പിടിക്കപ്പെട്ടപ്പോള്‍ ഐജി ടി.ജെ. ജോസ് തുണ്ടുകളുമായി പുറത്തേയ്ക്ക് ഓടിയെന്ന് അന്വേഷണ റിപ്പോര്‍ട്ട്

തൃശൂര്‍ റേഞ്ച് പൊലീസ് ഐജി ടി.ജെ. ജോസ് പോലീസിന് തന്നെ നാണക്കേടായിരിക്കുകയാണ്. ഐജി കാട്ടിക്കൂട്ടിയ തുണ്ട് നാടകത്തിന്റെ റിപ്പോര്‍ട്ടും വെളിയിലായി. എല്‍എല്‍എം പരീക്ഷാഹാളില്‍ കൊണ്ടുവന്ന തുണ്ടുകടലാസുകള്‍ പിടിച്ചെടുക്കാന്‍ ഇന്‍വിജിലേറ്റര്‍ ശ്രമിച്ചപ്പോള്‍, ഐജി ടി.ജെ. ജോസ് ഹാള്‍ടിക്കറ്റും തുണ്ടുകളുമായി പുറത്തേക്ക് ഓടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. സംഭവം സംബന്ധിച്ച് എംജി സര്‍വകലാശാല പരീക്ഷാ വിഭാഗം ഡപ്യൂട്ടി റജിസ്ട്രാര്‍ എ.സി. ബാബു പരീക്ഷാ കണ്‍ട്രോളര്‍ക്കു സമര്‍പ്പിച്ച അന്വേഷണറിപ്പോര്‍ട്ടിലാണ് ഈ പരാമര്‍ശമുള്ളത്.
കളമശേരി സെന്റ് പോള്‍സ് കോളജില്‍ നടന്ന രണ്ടാംവര്‍ഷ എല്‍എല്‍എം കോണ്‍സ്റ്റിറ്റിയൂഷനല്‍ ലോ പരീക്ഷയ്ക്കു കോപ്പിയടിക്കാനായി കൊണ്ടുവന്ന തുണ്ടുകടലാസുകള്‍ ഐജി ജോസ് ബലമായി എടുത്തുകൊണ്ടുപോയെന്ന് ഇന്‍വിജിലേറ്റര്‍ പി.സി.ബിനുവും റിപ്പോര്‍ട്ട് നല്‍കി. എന്നാല്‍, സംഭവത്തില്‍ ഉത്തര മേഖലാ എഡിജിപി എന്‍. ശങ്കര്‍ റെഡ്ഡി അന്വേഷണം ആരംഭിച്ചിട്ടില്ല. സര്‍വകലാശാലയുടെ അന്വേഷണറിപ്പോര്‍ട്ട് കൂടി പരിശോധിച്ചശേഷമായിരിക്കും ആരംഭിക്കുക.
കഴിഞ്ഞ ദിവസത്തെ പരീക്ഷ കൂടാതെ, നേരത്തേ എഴുതിയ രണ്ടു പരീക്ഷകളിലും എജെി ജോസ് കോപ്പിയടിച്ചതായി അന്വേഷണം നടത്തിയ ഡെപ്യൂട്ടി റജിസ്ട്രാര്‍ എ.സി. ബാബു പരീക്ഷാ കണ്‍ട്രോളര്‍ക്കു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. തുണ്ടുകളുടെ ഫോട്ടോസ്റ്റാറ്റ് പകര്‍പ്പ് തൂവാലയില്‍ പൊതിഞ്ഞാണു കൊണ്ടുവന്നത്. ആദ്യ രണ്ടു പരീക്ഷകളിലും ഇന്‍വിജിലേറ്റര്‍ ഇക്കാര്യം ശ്രദ്ധിച്ചിരുന്നില്ല. എന്നാല്‍ കഴിഞ്ഞദിവസം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ ഇവ പിടിച്ചെടുക്കാന്‍ ശ്രമിച്ചു. എന്നാല്‍ സമ്മതിക്കാതെ ജോസ് ഹാള്‍ടിക്കറ്റും തുണ്ടുകളുമായി പുറത്തേക്ക് ഓടുകയായിരുന്നെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
പരീക്ഷയ്ക്കിടയില്‍ അഡ്മിനിസ്‌ട്രേറ്റീവ് സൂപ്രണ്ടാണ് വിവരം തന്നെ അറിയിച്ചതെന്ന് ഇന്‍വിജിലേറ്റര്‍ കത്തില്‍ പറയുന്നു. ഉത്തരക്കടലാസുകളും ചോദ്യക്കടലാസും ഉടന്‍ താന്‍ പിടിച്ചെടുത്തു. എന്നാല്‍ ഹാള്‍ടിക്കറ്റും തുണ്ടുകടലാസുകളും ഐജി ബലമായി എടുത്തുകൊണ്ടുപോയെന്നാണ് ബിനുവിന്റെ സാക്ഷ്യം. ഡപ്യൂട്ടി റജിസ്ട്രാര്‍ എ.സി.ബാബുവിനു മുന്നിലും തെളിവെടുപ്പിനിടെ സമാനമായ മൊഴിയാണ് ഇദ്ദേഹം നല്‍കിയത്. കോളജിലെ ലൈബ്രേറിയനാണ് ബിനു.
കോപ്പിയടിക്കടലാസുകള്‍ ജോസ് പരീക്ഷാഹാളില്‍ കൊണ്ടുവന്നതു കണ്ടു എന്ന ഇന്‍വിജിലേറ്ററുടെ മൊഴിയാണ് തെളിവായി സ്വീകരിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha