കടയില്‍ അതിക്രമിച്ചു കയറി മുസ്‌ലിം ലീഗ് പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ 5 എന്‍ഡിഎഫ് പ്രവര്‍ത്തക ര്‍ക്ക് 5 വര്‍ഷം തടവും 15000 രൂപ വീതം പിഴയും

തലശ്ശേരി ഇരിട്ടിയില്‍ കടയില്‍ അതിക്രമിച്ചു കയറി മുസ്‌ലിം ലീഗ് പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍, പ്രിന്‍സിപ്പല്‍ അസിസ്റ്റന്റ് സെഷന്‍സ് ജഡ്ജി ഹരിപ്രിയ പി.നമ്പ്യാര്‍ 5 എന്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്ക് 5 വര്‍ഷം കഠിന തടവും 15000 രൂപാ വീതം പിഴയും ശിക്ഷ വിധിച്ചു. മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ ഇരിട്ടി പഴയപാലത്തിനു സമീപം ശിഹാബ് മന്‍സിലില്‍ പി.റഫീഖിനെ (44) ആക്രമിച്ചു പരുക്കേല്‍പ്പിച്ച കേസിലാണ് ശിക്ഷ.
ഇരിട്ടി പുതിയ ബസ് സ്റ്റാന്‍ഡിനു സമീപത്തെ ആപ്പിള്‍ കൂള്‍ ബാറില്‍ 2010 ഏപ്രില്‍ 9-ാം തീയതി രാത്രി 9.15-ന് അതിക്രമിച്ചു കയറിയ 15 അംഗ സംഘം ഇരുമ്പു വടിയും പൈപ്പും ഉപയോഗിച്ചു റഫീഖിനെയും കടയുടമയെയും കടയിലുണ്ടായിരുന്നവരെയും അടിച്ചു പരുക്കേല്‍പ്പിക്കുകയും കട തല്ലിത്തകര്‍ക്കുകയും ചെയ്തുവെന്നാണ് കേസ്.
വിചാരണയ്ക്കിടയില്‍ കോടതിയില്‍ ഹാജരാകാതെ മുങ്ങിയ 2, 6, 10 പ്രതികളായ എം.മുഹമ്മദ് റാഫി, എം.മുഹമ്മദ് ഷാഫി, ടി.പി.വാഹിദ് എന്നിവരുടെ കേസ് കോടതി പ്രത്യേകം പരിഗണിക്കും. 7-ാം പ്രതി പി.കെ.റയീസിനെ പിടികൂടാനായില്ല. 15-ാം പ്രതി നേരത്തെ മരിച്ചു. എന്‍ഡിഎഫ് പ്രവര്‍ത്തകരായ മുഴക്കുന്ന് ചാക്കാട് ഷഫീന മന്‍സിലില്‍ വി.കെ.ലത്തീഫ് (34), പായം കല്ലുമുട്ടി റോസ് ലാന്‍ഡില്‍ കെ.പി.റജീസ് (30), വിളക്കോട് പീടികക്കണ്ടി ഹൗസില്‍ അബ്ദുല്‍ നാസര്‍ (22), കീഴൂര്‍ പുന്നാട് പാറമേല്‍ പുതിയപുരയില്‍ എം.പി.നൗഫല്‍ (26), കീഴൂര്‍ വികാസ് നഗര്‍ എംഎ ഹൗസില്‍ ആഷിഫ് എന്ന മുഹമ്മദ് ആഷിഫ് അലി (30) എന്നിവരെയാണ് ശിക്ഷിച്ചത്.
പിഴ അടച്ചില്ലെങ്കില്‍ 2 വര്‍ഷവും 3 മാസവും കൂടി തടവു ശിക്ഷ അനുഭവിക്കണം. പിഴ അടച്ചാല്‍ ആ തുക പരുക്കേറ്റ റഫീഖിനു നല്‍കാനും കോടതി ഉത്തരവിട്ടു. 5 പേരെ വിട്ടയച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha



























