അഭയ കേസിന്റെ വിചാരണ നീട്ടികൊണ്ട് പോകാന്‍ കഴിയില്ലെന്ന് തറപ്പിച്ച് പറഞ്ഞ് സിബിഐ

അഭയ കേസിന്റെ വിചാരണ നീട്ടികൊണ്ട് പോകാന്‍ കഴിയില്ലെന്ന് തറപ്പിച്ച് പറഞ്ഞ് സിബിഐ ഹൈക്കോടതിയിൽ . വിചാരണ നീട്ടണമെന്നാവശ്യപ്പെട്ടുള്ള പ്രതികളുടെ ഹര്‍ജിയില്‍ ആണ് സിബിഐ തീരുമാനം അറിയിച്ചിരിക്കുന്നത് . 27വര്‍ഷമായി ഈ കേസ് തുടങ്ങിയിട്ട് . കോവിഡ് സാഹചര്യം കണക്കിലെടുത്ത് വിചാരണ നിര്‍ത്തരുതെന്നും സിബിഐ കോടതിയില്‍ വ്യക്തമാക്കി.
മുതിര്‍ന്ന അഭിഭാഷകര്‍ക്ക് വീഡിയോ കോണ്‍ഫറന്‍സ് വഴി വിചാരണക്ക് സൗകര്യം ഒരുക്കാമെന്നും അതിന്റെ ചെലവ് ഏറ്റെടുക്കാമെന്നും സിബിഐ അറിയിക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് വിചാരണ നടന്നേ മതിയാകൂ എന്ന് കോടതിയും അഭിപ്രായപ്പെടുകയുണ്ടായി . കാലത്തിന് ഒപ്പം മാറാന്‍ തയ്യാറാകണം എന്നും കോടതി വ്യക്തമാക്കി . ഹര്‍ജിയില്‍ പ്രതിഭാഗത്തിന്‍റെ ഭാഗം കൂട്ടി കേട്ട് ചൊവ്വാഴ്ച വിധി പ്രസ്താവിക്കും. അതുവരെ വിചാരണ നടപടികള്‍ പാടില്ലെന്നും കോടതി വ്യക്തമാക്കുകയും ചെയ്യും . കോട്ടയം ബി.സി.എം കോളജ് രണ്ടാം വര്‍ഷ പ്രീഡിഗ്രി വിദ്യാര്‍ത്ഥിനിയായിരുന്ന സിസ്റ്റര്‍ അഭയ 1992 മാര്‍ച്ച് 27നാണ് കോട്ടയം പയസ് ടെന്ത് കോണ്‍വന്‍റ് വളപ്പിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.27വര്‍ഷമായി ഈ കേസ്.
https://www.facebook.com/Malayalivartha



























