മോദി എന്റെ ഹീറോ... വിശുദ്ധ ഗ്രന്ഥമെടുത്തിട്ട് യുഡിഎഫിനേയും മുസ്ലീം ലീഗിനേയും ജലിലീനെതിരായ സമരത്തില്‍ നിന്നും കെട്ടുകെട്ടിച്ച സഖാക്കള്‍ക്ക് നേരെ ആഞ്ഞടിച്ച് അബ്ദുള്ള കുട്ടി; സ്വര്‍ണക്കടത്തില്‍ വിശുദ്ധ ഗ്രന്ഥത്തെ വലിച്ചിഴച്ച മന്ത്രി ജലീല്‍ ചെയ്തത് സമുദായത്തില്‍നിന്നു തന്നെ പുറത്താക്കേണ്ട കുറ്റം

സംസ്ഥാനത്തെ സകല നേതാക്കളേയും ഞെട്ടിപ്പിച്ചാണ് എ.പി. അബ്ദുള്ളക്കുട്ടി എന്ന അത്ഭുതക്കുട്ടി ബി.ജെ.പി. ദേശീയ വൈസ് പ്രസിഡന്റായത്. ബിജെപി നേതാക്കള്‍ പറയുമ്പോള്‍ അതൊരു വര്‍ഗീയ ചുവ വരുമല്ലോ. സാക്ഷാല്‍ അബ്ദുള്ള കുട്ടിതന്നെ പറയുമ്പോള്‍ സമുദായത്തിനുള്ളിലും കേള്‍ക്കാന്‍ ആളുണ്ടാകും. അത് മുന്നില്‍ കണ്ട് തന്നെയാണ് അമിത്ഷാ അബ്ദുള്ളക്കുട്ടിയുടെ അത്ഭുതം എടുത്തത്.
ബിജെപി ദേശീയ അധ്യക്ഷനായതിന് ശേഷമുള്ള അബ്ദുള്ളക്കുട്ടിയുടെ വരവ് ഒന്നൊന്നര വരവായിരുന്നു. കെ.ടി. ജലിലിന്റെ വളാഞ്ചേരിയിലെ വീട്ടിലേക്ക് ന്യൂനപക്ഷമോര്‍ച്ച നടത്തിയ മാര്‍ച്ചായിരുന്നു ആദ്യ പരിപാടി. അതില്‍ ജലീല്‍ കസറി. ജലീല്‍ എവിടെ അവസാനിപ്പിച്ചോ അവിടെ നിന്ന് തുടങ്ങുകയാണ് അബ്ദുള്ള കുട്ടി. സ്വര്‍ണ കള്ളക്കടത്തിന് പിടിയിലാകുമെന്ന് ഉറപ്പായപ്പോള്‍ ഖുര്‍ആനെ മറയാക്കി രക്ഷപ്പെടാനുള്ള മന്ത്രി കെ.ടി. ജലീലിന്റെ തന്ത്രം മന്ത്രിസഭയില്‍നിന്നു മാത്രമല്ല മുസ്‌ലിം സമുദായത്തില്‍നിന്നും പുറത്താക്കേണ്ട കുറ്റമാണെന്നാണ് അബ്ദുള്ളക്കുട്ടി പറഞ്ഞത്.
ഖുര്‍ആനെ നിന്ദിച്ച ജലീല്‍ ദീനുല്‍ ഇസ്‌ലാമില്‍ നിന്ന് തന്നെ പുറത്ത് പോകേണ്ടി വരും. പടപ്പ് മാത്രമല്ല പടച്ചോന്‍ പോലും പൊറുക്കില്ലെന്നും മലപ്പുറത്തെ മുസ്‌ലിംകളെ മാത്രമല്ല ലോക മുസ്‌ലിംകളെയാകെ മന്ത്രി കെ.ടി ജലീല്‍ അപമാനിച്ചു. ബന്ധുനിയമനം, മാര്‍ക്ക് ദാനം തുടങ്ങി നിരവധി കേസുകളില്‍ മന്ത്രി തുടര്‍ച്ചയായി ആരോപണ വിധേയനാണെന്നും മന്ത്രി വിശുദ്ധ ഖുര്‍ആന്‍ നിന്ദ നടത്തിയതായും എ.പി അബ്ദുള്ളക്കുട്ടി ആരോപിച്ചു.
ജലീല്‍ മാര്‍ക്‌സിസ്റ്റ് വാദിയല്ല മൗദൂദി വാദിയാണെന്നും രാജ്യദ്രോഹ കള്ളക്കടത്ത് സംഘത്തെ ന്യായീകരിക്കാന്‍ ഖുര്‍ആനെ കൂട്ട് പിടിക്കുന്നു.
മേദിയെ ഗാന്ധിജീയോട് ഉപദേശിച്ചതിന്റെ പേരിലാണ് എന്നെ സിപിഎമ്മില്‍ നിന്നും പുറത്താക്കിയതെന്നും അബ്ദുള്ള കുട്ടി പറഞ്ഞു.
സ്വര്‍ണക്കടത്ത് വിഷയത്തില്‍ മന്ത്രി കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് തുടക്കം മുതല്‍ ബിജെപി സമരരംഗത്തുണ്ട്. നിരവധി സ്ഥലങ്ങളില്‍ മന്ത്രിക്കുനേരെ കരിങ്കൊടി സമരവുമായി അവര്‍ രംഗത്തെത്തിയിരുന്നു. മന്ത്രിയുടെ വസതിയിലേക്കും നിരവധി സരങ്ങള്‍ നടന്നു കഴിഞ്ഞു. അതിന്റെ തുടര്‍ച്ചയായാണ് ന്യൂനപക്ഷ മോര്‍ച്ചയുടെ അഭിമുഖ്യത്തില്‍ ഇന്ന് മന്ത്രിയുടെ വീട്ടിലേക്ക് സമരം നടത്തിയത്. ബിജെപി ദേശീയ വൈസ് പ്രസിഡന്റായി അബ്ദുള്ളക്കുട്ടി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയുള്ള പ്രധാന പരിപാടിയായിരുന്നു ഇത്.
ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റായി അപ്രതീക്ഷിത നിയമനം ലഭിച്ചതോടെ അബ്ദുള്ളക്കുട്ടി വീണ്ടും അദ്ഭുതക്കുട്ടിയായിരിക്കുകയാണ്. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ സംഘടനയ്ക്ക് ന്യൂനപക്ഷ മുഖം കൂടി നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് കണ്ണൂര്‍ സ്വദേശിയായ അബ്ദുള്ളക്കുട്ടിക്ക് ഈ സ്ഥാനം നല്‍കിയത്.
കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നപ്പോള്‍ സംസ്ഥാന വൈസ് പ്രസിഡന്റാക്കിയിരുന്നു. മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പ് വേളയില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ സമ്മര്‍ദ്ദമുണ്ടായെങ്കിലും അബ്ദുള്ളക്കുട്ടി ഒഴിഞ്ഞുമാറുകയായിരുന്നു. തുടര്‍ന്ന് ഡല്‍ഹി കേന്ദ്രീകരിച്ചായി പ്രവര്‍ത്തനം. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, വി. മുരളീധരന്‍ എന്നിവരുമായി അടുത്ത ബന്ധം പുലര്‍ത്താന്‍ ഇതു സഹായിച്ചു.
മംഗലാപുരത്ത് താമസമാക്കിയിരുന്ന അബ്ദുള്ളക്കുട്ടിയെ ഉഡുപ്പി എം.പിയും ബി.ജെ.പി നേതാവുമായ നളീന്‍കുമാര്‍ കട്ടീല്‍ ആണ് നേതൃത്വത്തിലേക്ക് കൊണ്ടുവരുന്നത്. മുക്താര്‍ അബ്ബാസ് നഖ്‌വിയും ഷാനവാസ് ഹുസൈനും ഒഴികെ പാര്‍ട്ടിയുടെ ഉന്നത സ്ഥാനങ്ങളില്‍ കാര്യമായ മുസ്ലിം നേതാക്കള്‍ ഇല്ലാത്തതും അബ്ദുള്ളക്കുട്ടിക്ക് തുണയായത്. ഇനിയുള്ള ദിനങ്ങള്‍ അബ്ദുള്ള കുട്ടി തകര്‍ക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
https://www.facebook.com/Malayalivartha



























