത്തുടനീളം ലഹരി വിരുദ്ധ ക്യാപംയിന്‍ ശക്തമാക്കാനാണ് തീരുമാനം.

ചൊവ്വാഴച മാത്രം ആറ് മലയാളികളാണ് കര്‍ണാടകത്തില്‍ ലഹരി വസ്തുക്കളമുായി പിടിയിലായത്. കേന്ദ്ര ഏജന്‍സിയായ നാര്‍ക്കോട്ടിക് കണ്ട്രോള്‍ ബ്യൂറോയുടെ ബെംഗളൂരു സോണ്‍ ഉദ്യോഗസ്ഥര്‍ രഹസ്യ ഓപ്പറേഷനിലൂടെ കുടുക്കിയത് കോളേജ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പതിവായി എംഡിഎംഎ ഗുളികകളെത്തിച്ചിരുന്ന സംഘത്തെയാണ്. മലയാളിയായ കെ. പ്രമോദും ഫാഹിമുമായിരുന്നു സംഘത്തെ നയിച്ചിരുന്നത്.

ബിറ്റ് കോയിനുപയോഗിച്ച് ഡാര്‍ക്ക് വെബ്ബിലൂടെ വാങ്ങിയ 750 എംഡിഎംഎ ഗുളികകള്‍ ബെംഗളൂരുവിലെ പോസ്റ്റ് ഓഫീസിലെത്തിയത് കഴിഞ്ഞ ആഗസ്റ്റ് 30നാണ്. ബെംഗളൂരുവിലെക്കെന്നല്ലാതെ പാര്‍സലെത്തേണ്ടായാളുടെ കാര്യമായ വിവരങ്ങള്‍ പാര്‍സലിന് മുകളില്‍ ഉണ്ടായിരുന്നില്ല. ഇതോടെ സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ നടത്തിയ അന്വേഷണമാണ് നാലംഗ സംഘത്തില്‍ എത്തിയത്. ഇവരുടെ സഹായികളായ അബു ഹാഷിര്‍, എസ് എസ് ഷെട്ടി എന്നിവരും അറസ്റ്റിലായിട്ടുണ്ട്.

ഡാര്‍ക്ക് വെബ്ബിലൂടെ വാങ്ങിയ ലഹരിമരുന്നുകള്‍ ബെംഗളൂരു നഗരത്തില്‍ പിടിക്കുന്നത് സ്ഥിരം സംഭവമാവുകയാണ്. ചെറുതും വലുതുമായി നിരവധി ലഹരിവേട്ടകളാണ് നഗരത്തില്‍ നിത്യവും നടക്കുന്നത്. പണ്ട് ചില സംഘങ്ങളിലൂടെ മാത്രമാണ് ലഹരി കടല്‍ കടന്ന് രാജ്യത്തെത്തിയിരുന്നതെങ്കില്‍ ഇന്റര്‍നെറ്റില്‍ സാമാന്യം ധാരണയുള്ള ഒരാള്‍ക്ക് അന്താരാഷ്ട്ര ലഹരി സംഘത്തിലേക്ക് നേരിട്ടെത്താവുന്ന സ്ഥിതിയാണിപ്പോഴുള്ളതെന്ന് കര്‍ണാടക പോലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു.

മലപ്പുറം സ്വദേശികളായ മുഹമ്മദ് ഷാഫി, സലീം, ഇബ്രാഹിം കുട്ടി, വയനാട് സ്വദേശി ഷാഫി എന്നിവരും മൈസൂരു പൊലീസിന്റെ പിടിയിലായിട്ടുണ്ട്. ആന്ധ്ര പ്രദേശില്‍നിന്ന് വാഹനത്തില്‍ കഞ്ചാവുമായി വരികയായിരുന്ന സംഘത്തെ മൈസൂരുവില്‍ റോഡരികില്‍വച്ചാണ് പൊലീസ് സംഘം പിടികൂടിയത്. ഇവരുടെ വാഹനവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആഴ്ചകള്‍ക്ക് മുമ്പും ഇതുപോലെ ആന്ധ്രയില്‍ നിന്നെത്തിച്ച അര ടണ്‍ കഞ്ചാവ് തിരുവനന്തപുരത്ത് എക്‌സൈസ് പിടികൂടിയിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  കാവൽ മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടിലെത്തി സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ  (12 minutes ago)

മോദിയുടെ വിദേശപര്യടനം... അഞ്ച് രാജ്യങ്ങൾ സന്ദർശിക്കുന്ന പ്രധാനമന്ത്രി ഇന്ന് യുഎഇയിലെത്തും. അബുദാബിയിലെത്തുന്ന മോദി യുഎഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തും  (43 minutes ago)

പെരുമ്പാവൂരിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്ത നിലയിൽ...  (1 hour ago)

വിവാഹ ഭാഗ്യവും ധനലാഭവും! മിഥുനം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം  (2 hours ago)

സെസ് കുറക്കുന്നത് അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും... പെ​​ട്രോൾ, ഡീസൽ വർധന സാധാരണക്കാർക്ക് ഉണ്ടാക്കുന്ന ആഘാതം കുറക്കാൻ എന്തുചെയ്യാൻ കഴിയു​മെന്ന് പരിശോധിക്കുമെന്ന് നിയുക്ത മുഖ്യമ​ന്ത്രി വി.ഡി. സതീശൻ  (2 hours ago)

  കോഴിക്കോട് ജില്ലയിൽ ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (2 hours ago)

രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം !  (3 hours ago)

  സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും കുറവ്.... പവന് ഒറ്റയടിക്ക് കുറഞ്ഞത് 1640 രൂപ  (3 hours ago)

പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങളോടുള്ള കൊടിയ ദ്രോഹമാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ...  (3 hours ago)

നീറ്റ് യുജി പുനപരീക്ഷ തീയതി പ്രഖ്യാപിച്ചു...  (3 hours ago)

ചിത്രകഥാരചയിതാവ് വിശ്വനാഥൻനായർ അന്തരിച്ചു.... സംസ്‌കാരം ഇന്ന് പത്തിന് ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ  (4 hours ago)

നിയന്ത്രണം വിട്ട ബൈക്ക് പാലത്തിൻറെ കൈവരിയിൽ ഇടിച്ച് തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (4 hours ago)

വനപാലകരുടെ തെരച്ചിൽ സംഘം കണ്ടെത്തി തിരിച്ചെത്തിച്ചു  (4 hours ago)

നീറ്റ് റദ്ദാക്കിയതിനെത്തുടർന്ന് രാജ്യത്ത് രണ്ടു വിദ്യാർഥികൾ ജീവനൊടുക്കി  (4 hours ago)

തിങ്കളാഴ്ച ആഘോഷപൂർവ്വം വി ഡി സതീശൻ കാബിനറ്റ് അധികാരത്തിലേക്ക്... തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ ഒരു ലക്ഷം പേരെ അണി നിരത്തി സത്യപ്രതിജ്ഞയ്ക്കാണ് ഒരുക്കങ്ങൾ നടക്കുന്നത്, ആദ്യ നിയമസഭാ സമ്മേളനം വ  (5 hours ago)

Malayali Vartha Recommends