പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ മദ്യ ലഹരിയില്‍ പിന്തുടര്‍ന്ന് ആക്രമിക്കാന്‍ ശ്രമിച്ച 3 യുവാക്കള്‍ പിടിയില്‍

മദ്യ ലഹരിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പിന്തുടര്‍ന്ന് ആക്രമിക്കാന്‍ ശ്രമിച്ച മൂന്നു യുവാക്കള്‍ ഇടുക്കി മരിയാപുരത്ത് പിടിയില്‍. തങ്കമണി സ്വദേശികളായ കൂട്ടപ്ലാക്കല്‍ ജസ്ബിന്‍ (32), തകടിയേല്‍ നിതിന്‍ (29), പാണ്ടിപ്പാറ സ്വദേശി വള്ളിപറമ്പില്‍ മാത്യു (26) എന്നിവരാണ് പിടിയിലായത്. പ്രതികള്‍ക്കെതിരെ പോക്‌സോ നിയമപ്രകാരവും കേസ് എടുത്തു
സംസ്ഥാനപാതയിലൂടെ ട്യൂഷന്‍ ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ രണ്ട് പെണ്‍കുട്ടികളെ, ഞായറാഴ്ച വൈകുന്നേരം മരിയാപുരം മില്ലുംപടിക്ക് സമീപം പിന്തുടര്‍ന്ന് എത്തിയ യുവാക്കള്‍ ശല്യം ചെയ്യുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ ഓടി റോഡിന്റെ മറുവശത്തുകൂടി നടക്കാന്‍ ശ്രമിച്ചപ്പോള്‍ ഓടരുതെന്നും വീട്ടിലെത്തിയാലും പിടികൂടുമെന്നും ഭീഷണിപ്പെടുത്തി.
വിജനമായ സ്ഥലമായിരുന്നതിനാല്‍ ഭയന്നുപോയ പെണ്‍കുട്ടികള്‍ അര കിലോമീറ്ററോളം ഓടി ഒരു വീട്ടില്‍ അഭയം തേടുകയായിരുന്നു. ആശുപത്രിയില്‍ പോകാനാണെന്ന വ്യാജേന സുഹൃത്തിന്റെ കാര്‍ എടുത്തുകൊണ്ടാണ് യുവാക്കള്‍ പെണ്‍കുട്ടികളെ പിന്‍തുടര്‍ന്നത്. ഇവര്‍ ഉപയോഗിച്ച വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. യുവാക്കളെ കോടതിയില്‍ ഹാജരാക്കി.
https://www.facebook.com/Malayalivartha



























