കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യാ സഹോദരന്റെ അടിയേറ്റ് മധ്യവയസ്കന് മരിച്ചു, പ്രതി അറസറ്റില്‍
കുടുംബവഴക്കിനേത്തുടര്ന്നുണ്ടായ കൈയ്യേറ്റത്തില്‍ പരുക്കേറ്റ് മയ്യില്‍ കയരളം മേച്ചേരിയില്‍ ചികിത്സയിലായിരുന്ന കെ. ശശിധരന് (51) മരിച്ചു.
സംഭവത്തില്‍ ലോറി ഡ്രൈവറായ ഭാര്യാ സഹോദരന് മേച്ചേരിയിലെ പാട്ടിഞ്ചേരി ഷിബിരാജി (40) നെ മയ്യില്‍ സി.ഐയും സംഘവും അറസ്റ്റ് ചെയ്തു.
കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം. ശശിധരന്റെ മകള്‍ സ്നേഹയുടെ പരാതിയിലാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
വാക്കുതര്‍ക്കം മര്‍ദനത്തില്‍ കലാശിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ശശിധരന് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ഇന്നലെ ആരോഗ്യസ്ഥിതി വഷളാവുകയും മരണം സംഭവിക്കുകയും ചെയ്തു.
ശ്രീകണ്ഠാപുരം ചെമ്പേരി സ്വദേശിയാണു ശശിധരന്. കാവുക്കാട്ട് ഭാസ്കരന് നായരുടെയും തണോളി മീനാക്ഷിയുടെയും മകനാണ്. സിന്ധുവാണു ഭാര്യ.
https://www.facebook.com/Malayalivartha