സംസ്ഥാനത്ത് ലോഡ്‌ഷെഡിങ് ഇല്ലെന്ന് വൈദ്യുതി ബോര്‍ഡ്

ശബരിഗിരി ജലവൈദ്യുത നിലയത്തില്‍ ഉല്‍പാദനം നിര്‍ത്തിവച്ചതു മൂലം സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ്‌ഷെഡിങ് ഏര്‍പ്പെടുത്തി എന്നുള്ള പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ എം. ശിവശങ്കര്‍.
ഇടുക്കിയിലെ ആറു ജനറേറ്ററുകളും പ്രവര്‍ത്തിക്കുന്നുണ്ട്. കൊച്ചി ബിഎസ്ഇഎസ് നിലയത്തില്‍ തിങ്കളാഴ്ച 1ഉല്‍പാദിപ്പിച്ച 57 മെഗാവാട്ട്-ല്‍ 110 മെഗാവാട്ട് മാത്രമേ ആവശ്യമായി വന്നുള്ളൂ.
കാറ്റും മഴയും മൂലം ചില മേഖലയില്‍ ലൈന്‍ തകരാര്‍ ഉണ്ടായതൊഴിച്ചാല്‍ കേരളത്തില്‍ ഒരിടത്തും ലോഡ്‌ഷെഡിങ് ഏര്‍പ്പെടുത്തേണ്ടി വന്നിട്ടില്ല. ശബരിഗിരിയില്‍ നാളെയോ വെള്ളിയാഴ്ചയോ ഉല്‍പാദനം പുനരാരംഭിക്കുമെന്നും ചെയര്‍മാന്‍ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha