കണ്ണ് തള്ളി സഖാക്കള്‍... മടയില്‍ കനമില്ലാത്തവന് എന്ത് ഭയക്കാന്‍ ഏത് അന്വേഷണ ഏജന്‍സിയും വരട്ടെ അവസാനം ആര് കുടുങ്ങുമെന്ന് കണ്ടറിയം എന്നൊക്കെ പറഞ്ഞ ചാനല്‍ സഖാക്കള്‍ പ്ലേറ്റ് മാറ്റി; സിബിഐ എത്തിയതോടെ കാര്യങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞു; സിബിഐ അന്വേഷണം തടയിടാന്‍ സര്‍ക്കാര്‍; നിര്‍ണായക നീക്കം നടത്തി അമിത്ഷാ

സര്‍ക്കാരിന് ഭയക്കാനൊന്നുമില്ലെന്ന് ചാനലുകളിലൂടെ നിലവിളിച്ചവര്‍ക്ക് ഇതെന്ത് പറ്റിയെന്നാണ് അരിയാഹാരം കഴിക്കുന്ന മലയാളികള്‍ക്ക് മനസിലാവാത്തത്. ഏത് കേന്ദ്ര അന്വേഷണ ഏജന്‍സി വേണോ വന്നോട്ട് എല്ലാ സത്യവും വെളിവാകുമെന്ന് വെല്ലുവിളിച്ച സഖാക്കള്‍ സിബിഐ വന്നതോടെ പേടിച്ച മട്ടാണ്. സിബിഐയോ അതെങ്ങനെ ശരിയാകും. നമ്മളെ അന്വേഷിക്കാന്‍ വിജിലന്‍സ് മതി എന്ന നിലപാടിലാണ്. ഒന്നും പേടിയില്ലെങ്കില്‍ സിബിഐ അന്വേഷിക്കട്ടെ എന്ന് വയ്ക്കാന്‍ തയ്യാറല്ല.
അങ്ങനെ ഇന്നത്തെ ദിവസം നിര്‍ണായകമാണ്. ലൈഫ് കോഴക്കേസില്‍ സി.ബി.ഐയുടെ എഫ്.ഐ.ആര്‍ റദ്ദാക്കാന്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിക്കൊപ്പം, വിജിലന്‍സിനെക്കൊണ്ട് അഴിമതിക്കേസെടുപ്പിച്ചും സി.ബി.ഐയ്‌ക്കെതിരെ പോര്‍മുഖം തുറക്കുകയാണ് സര്‍ക്കാര്‍. സിബിഐയ്‌ക്കെതിരെ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി നിര്‍ണായകമാണ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള സിബിഐ തോല്‍ക്കാതിരിക്കാന്‍ അമിത്ഷാ നിര്‍ദേശം നല്‍കി കഴിഞ്ഞു. നല്ല വക്കീലിനെ വച്ച് കോടതിയില്‍ സിബിഐയ്ക്ക് വേണ്ടി വാദിച്ച് കേസ് ശക്തമാക്കാനാണ് നീക്കം.
വിദേശസഹായ നിയന്ത്രണചട്ടം (എഫ്.സി.ആര്‍.എ) ലംഘിച്ചതിനാണ് നിലവില്‍ സി.ബി.ഐ കേസ്. ലൈഫ് കരാറില്‍ അഴിമതി കണ്ടെത്തിയതിനാല്‍ അഴിമതിന ിരോധന നിയമം കൂടി ചുമത്താന്‍ സി.ബി.ഐ നിയമോപദേശം തേടിയതിനു പിന്നാലെയാണ്, തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ വിജിലന്‍സ് എസ്.ഐ.യു-1 എസ്.പി കെ.ഇ. ബൈജു എഫ്.ഐ.ആര്‍ നല്‍കിയത്. പദ്ധതിയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും നിര്‍മ്മാണ കമ്പനികളുടെയും അഴിമതി അന്വേഷിക്കാനാണിത്. നിലവില്‍ ആരെയും പ്രതിയാക്കിയിട്ടില്ലെങ്കിലും, കമ്പനിയുടമകളടക്കം പ്രതിയാവുമെന്ന് വിജിലന്‍സ് പറയുന്നു. ലൈഫ് മിഷനിലെ ഉദ്യോഗസ്ഥര്‍ക്ക് അഴിമതിയില്‍ പങ്കുണ്ടോയെന്നും അന്വേഷിക്കും.
അഴിമതി നിരോധനനിയമത്തിലെ 17(എ) ചട്ടപ്രകാരമാണ് കേസെടുക്കാന്‍ ആഭ്യന്തര വകുപ്പ് അനുമതി നല്‍കിയത്. വിദേശ സഹായനിയന്ത്രണ ചട്ടത്തിന്റെ ഭാഗമായുള്ള അഴിമതി അന്വേഷിക്കാന്‍ സി.ബി.ഐയ്ക്ക് അധികാരമുള്ളതിനാല്‍, വിജിലന്‍സിന്റെ എഫ്.ഐ.ആര്‍ നിലനില്‍ക്കാനിടയില്ല.
സി.ബി.ഐ അഴിമതിക്കുറ്റം ചുമത്തിയാല്‍, റെഡ്ക്രസന്റുമായി കരാറൊപ്പിട്ട ലൈഫ് മിഷന്‍ സി.ഇ.ഒ യു.വി.ജോസടക്കം ഏതാനും ഐ.എ.എസുകാര്‍ പ്രതികളാവാനിടയുണ്ട്. ലൈഫ് മിഷന്‍ ചെയര്‍മാനായ മുഖ്യമന്ത്രി, വൈസ് ചെയര്‍മാനായ തദ്ദേശമന്ത്രി, കോഴയിടപാട് വെളിപ്പെടുത്തിയ രണ്ട് മന്ത്രിമാര്‍ എന്നിവരും അന്വേഷണപരിധിയില്‍ വരും. ഇതിലെ അപകടം തിരിച്ചറിഞ്ഞാണ് സര്‍ക്കാരിന്റെ തിടുക്കത്തിലുള്ള നടപടികള്‍.
വിദേശ സഹായത്തെക്കുറിച്ചും അതിലെ അഴിമതിയെക്കുറിച്ചും അന്വേഷിക്കാന്‍ വിജിലന്‍സിന് അധികാരമില്ല. ഒരു കോടിക്ക് താഴെയുള്ള വിദേശസഹായത്തെക്കുറിച്ച് ക്രൈംബ്രാഞ്ചിലെ എസ്.ഐ വരെയുള്ള ഉദ്യോഗസ്ഥര്‍ക്ക് അന്വേഷിക്കാം. വടക്കാഞ്ചേരി ലൈഫ് പദ്ധതിക്കായി യു.എ.ഇ റെഡ്ക്രസന്റ് നല്‍കിയത് ഒരു കോടി യു.എ.ഇ ദിര്‍ഹമാണ് (20.37കോടി രൂപ).
കേന്ദ്രാനുമതി തേടാതെ കരാറുണ്ടാക്കിയ ശേഷം, ചീഫ്‌സെക്രട്ടറി അദ്ധ്യക്ഷനായ ഉന്നതാധികാര സമിതിയാണ് പദ്ധതി അംഗീകരിച്ചത്. എഫ്.സി.ആര്‍.എ ചട്ടത്തിലെ സെക്ഷന്‍ 3(1) (ബി) പ്രകാരം ജഡ്ജിമാര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളിലെ ജീവനക്കാര്‍ തുടങ്ങിയവര്‍ വിദേശസഹായം സ്വീകരിക്കാന്‍ പാടില്ല. സര്‍ക്കാരിന് പണം സ്വീകരിക്കണമെങ്കിലും കേന്ദ്രത്തിന്റെ മുന്‍കൂര്‍ അനുമതി വേണം. സംസ്ഥാന സര്‍ക്കാരിന്റെ പേരുപയോഗിച്ചാണ് വിദേശ സഹായം സ്വീകരിച്ചത്. കരാറുകാരന് പണം നല്‍കിയതല്ല, സര്‍ക്കാരുമായുള്ള ധാരണാ പത്രമാണ് യഥാര്‍ത്ഥ ഇടപാടെന്ന് സി.ബി.ഐ. ഇതോടെ ഇന്നത്തെ കോടതി വിധി അതി നിര്‍ണായകമാണ് സിബിഐയെ സംബന്ധിച്ചും സര്‍ക്കാരിനെ സംബന്ധിച്ചും. സിബിഐയെ പിണക്കിയാല്‍ ഉണ്ടാകുന്ന ഭവിഷ്യത്ത് വേറെയും.
https://www.facebook.com/Malayalivartha



























